ഗവ. വി എച്ച് എസ് എസ് വാകേരി/Primary

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
hപ്രീപ്രൈമറി കെട്ടിടം
പ്രീപ്രൈമറി ക്ലാസ്റൂം അകം

പ്രീ പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.

പ്രീപ്രൈമറി

സ്കൂളിൽ 2002 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് ക്ലാസുകളാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറിക്കവും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീടിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു. 54 കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ പാഠ്യ പാഠ്യേതരമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.

പ്രൈമറി (LP)

നമ്മുടെ സ്കൂൾ പ്രൈമറി ആയാണ് 1962 ആരംഭിച്ചത്. 124 കുട്ടികളാണ് സ്കൂൾ ആരംഭിച്ചപ്പോൾ ഉണ്ടായിരുന്നത്. ഈ കാലയളവിൽ നാലാം ക്ലാസ് കഴിയുന്ന കുട്ടികൾ തദുടർ പഠനത്തിന് മീനങ്ങാടി, കോളേരി സ്കൂളുകളിലാമ് പോയിരുന്നത്.

അപ്പർപ്രൈമറി (UP)

973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. നിലവിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം പോരാതെ വരികയും ഒരേക്കർ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തിൽ വർക്കിയിൽ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാൽ ഏക്കർ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ഈകാലയളവുകളിൽ ജനങ്ങൾ ശ്രദ്ധിച്ചത്