ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

കടുപ്പിച്ച എഴുത്ത്ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്സ്.എസ്സ്.വൈക്കം

സൗകര്യങ്ങള്‍

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

പ്രമാണം:.jpg

ആമുഖം

കോട്ടയം ജില്ലയുടെ ഹൃദയഭഗത്ത് ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ.ഹൈസ്ക്കൂള്‍ . ഇന്ന് സമൂഹത്തില്‍ പ്രഗത്ഭരായ പലവ്യക്തികളും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് എന്നത് ഈ സ്ക്കൂളിനെ സംബന്ധിച്ച് അഭിമാനര്‍ഹമായ വസ്തുതയാണ്. 1935-ല്‍ ഇടപ്പള്ളി സ്വരൂപം അധികൃതര്‍ ആണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വര്‍ഷത്തിനുശേഷം സ്ക്കൂള്‍ തിരുവിതാംകൂര്‍ ഏല്‍പ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂര്‍,എളമക്കര എന്നീ സ്ഥലങ്ങളില്‍ അന്ന് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്.

കൊച്ചി മുന്‍ മേയര്‍ ശ്രീ.സോമസുന്ദരപണിക്കര്‍,കൊച്ചിന്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. എന്‍.എ മണി,തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ശശി എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു. 1960-ല്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവണ്‍മെന്റ് ഹൈസ്ക്കൂളിന്റെ സുവര്‍ണ്ണകാലഘട്ടത്തില്‍ 2500-ഓളം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു.തൊട്ടടുത്ത് കൂണുകള്‍ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അണ്‍- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി.സര്‍ക്കാര്‍ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസല്‍ട്ടിന്റെ കാര്യത്തില്‍ 90% നു മേലെയാണ്. 1997-ല്‍ തുടങ്ങിയ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 750 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. അന്നുമുതല്‍ ഇന്നുവരെ വിജയശതമാലത്തില്‍ ഉന്നതനിലവാരം നിലനിര്‍ത്തിപ്പോരുന്നു.

പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ നില്‍ക്കുന്ന ഈ സ്ക്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 120 കുട്ടികളും 7 അദ്ധ്യാപകരും 3 അദ്ധ്യാരകേതര ജീവനക്കാരും ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിക്കുന്നു.

2009 ജൂണ്‍ മാസം 2-ാം തീയതി ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ബഹു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ശശി അവര്‍കളുടെ പ്രവേശനോത്സവോദ്ഘാടനത്തോടെ സ്ക്കൂള്‍ വര്‍ഷം ആരംഭിച്ചു. എല്ലാ ക്ലബ്പുകളേയും സമന്വയിപ്പിച്ചുകൊണ്ട്സമഗ്രമായ പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തിയത്. ചവിട്ടി നിര്‍മ്മാണം, പേപ്പര്‍ ബാഗ് നിര്‍മ്മാണം, മുത്തുമാല നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുത്തി. സിഡി തയ്യാറാക്കി പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡി ഇ ഒ-ക്ക് സമര്‍പ്പിച്ചു. ,കൊച്ചി കോര്‍പറേഷന്റെ സഹായത്തോടെ Smart class Room പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മേയര്‍ മേഴ്സി വില്യംസ് നടത്തി. Projector,LCD,TV ഇവയുടെ സഹായത്തോടെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറി എന്ന ആശയം ഈ വര്‍ഷം നടപ്പില്‍ വന്നു. ക്ലാസ്സുകളില്‍ തന്നെ ലൈബ്രറി പുസ്തകങ്ങഴ്‍ വായിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. 2009-10 ശാസ്തൃവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഗലീലിയോ-ലിറ്റില്‍ സയന്റിസ്റ്റ്' എന്ന പരിപാടിയ്ക്ക് തുടക്കമിട്ടു.ടെലിസ്ക്കോപ്പു നിര്‍മ്മാണം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ നടത്തുന്നു.

കായിക വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കികൊണ്ടുള്ള ഒപു പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്. സ്ക്കൂളിനു സ്വന്തമായൊരു ഹോക്കി ക്ലബ്ബുണ്ട്. സ്റ്റേറ്റ് ലെവല്‍ വരെ മത്സരത്തില്‍ പങ്കെടുക്കുകയും bronze medal-ന് അര്‍ഹരാവുകയും ചെയ്തു.


സൗകര്യങ്ങള്‍

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം