ജി.എച്ച്.എസ്സ്.തോലന്നൂർ/അക്കാഡമിക്ക് പ്ലാൻ സമർപ്പണം

 

സമർപ്പണം

 

കാലപ്രവാഹത്തിന്റെ അലംഘനീയമായ വിപ്ലവങ്ങൾ മനുഷ്യ സമൂഹത്തിന്റെ

മുഖച്ഛായക്കു പുതിയ മാനവും ഭാവവും താളവും നൽകാറുണ്ട്  ,,,,   ഗുണാത്മകമായും
ഗണാത്മകമായും അന്താരാഷ്ട്ര നിലവാരമുള്ള   പുതുപുത്തൻ തലമുറയെ വാർത്തെടുക്കാനുള്ള
ഉദ്യമത്തിന്റെ അലയൊലികളാണ് ഇന്നത്തെ കേരളത്തിന്റെവിദ്യാഭ്യാസ നഭോമണ്ഡലത്തെ 

ചലനാത്മകമാക്കിയിരിക്കുന്നത് ,,
ആ ശ്രേഷ്ഠമായ ഉദ്യമത്തിന് ഉർജ്ജമേകുവാൻ തോലനൂർ

ഗവണ്മെന്റ് ഹയർ സെക്കണ്ടറി വിദ്യാലയവും കാത്തിരിക്കുകയാണ് ,,അതിനു ഒരു

ഉൾപ്രേരകമായി മാറുവാൻ ഈ സമഗ്ര വിദ്യാഭ്യാസ പദ്ധതി രേഖയുടെ അക്കാദമിക മാസ്റ്റർ പ്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സാന്നിധ്യത്തിൽ ജനസമക്ഷം സമർപ്പിച്ചു