Schoolwiki സംരംഭത്തിൽ നിന്ന്
'== ഗണിതം മധുരം ==
ശാസ്ത്രങ്ങളുടെ രാജാവ് എന്ന വിശേഷണം ഗണിത ശാസ്ത്രത്തിന് അവകാശപ്പെട്ടതാണ്.പൊതുവേ ഗണിതശാസ്ത്രത്തെ ഭയക്കുന്നവരാണ് പല കുട്ടികളും.എന്നാൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്താൻ കഴിയുന്നു എന്നത് അഭിമാനം തന്നെ.ഗണിതം ലളിതവും ,മധുരവുമാക്കുന്നതിൽ അധ്യാപകരുടെ നിരന്തരശ്രദ്ധ ഉണ്ടാവാറുണ്ട്.കഴിഞ്ഞ 8 വർഷമായി പയ്യന്നൂർ ഉപജില്ലയിലെ മികച്ച ഗണിതക്ലബ്ബിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു വരുന്നു.നിരവധി തവണ സംസ്ഥാനഗണിതശാസ്ത്രമേളകളിൽ സമ്മാനം നേടിയിട്ടുണ്ട്.