സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/Activities

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം 2018

2018-19 പോന്നുരുന്നി ക്രൈസ്റ്റ് ദി കിംഗ് ഗേൾസ് ഹൈസ്ക്കൂളിന്റെ പ്രവേശനോത്സവം ജൂൺ 1 വെള്ളിയാഴ്ച്ച 9.30 ആരംഭിച്ചു. തോരണങ്ങളും ബലൂണികളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്കു നവാഗതർ രക്ഷിതാക്കളുടെ കൈപിടിച്ച് എത്തിച്ചേർന്നു. ബഹുമാനപ്പെട്ട M.L.A ശ്രീ.പി.ടി.തോമസ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാദ്ധ്യാപിക റവ.സി.ലിസ്സി ദേവസി സ്വാഗതം ആശംസിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ശ്രീ. രാജീവ് ചന്ദ്രശേഖനും പി.റ്റി.എ അംഗം കിഷോർകുമാർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികൾ പ്രവേശന ഗാനം ആലപിച്ചു. തുടർന്നു നാടൻപ്പാട്ട്, കവിത,ദേശഭക്തിഗാനം എന്നിവയും വേദിയിൽ നവാഗതർക്കായി അവതരിപ്പിച്ചു. അദ്ധ്യാപിക പ്രതിനിധി ശ്രീമതി മെർലിൻ റാൻസം ഏവർക്കും നന്ദിയർപ്പിച്ചു. കുട്ടികൾക്കു മധുരപലഹാരം വിതരണം ചെയ്ത് ക്ലാസ്‌മുറികളിലേക്കു ആനയിച്ചു.

{

justify justify

ORIENTATION FOR TEACHERS 2018
CAREER GUIDENCE CLASS FOR STD X 2018
LITTLE KITES TRAINING 2018

വിദ്യാലയത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും,നടത്തിപ്പിലും, സാങ്കേതിക സൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാർത്ഥികളെക്കൂട്ടി സമുചിതമായി പങ്കാളികളാക്കേണ്ടത് അത്യാവശ്യമാണ് ഹൈടെക് സംവിധാനത്തിൽ അധ്യാപകർക്കൊപ്പം തന്നെ പ്രവർത്തനങ്ങളുടെ നിർമ്മിതിയും, നടത്തിപ്പിലും വിദ്യാർത്ഥികളും പങ്കാളികളാകുന്നത് നല്ലാതായിരിക്കു. അതിനുവേണ്ടി ഉപകരമങ്ങളുടെ മജ്ജീകരണണത്തിലും, വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്‌ദ്ധ്യമുള്ള ഒരു സംഘം വിദ്യാർത്ഥികൾ തന്നെ വിദ്യാലയത്തിൽ തന്നെ സജ്ജരീകേണ്ടതുണ്ട്.

                 വിവരവിതിമയ സാങ്കേതികരംഗത്ത് താല്പര്യവും അഭിരുചിയുമുള്ളവരെ കണ്ടെത്തുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, സോഫ്റ്റ്‌വെയറുകളും, ഇന്റർനെറ്റും ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്വമുള്ള സാമൂഹ്യജീവി എന്ന നിലയിൽ പാലിക്കേണ്ട കടമകളും, ആർജ്ജിക്കേണ്ട മൂല്യങ്ങളും പുതിയതലമുറയിൽ വളർത്തിയെടുക്കുക എന്നിവയെല്ലാമാണ് 'Little kites' പദ്ധതിയുടെ ലക്ഷ്യങ്ങൾ. C.K.C.G.H.S.PONNURUNNI-യിൽ 2018 മാർച്ച് മാസത്തിൽ തടത്തിയ online test ന്റെ അടിസ്ഥാനത്തിൽ 40 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയുണ്ടായി. little kite masters ആയി 2 അദ്യാപകരെയും തെരഞ്ഞെടുത്തു. അവർ വെക്കേഷൻ സമയത്ത് നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ജൂൺ 18-ാം തിയതി തൃപ്പൂണിത്തുറ ഉപജില്ലയിൽ നിന്നുള്ള മാസ്റ്റർ trainy യായ ശ്രീ പ്രകാശ് പ്രഭു, ശ്രീ സിജൊ ചാക്കോ എന്നിവർ ലിറ്റിൽ കൈറ്റ്‌സിന് ആദ്യ പരിശീലനം നടത്തി. അന്നുതന്നെ ഹെഡ്‌മിസ്‌ട്രസ്സ്, മദർ സുപ്പിരിയർ, മാസ്റ്റർ trainers എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലിറ്റിൽ കൈറ്റ്‌സിന്റെ ഉദ്ഘാടന കർമ്മവും നിർവഹിക്കപ്പെട്ടു. P.T.A യോഗത്തിൽ കൈറ്റ് മാസ്റ്റർ പ്രതിനിധി ലിറ്റിൽ കൈറ്റസിനെ P.T.A. members ന് പരിചയപ്പെടുത്തുകയുണ്ടായി. കുടാതെ ഹൈടെക് ക്ലാസ്സ് റൂം ഉദ്ഘാടനവേളയിലും ലിറ്റിൽ കൈറ്റ്സ് പ്രതിനിധിയെ പരിജയപ്പെടുത്തുകയുണ്ടായി . എല്ലാ ബുധനാഴ്ച്ചകളിലും ഒരോ മണിക്കൂർ വീതം  ലിറ്റിൽ കൈറ്റ്‌സിന് പരിശീലനം നൽകിയ പ്രകാരം module  അനുസരിച്ച് ക്ലാസ് നയിച്ചു പോകുന്നു. കുടാതെ  വർഷത്തിൽ 4 expert ക്ലാസുകൾ എടുക്കാൻ നിർദ്ദേശമുണ്ട്. കുട്ടികൾ record, minutes book, leader's diary, account book എന്നിവ സൂക്ഷിച്ചുപോരുന്നു. ഇതിന് ഗവൺമെന്റിൽ നിന്നും ഫണ്ട് ലഭിക്കുന്നുണ്ട്. കുട്ടികൾ വളരെ താൽപര്യത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ ചെയ്യാൻ ശ്രമിക്കുന്നുണ്ട്
പുസ്തകോത്സവം 2018
സഹായഹസ്തം

ജൻമദിനാഘോഷം

HELLO ENGLISH