സി .എസ്. സുബ്രഹ്മണ്യൻ പോറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 1 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ) (' '''സി എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                                                            സി എസ് സുബ്രഹ്മണ്യൻ പോറ്റി
   സി എസ് സുബ്രഹ്മണ്യൻ പോറ്റി (ചെമ്പകപ്പള്ളി ശങ്കരൻ സുബ്രഹ്മണ്യൻ) 1875 നവംബർ 30 (കൊ. വ. 1051 വൃശ്ചികം 15)ന് പംരിങ്ങനാട് കരിപ്പണൺ ഇല്ലത്ത്  ജനിച്ചു. അച്ഛൻ ശങ്കരൻ പോറ്റി, അമ്മ തിരുവല്ല കണ്ണാടി ഇല്ലത്ത് ദേവകി അന്തർജ്ജനം. പണ്ഡിതനായ ജേഷ്ഠൻ ഈശ്വരൻ പോറ്റിയാണ്ആദ്യഗുരു. പതിനാറാം വയസ്സിൽ പ്രൈമറി സ്കൂൾ അദ്ധ്യാപകനായി. 1903ൽ ബിരുദം നേടി. തുടർന്ന് മഹാരാജാസ് കോളേജിൽ മലയാളം പണ്ഡിറ്റ് ഉദ്യോഗം സ്വീകരിച്ചു. ബാലരാമവർമ്മ മഹാരാജാവിന്റെ അദ്ധ്യാപകനായി.1913ൽ എം എ പാസ്സായി. അന്നത്തെ ദിവാൻ രാജഗോപാലാചാരിയുടെ പ്രൈവറ്റ് സെക്രട്ടറി , ഹജൂരാപ്പിസിൽ ഹെഡ്ട്രാൻസ്ലേറ്റർ , ചവറ സബ്രജിസ്റ്റാർ , കരുനാഗപ്പള്ളി- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഡിവിഷൻ ഇൻസ്പെക്ടർ, ബ്രഹ്മണ വിദ്യാർത്ഥിക്കൾക്കായി കുളക്കട സ്ഥാപിച്ച സ്പെഷ്യൽ സ്കൂൾ ഭരണാധികാരി എന്നീനിലകളിൽ സേവനം അനുഷ്ഠിച്ച് 19355ൽ വിരമിച്ചു.അല്പകാലം മലയാളരാജ്യം ചീഫി എഡിറ്ററായി പ്രവർത്തിച്ചു. പിന്നീട് ഒരുവർഷം കരുനാഗപ്പള്ളിയിൽ അദ്ദേഹം സ്ഥാപിച്ച വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററായി. വൈക്കം പ്ലാത്താനത്തു കോവിലകത്തെ അംമ്പികക്കുട്ടിത്തമ്പുരാട്ടിയെ വിവാഹം ലെയ്തു. പിന്നീട് ചെന്നിത്തല കുറിയിടത്തു മഠത്തിലെ ഗൗരി അന്തർജ്ജനത്തെ വേളികഴിച്ചു.1954 നവംബർ 24ന് അദ്ദേഹം അന്തരിച്ചു.