എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/പ്രാദേശിക പത്രം
കുട്ടികളില്‍ രാജ്യസ്മരണയുയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷം
കല്ലറ:ഗവ.വി.എച്.എസ്.എസ് കല്ലറ സ്കൂളില്‍ കുട്ടികളില്‍ രാജ്യസ്മരണയുയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.രാവിലെ 8.30 -ഓടെ ആരംഭിച്ച ചടങ്ങില്‍ സ്കൂള്‍ ക്ലബ്ബുകളുടെ നിറഞ്ഞ സഹകരണവും ദൃശ്യമായിരുന്നു.ഹെഡ്മാസ്റര്‍ റ്റി.വിജയകുമാര്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച ചടങ്ങില്‍ പ്രിന്‍സിപ്രാള്‍ ഡി.കെ മിനി ,സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ബാബുരാജ്, വാര്‍ഡ് മെമ്പര്‍ ദീപാ ഭാസ്കര്‍ , സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നല്ല തലമുറ പടുത്തുയര്‍ത്തുന്നതിന്റെ മുതല്‍ക്കൂട്ട് കുട്ടികളാണെന്ന് ഹെഡ്മാസ്റര്‍ സംസാരിച്ചു.