SEP/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ സംഘടിപ്പിച്ചു

അഞ്ചാലുംമൂട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികളുടെ ഐ .റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യയോഗം പി റ്റി എ പ്രസിഡന്റ് വൈ മുജീബിന്റെ അധ്യക്ഷതയിൽ നടന്നു.എച്ച്.എം ശോഭനാദേവി യോഗം ഉത്‌ഘാ ടനം ചെയ്തു.ലീഡർ സുധി സ്വാഗതവും എം പി റ്റി എ പ്രസിഡന്റ് ജയദേവി ആശംസയും അർപ്പിച്ചു.കൈറ്റ് മാസ്റ്റർ കൃഷ്ണകുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.മിസ്ട്രസ് രശ്‌മി മോൾ നന്ദി അറിയിച്ചു.

26 -6 -2018 -ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസ് 26 -6 -2018 ചൊവ്വാഴ്ച 10 മണിക്ക് മാസ്റ്റർ ട്രെയിനർ ശ്രീ കണ്ണൻ ഷൺമുഖം ഭദ്രദീപം തെളിയിച്ചു ആരംഭം കുറിച്ചു .ഹെഡ്മിസ്ട്രസ് സി .ശോഭന ദേവി മുഖ്യസാന്നിധ്യം വഹിച്ചു.

26-6-2018-ലിറ്റിൽ കൈറ്റ്സ് രക്ഷകർത്താക്കളുടെ ആദ്യ യോഗം സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് രക്ഷകർത്താക്കളുടെ യോഗം 3 p .m നു ഐ ടി ലാബിൽ വച്ച് കൂടുകയുണ്ടായി .പി ടി എ വൈസ് പപ്രസിഡന്റ് ശ്രീ സുഗതൻ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സി.ശോഭനാദേവി ,മദർ പി ടി എ പ്രസിഡന്റ് രജനി എസ് എന്നിവർ പങ്കെടുത്തു.

"https://schoolwiki.in/index.php?title=SEP/ലിറ്റിൽകൈറ്റ്സ്&oldid=438003" എന്ന താളിൽനിന്ന് ശേഖരിച്ചത്