കടമ്പൂർ എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ
ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ്പ്രവർത്തന റിപ്പോർ ട്ട് സ്കൂൾ ഹെൽത്ത് ക്ലബ്ബിൻടെ സെക്രട്ടറിയായി പി പ്രഭാകരൻ മാസ്റ്റർ പ്രവർത്തിക്കുന്നു. ഒന്ന് മുതൽ പത്തു വരെ അയ്യായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി രണ്ടു വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. സൂപ്പർ വൈസിങ് ഓഫീസർ എന്ന നിലയിൽ ഹെഡ്മിസ്ട്രസ് പി എം സ്മിത ടീച്ചർ എല്ലാ പ്രവർത്തനങ്ങളിലും ഇടപെടുകയും സജീവമായ നേതൃത്വം നൽകുകയും ചെയ്യുന്നു. സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുള്ള സഹകരണവും സഹായവും ശ്ലാഘനീയമാണു. ഈ വർഷത്തെ ഹെൽത്ത് ക്ലബ്ബ് ഉദഘാടനം 29 -06 -2017 വ്യാഴാഴ്ച്ച 2 മണിക്ക് നടന്നു. ഇതിന്റെ ഭാഗമായി പകർച്ച വ്യാധികൾ പിടിപെടുന്നതും പ്രതിരോധവും മഴക്കാല രോഗ ബോധ വൽക്കരണവും വ്യക്തി ശുചിത്വം പരിസര ശുചിത്വം ആരോഗ്യ സംരക്ഷണം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി കാടാച്ചിറ PHC ലെ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ബാബു ബോധവത്കരണ ക്ലസ്സെടുത്തു. കാടാച്ചിറ PHC മെഡിക്കൽ ഓഫീസർ ഡോ:ഇസ്മായിൽ സി വി ടി ഉദ്ഘാടനം നിർവഹിച്ചു. ഇതിൻറെ ഭാഗമായി 6000 നോട്ടീസ് പ്രിന്റ് ചെയ്തു സ്കൂളിലെ മുഴുവൻ കുട്ടികളിലും എത്തിച്ചു ബോധവത്കരണം നടത്തി. ഇത് രക്ഷിതാക്കളിൽ വലിയ മതിപ്പുകവക്കിയ പ്രവർത്തനമായിരുന്നു. • ക്ളാസ് മുറിയും സ്കൂൾ പരിസരവും ശുചിയായി സൂക്ഷിക്കുന്നു എന്ന് ഉറപ്പു വരുത്തിക്കൊണ്ട് പ്രത്യേകം തയ്യാറാക്കിയ സ്കൂൾ ഹൈജീൻ പട്ടികയിൽ ദിവസവും രേഖപ്പെടുത്തുന്ന നൂതന സംവിധാനം ഇവിടെ നടപ്പിലാക്കി വരുന്നു. ഇത്തരത്തിൽ ടോയ് ലെറ്റ് ഹൈജീൻ പട്ടികയിലും ശുചിത്വ പ്രവർത്തനങ്ങൾ രേഖപെടുത്തിവരുന്നു. ശുചിത്വ ബോധവത്കരണം കുട്ടികളിൽ നിരന്തരം നടത്തി വരികയും ഏറ്റവും ശുചിത്വം പാലിക്കുന്ന ക്ളാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും ക്ളാസ് റൂം ഹൈജീനിക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം. • സുസജ്ജമായ ഫസ്റ്റ് എയ്ഡ് സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. • ലഹരി വിരുദ്ധ കാമ്പയിൻ റെഡ് ക്രോസ്സ്, സ്കൗട് ആൻഡ് ഗൈഡ്സ് എന്നീ വിദ്യാർത്ഥികളെ അണിനിരത്തി പ്ലക്കാർഡുകൾ തയ്യാറാക്കി സന്ദേശയാത്ര നടത്തി. • സ്കൂൾ ശുചിത്വം വ്യക്തി ശുചിത്വം യൂണിഫോം എന്നിവ പരിശോധിക്കുന്നതിന് വേണ്ടി റെഡ് ക്രോസ്സ് സ്കൗട് ആൻഡ് ഗൈഡ് എന്നീ സേനകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഉത്തരവാദിത്വം നൽകി. • ആരോഗ്യത്തിനു ഹാനികരമാകുന്ന തരത്തിലുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ സഞ്ചികൾ ടിഫിൻ ബോക്സ് എന്നിവ ഒഴിവാക്കാനുള്ള ബോധവത്കരണം നടത്തുകയും പകരം സ്റ്റീൽ വാട്ടർ ബോട്ടിൽ ടിഫിൻ ബോക്സ് പദ്ധതി നടപ്പിലാക്കുകയും ചെയ്തു. മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ഇതിൽ പങ്കാളികളാണ്. • മിട്ടായികൾ ബബിൾഗം കുട്ടികളുടെ ആരോഗ്യത്തിനു ഹാനികരമാകുന്ന സാധനങ്ങൾ സ്കൂളിൽ കർശനമായി നിരോധിക്കുകയും ബോധവത്കരണ ക്ളാസ്സുകൾ നൽകുകയും ചെയ്തു.
എനർജി ക്ലബ്
പ്രവർത്തന റിപ്പോർട്ട് 2017 -18 അധ്യയന വർഷത്തിലെ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ എനര്ജി ക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു. ക്ലബ്ബിന്റെ ഉദ്ഘാടനം 2017 ജൂലൈ 20 നു നടന്നു. അതിനോടനുബന്ധിച്ചു എല്ലാ ക്ളാസ്സുകളിലെയും കുട്ടികളെ എനർജി ക്ലബ്ബ് മെമ്പർമാർ ഊർജ ഉപഭോഗത്തെ പറ്റിയും നമ്മൾ നേരിടുന്ന ഊർജ പ്രതിസന്ധിയെ പറ്റിയും ബോധവാന്മാരാക്കി. നമ്മളോരോരുത്തരും വൈധ്യുതി ഉപയോഗിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഉപകരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ പറ്റി വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ എല്ലാ ക്ലസ്സിലും ലഘുലേഖകൾ വിതരണം ചെയ്തു. ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ചു നടന്ന സ്കൂൾ തല ആഘോഷങ്ങൾ കുട്ടികളിൽ മികച്ച പ്രതികരണം ഉണ്ടാക്കി. വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്തി. കണ്ണൂർ റവന്റ് ജില്ലാ തലത്തിൽ നടന്ന മത്സരങ്ങളിൽ ഊർജ ക്വിസ്സ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളായ അഭിൻ കെ, സന്ഗീർത് എം എന്നിവർക്ക് ഒന്നാം സ്ഥാനവും സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യതയും നേടാൻ സാധിച്ചു. കാർട്ടൂൺ മത്സരത്തിൽ ജേതാവായ മയൂഗ് മനോജിന് സംസഥാന തലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. E M C സംഘടിപ്പിച്ച ചിത്ര രചന മത്സരത്തിൽ വിദ്യാർത്ഥികൾ ആഹ്ലാദപൂർവം പങ്കെടുത്തു. ശിശിര, മിഥുന എന്ന വിദ്യാർത്ഥികളുടെ ചിത്രം തെരഞ്ഞെടുത്ത മികച്ച ചിത്രങ്ങളിൽ ഒന്നായി ഇന്നും പുസ്തകങ്ങളിൽ ഇടം നേടിയിരിക്കുന്നു. ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ടു സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ കൊണ്ട് ഓരോ വിദ്യാർത്ഥിയും തങ്ങൾ വിനിയോഗിക്കുന്ന ഊർജം വളരെ ശ്രദ്ധയോടെ സൂഷ്മതയോടും കൂടി മാത്രെമേ ഉപയോഗിക്കുകയുള്ളു എന്നും നമുക്ക് അഭിമാനത്തോടെ പറയാൻ സാധിക്കും.
ഹിന്ദി ക്ലബ്ബ്
-
ഹിന്ദി ദിനാചരണം
-
ഹിന്ദി കൈയ്യെഴുത്ത് മത്സരം
-
ഹിന്ദി കൈയ്യെഴുത്ത് മത്സരം
-
ഹിന്ദി കൈയ്യെഴുത്ത് മത്സരം
-
ഹിന്ദി പ്രശ്നോത്തരി
-
ഹിന്ദി ബോർഡ്
-
പ്രേംചന്ദ് ദിനാചരണം
-
സുഗമ ഹിന്ദി പ്രശസ്തി പത്രം
അറബിക് ക്ലബ്ബ്
-
അറബിക് ക്ലബ്
-
ടാലന്റ് സേർച്ച് ടെസ്റ്റ്
-
ടാലന്റ് സേർച്ച് ടെസ്റ്റ്
-
അറബിക് മാസിക