പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഭൗതിക സാഹചര്യങ്ങൾ
       8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി . തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി  ഉദ്ഘാടനം ചെയ്തു.  54 ഡിവിഷനുകൾ. എട്ടാം ക്ലാസ് 16 ഡിവിഷനുകൾ. ഒൻപതാം ക്ലാസ്സ് 20 ഡിവിഷനുകൾ. പത്താം ക്ലാസ്സ് 18 ഡിവിഷനുകൾ.
       ഹയർസെക്കന്ററി ,സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്,  എന്നിവയ്ക്ക് പ്രത്യേക റൂമുകൾ.  5സ്ക്കൂൾ ബസ്സുകൾ  എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്.

ലൈബ്രറി

      8.9.10 ക്ലാസ്സുകളിലായി  ഏകദേശം 2800കുട്ടികൾ വിദ്യാലയത്തിലുണ്ട്.വിപുലമായ സജ്ജീകരണങ്ങളോടുകൂടി നവീകരിച്ച ലൈബ്രറിയിൽ കഥ, ചെറ‌ുകഥ, നോവൽ, കവിത, യാത്രാ വിവരണം തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ ഉണ്ട്.ലൈബ്രറിയിൽത്തന്നെ ഇരുന്ന് വായിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.
     ക്ലാസ് അധ്യാപക രുടെയും കുട്ടികളുടെയും നേതൃത്വത്തിൽ പിറന്നാളിന് ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന  രീതിയിൽ മിക്ക കുട്ടികളും  മുന്നോട്ട് വരുന്നു.കുട്ടികൾക്ക് ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാൻ ഉദകുന്ന തരത്തിൽ ക്ലാസുകളിലേക്ക് ഒരു മൊബൈൽ ലൈബ്രറി  സംവിധാനം കൂടി ഈ അധ്യയന വർഷം മുതൽ സജ്ജമാക്കിയിട്ടു​ണ്ട്.


ലാബ് സൗകര്യങ്ങൾ

   ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുടെ അധ്യയനത്തെ കാര്യമായി സ്വാധീനിക്കുന്ന ഘടകമാണ് പരീക്ഷണശാലകൾ. സ്കൂളിലെ സുസജ്ജമായ ശാസ്ത്ര ലാബിൽ കുട്ടികൾക്ക്  ക്ലാസ് സൗകര്യവും ഒരുക്കിയിരിക്കുന്നു. മികവുറ്റതാക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. 
   ഗണിത ലാബിന്റെ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.




കമ്പ്യൂട്ടർ ലാബ്

    ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിൽ 8, 9, 10 ക്ലാസുകൾക്ക് വെവ്വേറെ ലാബുകളുണ്ട്. ഓരോ ലാബിലും ഒരേ സമയം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യമുണ്ട്. 


ഭിന്നശേഷിക്കാർ


   സ്കൂളിലെ എല്ലാ ക്ലാസുകളിലെയും ഭിന്നശേഷിക്കാരായ കുട്ടികളെ നേരത്തെ തന്നെ കണ്ടെത്തുന്നു. അവർക്കു വേണ്ട സൗകര്യങ്ങളും പഠന പ്രവർത്തനങ്ങൾക്കാവശ്യമായ സഹായവും നൽകുന്നതിനായി ഒരു Full time റിസോഴ്സ് അധ്യാപകനും ഉണ്ട്.പഠന പ്രവർത്തനങ്ങളിൽ പുറകിലായവർക്ക് പ്രത്യേക ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കുന്നുണ്ട്.



മേളകളിലെ പങ്കാളിത്തം

    ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി മേളകളിൽ ഉപജില്ലാ തലം മുതൽ സംസ്ഥാന തലം വരെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്നു.വിജയം കരസ്ഥമാക്കുന്നതിനായി കുട്ടികൾക്ക് തുടക്കത്തിൽ തന്നെ മികച്ച രീതിയിൽ പരിശീലനം നല്കി വരുന്നു.
    



കലാകായികപ്രവർത്തനങ്ങൾ,


       മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിൽ സ്കൂൾ സ്പോർട്സ് ക്ലബ് വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. കുട്ടികൾക്ക് സ്കൂൾ സമയത്തിനു മുൻപും ശേഷവും പ്രത്യേക പരിശീലനം നല്കി വരുന്നു.ഉപജില്ല, ജില്ല, സംസ്ഥാന തലം വരെ എത്തി നിൽക്കുന്നു പരുതൂരിന്റെ താരങ്ങൾ.