എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ്
ഈ വർഷത്തെ സ്കൂൾ ഹെൽത്ത് ക്ലബ് 20/6/2018 നു തുടക്കം കുറിച്ച്.45 കുട്ടികളാണ് ഹെൽത്ത് ക്ലബ്ബിൽ അംഗങ്ങളായുള്ളത്. എല്ലാ ബുധനാഴ്ചയും മീറ്റിംഗ് കൂടാൻ തീരുമാനിച്ചു. ജൂൺ 26നു മയക്കുമരുന്ന് വിരുദ്ധ ദിനപരിപാടികൾക്ക്
തുടക്കം കുറിച്ചു. എല്ലാ ബുധനാഴ്ചയും മീറ്റിംഗ് കൂടാൻ തീരുമാനിച്ചു. ജൂൺ 26 നു മയക്കുമരുന്ന് വിരുധ്ധ ദിനംപരിപാടികൾ സയൻസ് ക്ലബ്ബുമായി ചേർന്നു നടത്തി.ജൂൺ 26നു മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി വന്നു. മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.എല്ലാ ദിവസവും പ്രഭാത ഭക്ഷണം ഉച്ചഭക്ഷണം എന്നിവക്കുശേഷം കുട്ടികൾ വെസ്റ്റ് നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിന് ലീഡേഴ്സിനെ ഹെൽത്ത് ക്ലബ്ബിൽ നിന്നും തിരഞ്ഞെടുത്തു. കൃത്യമായും കുട്ടികൾ അത് നിരീക്ഷിക്കുന്നു. സ്കൂൾ പരിസര ശുചീകരണം. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നന്നായി നടക്കുന്നു. ആരോഗ്യവകുപ്പ് നൽകുന്ന ഗുളികകൾ എല്ലാ ആഴ്ചയിലും ഹെൽത്ത് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നൽകി വരുന്നു.