ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2017-18-ലെ പ്രവർത്തനങ്ങൾ

അമ്മമാർക്കുള്ള കൈപുസ്തകം

വിദ്യാഭ്യാസ മുന്നേറ്റത്തിന് വെളിച്ചമായ് വഴികാട്ടി. അമ്മമാർക്കുള്ള കൈപുസ്തകം എന്ന രീതിയിലായിരുന്നു ഇത് രൂപകല്പന ചെയ്ത്.അഞ്ച് ദിവസം അഞ്ച് മണിക്കൂർ പഠന പദ്ധതിയിൽ അരികോട് ഡി.എഡ്.കേന്ദ്രത്തിലെ അധ്യാപക വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.കോ-ഓഡിനേറ്റർ അബ്ദുൾ അസീന്റെ നേതൃത്വത്തിൽ അധ്യാപകരായ മുനവിർ, അഷ്‌റഫ്, ഹുസൈൻ, അബ്ദുൾ നാസർ, ലക്ഷ്മണൻ, ടോമി തോമസ്, രേഖകൃഷ്ണൻ മോഹനകുമാരി സലീമത്ത് എന്നിവർ പരിപാടിയിൽ പങ്കാളികളായി. ഹൈസ്കൂൾ അധ്യാപകനായ സുരേഷ് ബാബു ചീഫ് എഡിറ്ററും സലീം വലിയപറമ്പ എഡിറ്ററുമായാണ് പുസ്തകം പുറത്തിറക്കിയത്.

ഹൻസീന റഷയുമായി അഭിമുഖം

 
ഹൻസീന റഷയുമായിഅഭിമുഖം

യുവ എഴുത്തുകാരി ഹൻസീന റഷ യുമായി അഭിമുഖം - യു.പി.ക്ലാസ്സുകളിൽ നിന്നു തന്നെ കവിത എഴുതി തുടങ്ങിയ ഹൻസീനയുടെ 20 കവിതകൾ അടങ്ങുന്ന പുസ്തകമാണ്, വെള്ളത്തണ്ട്. ഉഗ്രപുരം ദേശസേവിനി വായനശാല യാ ണ് കവിതാ സമാഹാരം പുറത്തിറക്കാൻ നേതൃത്വം നൽകിയത്.പുസ്തകം സ്കൂളിലെ കുട്ടികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഭിമുഖം സംഘടിപ്പിച്ചത്.പ്രധാനാ, ധ്യാപകൻ സി.പി.സെയ്തലവി ഉദ്ഘാടനം ചെയ്തു.ഹൻ സീനയുടെ രക്ഷിതാക്കളും സഹോദരിയും പങ്കെടുത്ത ചടങ്ങ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. എഴുത്തനുഭവം കവയിത്രി പങ്കുവെച്ചു. സീനിയർ അസിസ്റ്റൻറ് പി.പ്രസന്ന, കെ.പി.സുശീല ,ഇ.സോമൻ തുടങ്ങിയവർ ആശംസകൾ നേർന്നു.