മാതാ എച്ച് എസ് മണ്ണംപേട്ട/മറ്റ്ക്ലബ്ബുകൾ

Charity Club

വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദ്ഉദ്ദേശ്യത്തോടെ തുടങ്ങിവെച്ച charity fund collection നല്ല രീതിയിൽതന്നെ തുടർന്നുവരുന്നു. fund ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും സഹായങ്ങൾ നല്കി വരുന്നുണ്ട്. 2012-13

KCSL സംഘടനയുടെ നേതൃത്ത്വത്തിൽ പറപ്പൂക്കര സെന്റ്. മർത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദർശിച്ച് അന്തേവാസികൾക്ക് വസ്ത്രങ്ങളും ഭക്ഷണവും നൽകി. അതിരൂപത നടത്തിയ ബൈബിൾ വർണ്ണങ്ങിൽ UP,HS വിഭാഗങ്ങിൽ pencil drawing, painting എന്നിവക്ക് സമ്മാനങ്ങൾ ലഭിച്ചു . KPSTU നടത്തിയ QUIZ മത്സരത്തിൽ ഉപജില്ല , ജില്ലത മത്സരത്തിൽ HS വിഭാഗത്തിൽ നിന്ന് അഖിലേഷ് ടി,എസ് , LP വിഭാഗത്തിൽ നിന്ന് സേതുലക്ഷമി എന്നിവർ വിജയികളായി. 

2013-14 വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദ്ഉദ്ദേശ്യത്തോടെ തുടങ്ങിവെച്ച charity fund collection നല്ല രീതിയിൽതന്നെ തുടർന്നുവരുന്നു. fund ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും സഹായങ്ങൾ നല്കി വരുന്നുണ്ട്. 2014-15 KCSL സംഘടനയുടെ ആഭീമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കിറ്റുകൾ വിതരണം നടത്തുകയും ക്യാൻസർ രോഗികൾക്ക് ഭക്ഷണപൊതികൾ വിതരണം നടത്തുകയും ചെയ്തു. തുടർച്ചയായി 16 വർഷം KCSL സംഘടനയുടെ ആനിമേറ്റർ ആയി പ്രവർത്തിച്ചതിന് ശ്രീമതി. മോളി കെ. ഒ അവാർഡിന് അർഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്. 2015-16 അധ്യായനവർഷത്തിൽ വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന നല്ല ലക്ഷ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷൻ നല്ല രീതിയിൽ തന്നെ തുടർന്ന് വരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സസഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും വിനിയോഗിച്ചുവരുന്നു. KCSL സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കിറ്റുകൾ വിതരണം നട­ത്തി. കൂടാതെ സമീപത്തുള്ള Old Age HOME സന്ദർശിച്ച് ക്രിസ്മസ് ആഘോഷം അവർക്കൊപ്പം ചെലവഴിച്ചത് കുട്ടികളിൽ വേറിട്ട അനുഭവം ഉളവാക്കി.

ENGLISH CLUB

ഈ വർഷത്തെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ജൂൺ 23 ന് ബഹു.ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ നിർവ്വഹിച്ചു. 40 കുട്ടികളെയാണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. കുട്ടികളുടെ വായനാ നിലവാരം ഉയർത്താനാണ് ഈ വർഷം ലക്ഷ്യമിടുന്നത്.അതിനായി മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു .അത് വായിച്ച് കുട്ടികൾക്ക് നിർദ്ദേശിച്ചിരിക്കുന്ന ദിവസത്തിൽ പുസ്തകത്തിന്റെ ഉള്ളടക്കം അവതരിപ്പിക്കുന്നു. ക്ലബ്ബ് അംഗങ്ങൾ നിർബന്ധമായും ഇംഗ്ലീഷ് സംസാരിക്കുന്നു. ആഴ്ചയിലൊരിക്കലുള്ള മീറ്റിങ് ആരംഭിക്കുന്നത് ഏതെങ്കിലുമൊരു ഗ്രാമർ ഇനം ഉദാ: നാമം ,ക്രിയ, നാമവിശേഷണം, ആർട്ടിക്കിൾ മുതലായവ ക്രിയാത്മകമായി അവതരിപ്പിച്ചു കൊണ്ടാണ്. തുടർന്നു വരുന്ന ആഴ്ചകളിൽ കവിത, നാടകം മുതലായവയും ഉൾപ്പെടു ത്തും

ബാന്റ് ട്രൂപ്പ്