പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/എന്റെ ഗ്രാമം
കുന്നോത്ത് പറമ്പ്
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സഥിതി ചെയ്യുന്ന പഞ്ചായത്ത്
കൊളവല്ലൂർ, പുത്തൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു. അവിഭക്ത പാനൂർ പഞ്ചായത്തിന്റെ ചില പ്രദേശങ്ങൾ ഉൾപ്പെടുത്തി 1963 ലാണ് പഞ്ചായത്ത് രൂപവത്കരിച്ചത്
അതിരുകൾ
വടക്ക് - പാട്യം, കണ്ണവം റിസർവ് വനം പടിഞ്ഞാറ് - മൊകേരി,പാനൂർ
കിഴക്ക് - തൃപ്രങ്ങോട്ടൂർ
തെക്ക് - പാനൂർ, തൃപ്രങ്ങോട്ടൂർ
ഭൂപ്രകൃതി
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ ഉയർന്ന സമതലം,ചരിവ് പ്രദേശം താഴ്വരകൾ എന്നിങ്ങനെ മൂന്നാക്കിതരംതരിക്കാം. സമുദ്ര നിരപ്പിൽ നിന്നും 8 മുതൽ 75 മീറ്റർ വരെ ഉയരത്തിലാണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്
പുത്തൂർ,കൊളവല്ലൂർ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമത്തിന്റെ പേരിനെ സംബന്ധിച്ച സൂചനകൾ വില്യം ലോഹന്റെ മലബാർ മാന്വലിൽ കാണുന്നുണ്ട്. ബ്രിട്ടീഷ് ആധിപത്യം ഉണ്ടായിരുന്ന കാലത്തെ ഇരുവഴിനാട്ടിലെ പ്രധാന പ്രമാണിമാരുടെ
ചരിത്രം സൂചിപ്പിക്കുന്നുണ്ട്. കുന്നുമ്മൽ, കിഴക്കേടത്ത്,കാമ്പ്രത്ത്,ചന്ദ്രോത്ത്,നരങ്ങോളി,കാര്യാട് എന്നീ താവഴിക്കാരുടെ നടത്തിപ്പിലായിരുന്നു ഈ പ്രദേശങ്ങൾ. ഇതിൽ കുന്നുമ്മൽ കോവിലകം എന്ന "കുന്നുമ്മേടത്ത് " നിന്നാവണം കുന്നോത്ത് പറമ്പിന്റെ ജനനം എന്ന് ചില രേഖകളിൽ കാണുന്നു.