പ്രവർത്തനങ്ങളിലേക്ക്
- പ്രവേശനോത്സവം ജൂൺ
പ്രവേശനോത്സവം
പുതിയ വിദ്യാലയവർഷത്തിൽ മുത്തശ്ശിമാരുടെ കൈപിടിച്ച് വിദ്യാലയത്തിലേക്ക് വന്ന കുരുന്നുകളെ മധുരവും ബലൂണും നൽകി ഞങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചു. മുത്തശ്ശിമാർ കഥപറഞ്ഞും നാടൻപാട്ടുപാടിയും കുരുന്നുകൾക്ക് വിരുന്നൊരുക്കി.ഈ വർഷം 104 കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്. മറ്റു ക്ലാസുകളിലേക്ക് 25 ൽ പരം കുട്ടികളും എത്തി. കഴിഞ്ഞ വർഷം 83 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.മുത്തശ്ശിമാരെ സ്ക്കൂളിലേക്ക് പൊന്നാടയണിയിച്ച് സ്വീകരിച്ചു.കുട്ടികൾക്കെല്ലാമുള്ള മധുരപലഹാരങ്ങളുമായാണ് അവർ എത്തിയത്
- ദിനാചരങ്ങളിലൂടെ,,,,,,,,,,,
*പരിസ്ഥിതിദിനം *വായനാദിനം *സ്വാതന്ത്ര്യദിനം *അധ്യാപകദിനം *ഓണാഘോഷം -കളികളും *ഗാന്ധിജയന്തി *കേരളപ്പിറവി *ശിശുദിനം *ക്രിസ്മസ് ആഘോഷം
- കലാ-കായിക-ശാസ്ത്ര-മേളകൾ
സ്കൂൾതല കലാമേള നടന്നു.സബ്ബ്ജില്ലാതല മേളയിൽ പങ്കെടുത്തു. നാടകത്തിന് എ-ഗ്രേഡ് ലഭിച്ചു.മികച്ച നടൻ ,നടി പുരസ്ക്കാരങ്ങൾ നേടി.ജില്ലാതലത്തിൽ മികച്ച നടി പുരസ്ക്കാരം നേടി.
- കുഞ്ഞുങ്ങളോടൊപ്പം ഒരു ദിനം
രക്ഷിതാക്കൾ കുഞ്ഞുങ്ങളോടൊപ്പം ഒരു ദിവസം ക്ലാസ് മുറിയിൽ ഇരുന്നു.