പ്രവേശനോത്സവം

ജൂൺ 1ന് പ്രവേശനോത്സവം സമുചിതമായി ആഘോ‍ഷിച്ചു പുതുതായി സ്കുുളിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് സ്ക്കുൾ ഹെഡ്മിസ്ട്രസ് അധ്യാപകർ കുട്ടികൾ എല്ലാവരും ചേർന്ന് സ്വാഗതമരുളി കുട്ടികൾ വിവിധ കലാരരിപാടികൾ അവതരിപ്പിച്ചു

Praveshanolsavam1




പരിസ്ഥിതി ദിനം

Paristhithi dinam1


ജൂൺ 5ന് പരിസ്ഥിതി ദിനം അഘോഷിച്ചു. കർഷകരെ ആദരിക്കൽ,മരമൂത്തശ്ശീയെ ആദരിക്കൽ, വൃക്ഷത്തൈ വീതരണം ഇവ നടത്തി





വായനാ ദിനം

ജൂൺ 19 വായനാ ദിനം കേരളത്തിലെ ആദ്യ ഗ്രന്ഥശാല കർത്താവായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 സെന്റ് ജോസഫ് സ്ക്കുളിലും വായന കളരി അരംഭീച്ചു. ജൂൺ26വരെ നിണ്ടതായിരുന്നു സ്ക്കുളിലെ വായനാവാരം. സ്ക്കുൾ ക്ലാസ് ലൈബ്രറി 2018-2019 ഉദ്ഘാടനം, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു മണിക്കൂർ വായന, വായനക്വിസ്,കവിത കഥ രചന മത്സരം എന്നിവ നടത്തി. മികച്ച രചനകൾ കാഴ്ച്വെവെച്ച കൂട്ടുകാർക്ക് ഗസ്സൽ ഗായകൻ കൈനകരി അപ്പച്ചൻ സമ്മാന ദാനവും നടത്തി .

സ്ക്കുൾ പാർലമെന്റ് ഇലക്ഷൻ

 സ്ക്കുൾ വിദ്യാർത്ഥി പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി സ്ക്കുളിൽ പാർലമെന്റ് ഇലക്ഷൻ നടത്തി.

എക്കോ ക്ലബ്ബ്

       2008-2009 അദ്ധ്യായനവർഷത്തിൽ കേരളാസ്റ്റേറ്റ് കൗൺസിൽ ഫോർ സയ൯സ് ടെക്നോളജി &

എൻവിറോൺമെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല എക്കോ ക്ലബ്ബിനുള്ള

പുരസ്കാരം ലഭിച്ചു.തിരുവനന്തപുരത്ത് വെച്ച് നടന്ന വർക്ക് ഷോപ്പിൽ ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി 50000 രൂപ

അനുവദിച്ചു.

സീഡ് ക്ലബ്ബ്

   പ്രകൃതിയെ അനിയന്ത്രിതമാം വിധം ചൂഷണം ചെയ്തുകൊണ്ട് മനുഷ്യൻ നടത്തുന്ന വിവേക രഹിതമായ കൈകടത്തലുകൾക്കെതിരെ പ്രതികരിക്കാനും ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നു മനസ്സുകളിൽ പ്രകൃതി സ്നേഹത്തിന്റെ വിത്തുകൾ പാകാനും പരിസ്ഥിതി ക്ലബ് അംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.ചിങ്ങം 1 കർഷക ദിനം ക്ലബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. ഈ ദിനത്തിൽ ആലപ്പുഴ ജില്ലയിലെ മികച്ച കർഷകനായ ശ്രീ സുരേഷ് കുമാർ അവർഗളെ ആദരിക്കുകയും പച്ചക്കറി വിത്ത് വിതരണോൽദ്ഘാടനം നടത്തുകയും ചെയ്തു. ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന കുട്ടികളുടെ മാതാപിതാക്കളെ ആദരിച്ചു. ഔഷധ സസ്യ ഉദ്യാന ഉദ്ഘാടനം ആലപ്പുഴ സബ് കളക്ടർ ശ്രീ എം.വി.ആർ. കൃഷ്ണ തേജ ഐ. എ.എസ് നടത്തി. കഴിഞ്ഞ വർഷം സ്കൂളിൽ നട്ടു വളർത്തിയ ഫ്രൂട്ട് ഗാർഡനിൽ നിന്നും ഈ വർഷം വിളവെടുപ്പ് നടത്തുവാൻ സാധിച്ചു.

സയൻസ് ക്ലബ്

ഗണിത ക്ലബ്

സാമൂഹ്യശാസ്ത്ര ക്ലബ്

കനോസ ബഡ്സ്

സ്പോർട്സ്

നല്ല പാഠം

റോഡ് സേഫ്റ്റി ക്ലബ്

ആന്റി നാർക്കോട്ടിക്ക്ക്ലബ്ബ്

ഐ. ടി. ക്ലബ്ബ്

ഐ.ടി ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ

  • കൺവീനറെ തെരഞ്ഞെടുക്കുക
  • ഓരോക്ലാസ്സിൽ നിന്നും അംഗങ്ങളെ തെരഞ്ഞടുക്കുക
  • ക്ലബ്ബുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടത്തുക
  • മാസത്തിലൊരിക്കൽ ഐ ടി ക്ലബിന്റെ മീറ്റിംഗ് വിളിച്ചു കൂട്ടുക
  • 2009-2010 ലെ ആലപ്പുഴ ജില്ലയിലെ എറ്റവും നല്ല ഐ ടി ലാബിനുള്ള പുരസ്താരവും 15000 രൂപയും ലഭിച്ചു.

റിസൾട്ട്

YEAR PERCENTAGE FULLA+
2015 100% 16
2016 100% 37
2017 100% 32
2018 100% 66