തച്ചങ്ങാട്
അതിരുകൾ
- വടക്ക്: പൊയിനാച്ചി
- തെക്ക്: പള്ളിക്കര, കാരക്കുന്ന്
- കിഴക്ക്: പെരിയ, കുണ്ടംകുഴി
- പടിഞ്ഞാറ്: ബേക്കൽ, ഉദുമ
==സ്ഥാനം== 12.4122° Nഅക്ഷാംശം,75.0525° Eരേഖാംശം
ജനസംഖ്യ
ഫലകം:As of India census, പനയാലിൽ16276ജനങ്ങളുണ്ട്. അതിൽ 7833 പുരുഷന്മാരും 8443സ്ത്രീകളുമുണ്ട്.[1]
ഗതാഗതം
പ്രാദേശികപാതകൾ പ്രധാന പാതയായ ദേശീയപാത 66ലേയ്ക്കു ബന്ധിപ്പിച്ചിരിക്കുന്നു. വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ഈ പാത പനയാലിനെ ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിലുള്ള കാഞ്ഞങ്ങാട് ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കോഴിക്കോടും മംഗലാപുരത്തുമായി വിമാനത്താവളങ്ങൾ ഉണ്ട്.
പ്രധാന സ്ഥലങ്ങൾ
- ചെരുമ്പ
- തച്ചങ്ങാട്
- കണ്ണംവയൽ
- മൊട്ടമ്മൽ
- ആലക്കോട്
- കുണിയ
- പെരിയാട്ടടുക്കം
- ബംങ്ങാട്
അടുത്ത പ്രധാന സ്ഥലങ്ങൾ
- പെർളടുക്കം
- കൊളത്തൂർ 12.8 കി. മീ.
- തെക്കിൽ 8.7 കി. മീ.
- പെരിയ 5.2 കി. മീ.
- കാരക്കുന്ന് 10.2 കി. മീ.
- പള്ളിക്കര 6.2 കി. മീ.
- ചിറ്റാരി 11.1 കി. മീ.
- ബേക്കൽ 7.6 കി. മീ.
- മലാംകുന്ന്
- പാലക്കുന്ന് 7 കി. മീ.
- കാപ്പിൽ 8.2 കി. മീ.
- മൈലാട്ടി
- ഉദുമ 9.9 കി. മീ.
- ബാര 6.1 കി. മീ.
- മാങ്ങാട് 7.7 കി. മീ.
- കളനാട് 12.8 കി. മീ.
- പൊയിനാച്ചി 6.2 കി. മീ
- ചട്ടഞ്ചാൽ 7.4 കി. മീ.
- കുണ്ടംകുഴി 15.3 കി. മീ
- കാഞ്ഞങ്ങാട് : 16.8 കി. മീ.
- കാസർഗോഡ് : 20 കി. മീ.
- തിരുവനന്തപുരം: 559 കി. മീ.
പ്രധാന റോഡുകൾ
- ബേക്കൽ-പെരിയാട്ടടുക്കം റോഡ്
- കുന്നുച്ചി-ചെർക്കാപ്പാറ റോഡ്
- ചെറുമ്പ-അയമ്പാറ റോഡ്
- തൊക്കാനം റോഡ്
- പള്ളിക്കര-പെരിയ റോഡ്
- ആലക്കോട്-പള്ളത്തിങ്കാൽ റോഡ്
- കൊട്ടക്കാണി സ്കൂൾ റോഡ്
- പെരിയ-പൂച്ചക്കാട് റോഡ്
- ഹിൽഷോർ റോഡ്
ഭാഷകൾ
മലയാളം ആണ് പ്രധാന ഭാഷ. കന്നഡ,തുളു എന്നീ ഭാഷകളും ന്യൂനപക്ഷം ഉപയോഗിക്കുന്നു.
വിദ്യാഭ്യാസം
- ഗവ.ഹൈസ്കൂൾ തച്ചങ്ങാട്
- ഗവണ്മെന്റ് എൽ പി സ്കൂൾ പനയാൽ
- ശ്രീ. മഹാലിങ്കേശ്വര അപ്പർ പ്രൈമറി സ്കൂൾ, പനയാൽ
- ചെരുമ്പ എൻ എ മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- മിൻഹാജ് പബ്ലിക് സ്കൂൾ
സർക്കാർ സ്ഥാപനങ്ങൾ
- ഗവ.മൃഗാശുപത്രി അമ്പങ്ങാട്
- വില്ലേജ് ഓഫീസ്
- കൃഷി ഓഫീസ്
- തപ്പാലാപ്പീസ്
- അംഗനവാടി
- പ്രാഥമിക അരോഗ്യ ഉപകേന്ദ്രം
- ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ
ഭരണം
- ലോകസഭാമണ്ഡലം: കാസറഗോഡ്
- നിയമസഭാ മണ്ഡലം: ഉദുമ
പ്രധാന വ്യക്തികൾ
- പി. വി. കെ. പനയാൽ (എഴുത്തുകാരൻ, സാമൂഹ്യവിമർശകൻ)
- തച്ചങ്ങാട് ബാലകൃഷ്ണൻ
- ദാമോദരൻ (ഡി.വൈ.എസ് പി കാഞ്ഞങ്ങാട്)
- ഡോ.പ്രവീൺ കുമാർ .വൈ
- അരുൺ കുമാർ വൈ (എഞ്ചിനീയർ)
- കുന്നിൽ സത്താർ
- കണ്ണാലയം നാരായണൻ (അക്രഡിറ്റഡ് ജേർണലിസ്റ്റ് / ജൈവകർഷകൻ/നാടക പ്രവർത്തകൻ)
മതസ്ഥാപനങ്ങൾ
- ശ്രീ മഹാലിങ്കേശ്വര ക്ഷേത്രം, പനയാൽ
- പെരുംതട്ട ചാമുണ്ടി ക്ഷേത്രം
- ചെരുമ്പ രിഫാഹിയ്യ ജുമാ മസ്ജിദ്
- മസ്ജിദ് സായിദ് അഹ്മദ് അൽ മസ്റൂഇ പെരിയാട്ടടുക്കം
തച്ചങ്ങാട്
കാസറഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 4,5,6 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് തച്ചങ്ങാട്. ടിപ്പുവിന്റെ പടയോട്ടകാലത്ത്-Mysorean invasion of Kerala(AD-1766–1792) -കോട്ട നിർമ്മാണത്തിനായി തച്ചൻമാരെ കൊണ്ടുവന്ന് താമസിപ്പിച്ച സ്ഥലം -തച്ചൻമാരുടെ നാട് അഥവാ തച്ചങ്ങാട് ആയി എന്ന് കരുതപ്പെടുന്നു.കോട്ട പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. ഇതിനു ആക്കം കൂട്ടുന്ന തെളിവുകളായി സമീപ പ്രദേശങ്ങളായ കുതിരയെ കെട്ടിയ സ്ഥലം -കുതിരക്കോടെന്നും, കുതിരകൾക്കായി മുതിര കൃഷി നടത്തിയ സ്ഥലം മുദിയക്കാൽ ആയെന്നും പ്രചരിക്കപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. സംസ്കൃത പാരമ്പര്യം സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്.സംസ്കൃത പാഠശാലയും ജ്യോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു.
ഫോട്ടോ ഫീച്ചർ
- തയ്യാറാക്കിയത് നന്ദുകൃഷ്ണൻ ഒമ്പതാം തരം എ
-
തച്ചങ്ങാട് ടൗൺ
-
സാംസ്കാരിക നിലയം
-
പനയാൽ ശ്രീ മഹാലിങ്കേശ്വരി ക്ഷേത്രം
-
ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ
-
കൃഷിഭവൻ അമ്പങ്ങാട്
-
ഗവ.മൃഗാശുപത്രി അമ്പങ്ങാട്
-
അംഗനവാടി
-
ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ
-
തപ്പാലാപ്പീസ്
-
പനയാൽ കുളം
-
ശ്രീ മഹാലിങ്കേശ്വര എ.യു.പി സ്കൂൾ പനയാൽ
-
അരവത്ത് വയൽ
പഞ്ചായത്ത് മെമ്പർമാർ
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;censusindia
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.