ജി എച്ച് എസ് എസ് പടിയൂർ/സയൻസ് ക്ലബ്ബ്-17

2009 ബ്ലാത്തൂരിൽ വെച്ച് നടന്ന ശാസ്ത്രകേരളം ഉപജില്ലാതല വിജ്ഞാനോത്സ വത്തിൽ 5 വിദ്യാർത്ഥികൾ ജില്ലാ തലത്തിലേക്ക് അർഹത നേടി. തലശ്ശേരി BEMP സ്കൂളിൽ വെച്ച് നടന്ന കണ്ണൂർ റവന്യു ജില്ലാ ശാസ്ത്രമേളയിൽ 9 വിദ്യാർത്ഥികൾ പങ്കെടുത്തു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിജ്ഞാനോത്സവത്തിൽ അമൃത യു.കെ, ചൈതന്യ എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു.
2009 ഒക്ടോബർ 2 ന് നടന്ന പി ടി ഭാസ്കരപ്പണിക്കർ സ്മാരക ബാലശാസ്ത്രപരീക്ഷയിൽ 110 കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു. 6 കുട്ടികൾക്ക് എ ഗ്രേഡും, 22 കുട്ടികൾക്ക് ബി ഗ്രേഡും ലഭിച്ചു. മൃഗസംരക്ഷണവകുപ്പ് ബ്ലോക്കടിസ്ഥാനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ 2 കുട്ടികൾ വിജയിച്ച് ജില്ലാമത്സരത്തിലേക്ക് അർഹത നേടി.
ചാന്ദ്രദിനം 2009 -ബഹിരാകാശ ക്വിസ് മത്സരം നടത്തി. ഓരോ ക്ലാസ്സും ചുമർപത്രിക തയ്യാറാക്കി.
2010 ജനുവരി 29 ന് സഞ്ചരിക്കുന്ന കയ്യെഴുത്ത് മാസികയ്ക്ക് " ശാസ്ത്രയാനം”സയൻസ് ക്ലബ് അംഗങ്ങൾ സ്വീകരണം നൽകി.
2010 ലെ ചാന്ദ്രദിനം സമുചിതമായി ആചരിച്ചു. സി ഡി പ്രദർശനമ, ക്വിസ് മത്സരം, പ്രഭാഷണം, ആൽബം നിർമ്മാണം എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.
നക്ഷത്രനിരീക്ഷണക്യാമ്പ്-2016

ചാന്ദ്രദിന പ്രശ്നോത്തരി-2018
ഐ.സി.റ്റി. സഹായത്തോടെ ചാന്ദ്രദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. മൂന്ന് റൗണ്ടുകളിലായി മത്സരങ്ങൾ നടന്നു. അവസാന റൗണ്ട് മത്സരത്തിലെ വിജയികൾക്ക് അനുമോദനവും സമ്മാനദാനവും നടത്തി.
ചാന്ദ്രദിന പ്രശ്നോത്തരി-ദൃശ്യങ്ങൾ