എ.എൽ.പി.എസ്.പേരടിയൂർ/Activities

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ

   #പ്രവേശനോത്സവം 

പേരടിയൂർ എ ഏൽ പി സ്‌കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.നവാഗതരായ കുരുന്നുകളെ അക്ഷര കിരീടവും കളറിങ് പുസ്തകവും ക്രയോണും മധുര പലഹാരവും ൽകി സ്വീകരിച്ചു.ചടങ്ങ് വിളയുർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശ്രീമതി ഒ.ഷീജ ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ പ്രധാനാധ്യാപിക ഷീജ ടീച്ചർ, എൻ പി.രാമദാസ് മാസ്റ്റർ, എ.അച്യുതൻ കുട്ടി, ഒ. ശശി, ജിജ.കെ.ജിനൻ എന്നിവർ സംബന്ധിച്ചു..

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പോസ്റ്റ്‌ ഓഫീസ്
ജൈവ ഹരിതം -സ്കൂൾ പച്ചക്കറി കൃഷി
  1. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിങ് .
  2. 1989 ൽ പി ടി എ യുടെ സഹായത്തോടെ രണ്ടു ഹാളും നിലം കോൺക്രീറ്റ് ചെയ്തു .
  3. 1991 ൽ പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ വിദ്യാർഥികൾ എൻ എസ് എസ് ക്യാമ്പിന്റെ ഭാഗമായി സ്കൂളിന് ഒരു പാചകപ്പുര നിർമ്മിച്ചുനൽകി .
  4. 1992 ൽ പരീക്ഷണാടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ ക്ലാസ്സ്‌തല പ്രതിമാസ അവലോകന യോഗം( C.P.T.A )ആരംഭിച്ചു .
  5. 1993 ൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായത്തോടെ കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പരിപാടിക്ക് തുടക്കം കുറിച്ചു .
  6. 1994 തനതു മൂല്ല്യനിർണ്ണയ പരിപാടിയായ അക്ഷരോത്സവത്തിന് തുടക്കം കുറിച്ചു .
  7. 1995 ൽ .കുട്ടികളുടെ ആയാസരഹിത പഠനത്തിനായി വിജ്ഞാനചെപ്പ് തുടങ്ങി .
  8. 1998 ൽ ചോറും കറിയും ഉച്ചഭക്ഷണമായി നല്കാൻ തുടങ്ങി .ഗ്രാമോത്സവം(മൂന്നുവർഷത്തിലൊരിക്കൽ സ്കൂൾ വാർഷികം എന്ന പരിപാടി തുടങ്ങി).
  9. 2000 ത്തിൽ മികവ് സാമൂഹ്യക്കൂട്ടായ്മയുടെ ഭാഗമായി എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ക്ലാസ്സുകളിൽ കുടിവെള്ളസൗകര്യം ഒന്നാം ക്ലാസ്സിൽ ബേബി ചെയർ എന്നിവ നടപ്പാക്കി .
  10. 2001 ൽ തേൻമൊഴിസ്കൂൾ പത്രം തുടങ്ങി .കുട്ടികൾക്ക് സൗജന്യകമ്പ്യൂട്ടർ പഠനത്തിന് തുടക്കമായി
  11. 2002 ൽ അയൽക്കൂട്ട പഠന കേന്ദ്രങ്ങൾ ആരംഭിച്ചു .സ്കൂൾതല സഹവാസക്യാമ്പിന്‌തുടക്കം കുറിച്ചു .
  12. 2003 ൽ .നാലാം തരം വിദ്യാർത്ഥികൾക്കായി നിറവ് പഠനക്കൂട്ടായ്മ തുടങ്ങി .
  13. 2004 ൽ ഓണം പെരുന്നാൾ കൂട്ടായ്മകൾക്ക് തുടക്കമായി.ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കി (ചോറ്,കറി,ഉപ്പേരി ,പപ്പടം ).
  14. 2005ൽ സി പി ടി എ യുടെ നേതൃത്വത്തിൽ വിദ്യാലയ വികസനപദ്ധതിക്ക് തുടക്കം കുറിച്ചു .
  15. 2006 ൽ തണൽമരങ്ങൾക്കുതറകെട്ടി വായനമൂലക്കുതുടക്കമായി .
  16. 2007 ൽക്രിസ്തുമസ് ആഘോഷങ്ങൾക്കും കൂട്ടായ്മക്കും തുടക്കം കുറിച്ചു .
  17. 2008 ൽ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനായി ശ്രദ്ധാപ്രഭാതം ആരംഭിച്ചു .
  18. 2009 ൽ ഐ ടി ലാബ് സുസജ്ജമാക്കി .
  19. 2010 ൽ സ്കൂൾ മൈക്കും ക്ലാസ്സ് തലത്തിൽ സ്‌പീക്കറുകളും .
  20. 2011 ൽ പ്രി പ്രൈമറി ആരംഭിച്ചു .
  21. 2012 ൽ ഭംഗിയുള്ള സ്കൂൾ പൂന്തോട്ടം .
  22. 2013 ൽ സ്കൂൾ തപാൽ ആരംഭിച്ചു .പിറന്നാളിനൊരുച്ചെടിപദ്ധതി തുടങ്ങി .
  23. 2014 ൽ വാർത്തകൾ പറയനും അറിയാനുമായി സ്കൂൾ റേഡിയോതുടങ്ങി .
  24. 2015ൽ വിഷരഹിത പച്ചക്കറിക്കായി കൃഷിഭവന്റെ സഹായത്തോടെ ജൈവഹരിതം പദ്ധതി തുടങ്ങി .
  25. 2016 ൽ അമ്മവായനക്ക് തുടക്കം കുറിച്ചു.
  26. 2017 ൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രമഫലമായി രണ്ടു കമ്പൂട്ടറുകൾ സ്കൂളിലേക്ക് നൽകി
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.പേരടിയൂർ/Activities&oldid=435572" എന്ന താളിൽനിന്ന് ശേഖരിച്ചത്