ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന
കട്ടികൂട്ടിയ എഴുത്ത്
ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന | |
---|---|
വിലാസം | |
ചേര്‍ത്തല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | G.L.P.S.OTTAPPUNNA |
ആലപ്പുഴ ജില്ലയില്‍ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് വാര്‍ഡ് 8 ല്‍ ആണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ചേര്‍ത്തല അരൂക്കുറ്റി റോഡിന്റെ തെക്കുഭാഗവും വടക്കുംകര ക്ഷേത്രത്തിലേക്കു പോകുന്ന റോഡിന്റെ വടക്കുഭാഗവും ഉള്‍പ്പെടുന്നതാണ് ഈ വാര്‍ഡ് . വേമ്പനാട്ടു കായലാണ് കിഴക്കുഭാഗത്ത്. ഒറ്റപ്പുന്ന കവലയില്‍ നിന്നും 50മീറ്റര്‍ തെക്കു മാറി ചേര്‍ത്തല അരൂക്കുറ്റി റോഡിനോടു ചേര്‍ന്നാണ് സ്കൂളിന്റെ സ്ഥാനം.
ചരിത്രം
1961 ജൂണ്‍ മാസം 7 നാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. അതിനുമുമ്പ് കവലയില്‍ എസ്. എന്‍. ഡി. പി. യുടെ വാടക കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 1947 ല്‍ രൂപീകരിച്ച ചേന്നം പള്ളിപ്പുറം യുവജനസംഘം 817ആം നമ്പര്‍ തീറാധാരം പ്രകാരം എന്‍. എസ്. എസ്. കരയോഗത്തിലേക്ക് ലയിപ്പിക്കുകയും കരയോഗം 1000 രൂപ വില വാങ്ങിക്കൊണ്ട് സ്കൂള്‍ കമ്മറ്റിക്കുവേണ്ടി പ്രസിഡന്‍റിന്റെ പേര്‍ക്ക് തീറാധാരം എഴുതികൊടുക്കുകയും ചെയ്തു. 1961 മുതല്‍ ഈ സ്കൂളിന്റെ പ്രഥമാധ്യാപകനായിരുന്ന ശ്രീ പി. വി. ജോണ്‍ അവറകളുടെ ശ്രമഫലമായി ഈ സ്കൂള്‍ പ്രൈവറ്റ് മേഖലയില്‍ പോകാതെ ഒരു ഗവ: സ്ഥാപനമായി നിലനിര്‍ത്തുവാന്‍ കഴിഞ്ഞു. ശ്രീ പി. വി. ജോണ്‍ അവറകളുടെ നേതൃത്വത്തില്‍ ഒരു സംഘം നാട്ടുകാരുടെ ശ്രമഫലമായി ശ്രീമതി കെ. ആര്‍. ഗൗരിയമ്മ 1963 ല്‍ ഈ സ്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. അങ്ങനെ 5 മുറികളുള്ള ഒരു സ്ഥിരം കെട്ടിടം നിര്‍മിക്കുവാന്‍ സാധിച്ചു. ക്ലാസുകള്‍ പനമ്പ് കൊണ്ട് മറച്ച ഓല ഷെഡിലായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ എണ്ണം കൂടുകയും കൂടുതല്‍ കെട്ടിടങ്ങള്‍ നിലവില്‍ വരുകയും ചെയ്തു. ഈ സ്കൂളില്‍ നിന്നും പഠിച്ചു ഇറങ്ങിയ പലരും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രശസ്തരായിട്ടുണ്ട്. ഒട്ടനേകം പ്രഗല്‍ഭരായ അധ്യാപകരുടെ സേവനങ്ങളും ഈ സ്കൂളിന്റെ വളര്‍ച്ചയ്ക്കു കാരണമായി. എന്നാല്‍ 1997 മുതല്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായി തുടങ്ങി. കാലക്രമത്തില്‍ ഷെഡുകളും നശിച്ചു. 2000 ആയപ്പോഴേയ്ക്കും സ്കൂള്‍ അണ്‍ ഇക്കണോമിക്ക് നിലയിലേക്കായി. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കാഞ്ഞത് കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കി. സ്കൂളിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ തന്നെ മുളച്ചു പൊങ്ങിയ ഇംഗീഷ്സ്കൂളും ഇതിനൊരു കാരണമായി. കുട്ടികളുടെ എണ്ണം 289 ല്‍ നിന്നും 67 ആയി കുറഞ്ഞു. 2005 ല്‍ ചാര്‍ജെടുത്ത പ്രഥമാധ്യാപിക ശ്രീമതി റാണി ജോര്‍ജ് സ്കൂള്‍ വികസനത്തെ കുറിച്ച് പഠിക്കുകയും സമൂഹത്തിന്റെ ശക്തമായ ഇടപെടലുകള്‍ക്ക് വഴി ഒരുക്കുകയും ചെയ്തു. ത്രിതല പഞ്ചായത്ത് അധികാരികളേയും വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളെയും ബന്ധപ്പെടുത്തി സ്കൂള്‍ സംരക്ഷണ സമിതി രൂപീകരിക്കുകയും സ്കൂളില്‍ പ്രീപ്രൈമറി ക്ലാസുകള്‍ 2006 മുതല്‍ ആരംഭിക്കുകയും ചെയ്തു. സ്കൂള്‍ സംരക്ഷണ സമിതിയുടെയും എസ്. എം. സി, എം. പി. റ്റി. എ, എസ്. ആര്‍. ജി, എസ്. എസ്. ജി, ജാഗ്രതാ സമിതി, അര്‍പ്പണമനോഭാവമുള്ള അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, എന്നിവരുടെ ശ്രമഫലമായി കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയുണ്ടായി. സൗജന്യ പഠനോപകരണങ്ങളുടെ വിതരണം, ഭൗതികസൗകര്യങ്ങളിലെ വര്‍ദ്ദനവ്, പ്രീപ്രൈമറി, വിശാലമായ പാര്‍ക്ക്, അതിനൂതന സാങ്കേതിക വിദ്യകള്‍, ടൈലുകള്‍ പാകിയ ഫാന്‍, ലൈറ്റുകള്‍ എന്നിവയോടുകൂടിയ മുറികള്‍, നെറ്റുകണക്ഷന്‍, സ്കൂള്‍ വാഹനം, മഴവെള്ളസംഭരണി, ജപ്പാന്‍ കുടിവെള്ളം എന്നിവ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായി. ഇന്ന് പ്രീപ്രൈമറി ക്ലാസുകള്‍ ഉള്‍പ്പെടെ 140 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. 2015 ല്‍ ചാര്‍ജെടുത്ത പ്രഥമാധ്യാപിക ശ്രീമതി ഷാലിയമ്മ വര്‍ഗ്ഗീസ് ശ്രീമതി റാണി ജോര്‍ജ് തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നു. ഇന്ന് സ്കൂളില്‍ കരാട്ടേ, ഡാന്‍സ്, യോഗ, ഹിന്ദി, ഇംഗീഷ്, ഐറ്റി എന്നിവയില്‍ പ്രത്യേക പരിശീലനവും നല്‍കുന്നു.
ഭൗതികസൗകര്യങ്ങള്‍
12 വര്‍ഷം കൊണ്ടു ധാരാളം നേട്ടങ്ങള്‍ സ്കൂളിനുണ്ടായി. എം. എല്‍. എ. യുടെ സഹായത്തോടെ സ്കൂളിനു അകത്തു കൂടിയുള്ള പൊതുവഴി ഒഴിവാക്കി ചുറ്റുമതില്‍ പൂര്‍ത്തീകരിച്ചു കവാടമുണ്ടാക്കി ഗെയ്റ്റ് സ്ഥാപിച്ചു. ജനാലകള്‍ക്ക് അഴികള്‍ ഇട്ട് സാമൂഹ്യ വിരുദ്ധശല്യം ഒഴിവാക്കി. ഉച്ചഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള അരിപ്പെട്ടി, ബഞ്ച്, ഡെസ്ക്, അലമാരകള്‍, മേശകള്‍, കസേരകള്‍, പ്രാവിന്‍ ശല്യം ഒഴിവാക്കുന്നതിനായിട്ട് പലക ഉപയോഗിച്ചുള്ള ക്രമീകരണങ്ങള്‍, എന്നിവ ഗ്രാമ പഞ്ചായത്തില്‍ നിന്നും ലഭിക്കുകയുണ്ടായി. എസ്. എസ്. എ. യുടെ ഭാഗത്തു നിന്നു ടോയിലറ്റുകള്‍, യൂറിനലുകള്‍, മഴവെള്ളസംഭരണി, സെപ്പറേഷന്‍ വാളുകള്‍, ഇലക്ട്രിഫിക്കേഷന്‍ സൗകര്യങ്ങള്‍, മെയിന്‍റ്നന്‍സ് ഗ്രാന്‍റുകള്‍, കളിയുപകരണങ്ങള്‍ എന്നിവ ഇന്ന് സ്കൂളിനെ അത്യാകര്‍ഷകമാക്കിയിരിക്കുകയാണ്. എം. എല്‍. എ. ഫണ്ടില്‍ നിന്നും സ്കൂള്‍ വാഹനം, ലാപ്ടോപ്പ്, പ്രൊജക്ടര്‍, എന്നിവ ലഭിച്ചു. കൂടാതെ ബി. എസ്. എന്‍. എല്‍. നെറ്റുകണക്ഷനും സ്കൂളിനെ മികവുറ്റതാക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്. എം. സി.
- എം. പി. റ്റി. എ
- എസ്. ആര്‍. ജി
- എസ്. എസ്. ജി
- സ്കൂള്‍ സംരക്ഷണ സമിതി
- ജാഗ്രതാ സമിതി
- ഹരിത ക്ലബ്ബ്
- ഹെല്‍ത്ത് ക്ലബ്ബ്
- വായനാ ക്ലബ്ബ്
- വിദ്യാരംഗം ക്ലബ്ബ്
- ഇംഗീഷ് ക്ലബ്ബ്
- ഐറ്റി ക്ലബ്ബ്
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീ പി. വി. ജോണ്‍
- ശ്രീ നെല്‍സണ്‍
- ശ്രീ ഗോപി
- ശ്രീമതി രാജരാജേശ്വരി
- ശ്രീമതി ഓമന
- ശ്രീ ബാലചന്ദ്രകുറുപ്പ്
- ശ്രീമതി ഏലിക്കുട്ടി
- ശ്രീ ദേവസ്യ
- ശ്രീമതി കോമളകുമാരി
- ശ്രീമതി റാണി ജോര്‍ജ്
നേട്ടങ്ങള്‍
- ഭൗതികസൗകര്യങ്ങളിലെ വര്‍ദ്ദനവ്
- പ്രീപ്രൈമറി
- വിശാലമായ പാര്‍ക്ക്
- അതിനൂതന സാങ്കേതിക വിദ്യകള്‍
- ടൈലുകള്‍ പാകിയ ഫാന്‍, ലൈറ്റുകള്‍ എന്നിവയോടുകൂടിയ മുറികള്‍
- നെറ്റുകണക്ഷന്‍
- സ്കൂള്‍ വാഹനം
- മഴവെള്ളസംഭരണി
- അര്‍പ്പണമനോഭാവമുള്ള അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, എസ്. എം. സി., എം. പി. റ്റി. എ, എച്ച്. എം.
- ജപ്പാന്‍ കുടിവെള്ളം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഗവ. ഓഫീസുകളില്‍ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്ന പി.ജി. രവീന്ദ്രന്‍ പി. ജി. രമണന്‍
- തഹസില്‍ദാറായി വിരമിച്ച പി. എസ്. രാജീവ്
- സാഹിത്യകാരന്‍ ശ്രീകുമാര്‍