ജി.എച്ച്.എസ്സ്.ഇടക്കോലി.
ജി.എച്ച്.എസ്സ്.ഇടക്കോലി. | |
---|---|
വിലാസം | |
ഇടക്കോലി കോട്ടയം ജില്ല | |
സ്ഥാപിതം | 07 - 12 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2009 | Govthssedakkoly |
മലയാള കാവ്യാസ്വാദകരെ കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെ ആഹ്ളാദത്തിന്റെ ഓളപ്പരപ്പിലെത്തിച്ച രാമപുരത്ത് വാര്യരുടെ ജന്മം കൊണ്ടും, സാഹിത്യത്തറവാട്ടിലേക്ക് അഗ്നിസാക്ഷിയായി കടന്നുവന്ന ലളിതാംബിക അന്തര്‍ജനത്തിന്റെ കര്‍മ്മം കൊണ്ടും അനുഗൃഹീതമായ രാമപുരത്തു നിന്നും ഏഴ് കി.മീ. അകലെ ഇടക്കോലി ഗ്രാമത്തില്‍ അറിവിന്റെ ശ്രീകോവിലായി ഈ വിദ്യാലയം വിരാജിക്കുന്നു.
ചരിത്രം
1898 ല്‍ ഇടക്കോലി പല്ലാട്ട് ഭവനത്തിലെ ശ്രീ. എന്ന സുമനസ്സ് സംഭാവന നല്‍കിയ 3 ഏക്കര്‍ സ്ഥലത്ത് കുഞ്ഞു കൈകള്‍ ഹരിശ്രീ കുറിക്കുന്ന പ്രൈമറി വിഭാഗത്തോടെ വിദ്യാലയത്തിന് ആരംഭം. പിന്നീട്, കുരുന്നുകളുടെ കളിചിരികളും, കലപിലകളും കനംവച്ചപ്പോള്‍ വളര്‍ച്ചയുടെ മറ്റൊരു ഘട്ടം പിന്നിട്ട് 1980ല്‍ ഹൈസ്കൂളിന്റെ നിറവിലേക്ക്. 2000 ല്‍ വിദ്യാലയ വികസനത്തിന്റെ മൂന്നാം ഘട്ടത്തില്‍, ഹയര്‍ സെക്കന്ററിയുടെ തികവുമായി ഒരു പുതിയ മുഖപ്രസാദത്തിലേക്ക്.
ഭൗതികസൗകര്യങ്ങള്‍
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.765904" lon="76.658478" zoom="11" width="325" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.712676, 76.680253, Pala, Kerala
</googlemap>
|