ഇന്നത്തെ മുഴക്കുന്ന് പഴകാലത്ത് മൃദംഗ ശ്വലം നിലയമായിരിന്നു .കോട്ടയം രാജ വംശത്തിന്റെ ആദ്യകാല കോവിലകവും ക്ഷേത്രവും പഠന കളരിയും ഈ നാട്ടിലായിരിന്നു. പരശുരാമനാൽ സ്ഥാപിക്കപ്പെട്ട പതിനെട്ടു ക്ഷേത്രങ്ങളിൽ ഒന്നാണ് മൃദംഗ ശൈലേശ്വരി ക്ഷേത്രം. പുരളി മലയിലെ നശിച്ചു കൊണ്ടിരിക്കുന്ന ഹരിശ്ചന്ദ്ര കോട്ടയും ഐതീഹ്യമാലയിൽ ശ്രീ കൊട്ടാരത്തിൽ ശങ്കുണ്ണി രേഖപ്പെടുത്തിയ കുമാരധാരയും കാവുംപ്പറമ്പിലേയും വടുവൽ പൊന്നു വച്ച പാറയിലേയും ഗുഹാകേന്ദ്രങ്ങളും പാലായിലെ അങ്ങാടിച്ചാലും അമൃതേത്ത് പാറയും ആഴ്ച്ചചന്ത നടത്തിയ ആയിച്ചോത്തും തുടങ്ങിയവ ഈ നാടിന്റെ ഗതകാല ചരിത്രത്തിന്റെ തെളിവുകളിൽ ചിലതാണ് .കോട്ടയത്തു തമ്പുരാൻ രചിച്ച ബകവധം, കിർ മീരവധം, കല്യാണ സൗഗന്ധികം, നിവാതകവച കാലകേയവധം എന്നീ നാലു ആട്ടകഥകൾ രൂപം കൊണ്ടത് മൃദംഗ ശൈലേശ്വരി ക്ഷേത്രപരിസരത്തായിരിന്നു. മൺപാത്ര നിർമ്മാണത്തിൽ ഒരു കാലത്ത് മുഴക്കുന്നിലെ നല്ലൂർ ദേശം പ്രസിദ്ധമായിരിന്നു .കൊട്ടിയൂർ ക്ഷേത്രത്തിലെ കലശപൂജയ്ക്ക് മൺപാത്രങ്ങൾ ഇവിടെ നിന്നാണ് കൊണ്ടു പോയിരുന്നത് .1940തുകളിലാണ് ഈ വില്ലേജിലെ എടത്തൊട്ടി, പെരുമ്പുന്ന ഭാഗങ്ങളിൽ ക്രിസ്ത്യൻ ജന വിഭാഗം കുടിയേറ്റം ആരംഭിച്ചു .കൃഷി കേവലം ധാന്യ വിളകളിൽ മാത്രം ഒതുങ്ങിയില്ല .നെൽകൃഷി വയൽകൃഷിയും കരകൃഷിയായും നടത്തി .നെല്ലിന്റെ കൂടെ മുത്താറി, ചാമ, തുവര എന്നിവയും കൃഷി ചെയ്തിരിന്നു. കൃഷിക്കാരന് ജന്മി കൊടുക്കുന്ന അവകാശം നെൽ കൃഷിക്ക് വെറും കൊഴു എന്ന പേരിൽ അറിയപ്പെട്ടിരുന്ന പാട്ടവ്യവസ്ഥയാണ് .പാട്ടം അളക്കുന്ന അവസരത്തിൽ എണ്ണം തെറ്റാതിരിക്കുന്നതിന് നെല്ല് വാരിവയ്ക്കൽ നുരി എന്ന രീതിയുണ്ട്.
1912ൽ ആണ് അംഗീകൃത വിദ്യാലയം എന്ന നിലയിൽ മുഴക്കുന്നിൽ ഒരു സ്കൂൾ ആരംഭിച്ചത്.പിന്നീടത് കേരളപ്പിറവിയോടെ മുഴക്കുന്ന് G U P S ആയി മാറി.വിളക്കോടും ബോർഡ് സ്കൂൾ സ്ഥാപികപെട്ടു. നലൂരിലും മുടക്കോഴിയിലും സ്ഥാപിക്കപെട്ട നാട്ടുപ്പള്ളിക്കൂടങ്ങളുടെ ഇന്നത്തെ രൂപങ്ങളാണ് G U P Sമുടക്കോഴിയും,G U P Sനലൂരും.രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി ജനങ്ങൾ പൊരുതിമുട്ടുന്ന അവസരത്തിലാണ് 1937ൽ കോൺഗ്രസിന്റെ ഒരു ഘടകം മുഴക്കന്നിൽ രൂപീകരിച്ചു.ആ ദിവസം തന്നെ കർഷക സംഘത്തിന്റെയും രൂപീകരണം നടന്നു. 1940 ആകുമ്പോഴേക്കും കർഷക സംഘത്തിന്റേയും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റേയും സ്വാധീനം ഇവിടെ ശക്തമായിരിന്നു. ഈ കാലയളവിൽ AKG, C H കണാരൻ,കേരളീയൻ തുടങ്ങിയവരുടെ സന്ദർശനങ്ങളും ഈ പ്രദേശത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടുകയുണ്ടായി.
ഈ പഞ്ചായത്തിലെ എല്ലാ വാർഡിലെ വോട്ടർമാരും നേരിട്ട് വോട്ട് ചെയ്ത് ജയിപ്പിച്ച വിളക്കോടിലെ ശ്രീ A K നാരായണൻ നായരായിരിന്നു ആദ്യത്തെ പ്രസിഡന്റ്.കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് രാജിവയ്ക്കേണ്ടി വന്നതിനാൽ ശ്രീ മൗവ്വഞ്ചേരി കുഞ്ഞിരാമൻ പ്രസിഡന്റായി തിരഞ്ഞെടുത്തു.1969ൽ മുഴക്കുന്ന് പഞ്ചായത്ത് നിലവിൽ വന്നശേഷം ശ്രീ.പി അബൂബക്കർ ഹാജി പ്രസിഡന്റായി തിരഞ്ഞെടുത്തു .ശ്രീ പാലക്ക ബാലൻ ,N ദാമോദരൻ മാസ്റ്റർ P K സുധ, M കണ്ണൻ,Tപ്രസന എന്നിവരൊക്കെ വിവിധകാലയളവിൽ പ്രസിഡന്റുമാരായിരുന്നവരാണ്. 2015ൽ ശ്രീ ബാബു ജോസഫ് മാസ്റ്റർ പ്രസിഡന്റായി ഇന്നത്തെ ഭരണസമിതി നിലവിൽ വന്നു