ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/കുട്ടിക്കൂട്ടം

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാനും പ്രവര്‍ത്തനങ്ങള്‍ ഫലവത്താക്കുന്നതിനും വേണ്ടി IT@school വിഭാവനം ചെയ്ത പുതിയ പദ്ധതിയാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം. 8,9 ക്ലാസുകളിലെ വിദ്യാര്‍ഥികളെയാണ് കുട്ടിക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത് . SITC/JSITC എന്നിവരുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടിക്കൂട്ടത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രധാനാധ്യാപകന്‍ കണ്‍വീനറും PTA പ്രസിഡന്റ് ചെയര്‍മാനുമായി രക്ഷാധികാരസമിതി പ്രവര്‍ത്തിക്കുന്നു. ആനിമേഷന്‍ & മള്‍ട്ടി മീഡിയ, ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോണിക്‌സ്, ഭാഷാ കമ്പ്യൂട്ടിങ്ങ്, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നീ മേഖലകളിലായി ഇപ്പോള്‍ 9,10- ല്‍ പഠിക്കുന്ന കുുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് അവധിക്കാല പരിശീലനം ലഭിച്ചിട്ടുണ്ട്. 2017-18 വര്‍ഷം എട്ടാം തരത്തില്‍ പഠിക്കുന്ന 12 തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് മേഖലകളിലായി അടിസ്ഥാന പരിശീലനം നേടിയിട്ടുണ്ട്.കു‍ട്ടിക്കൂട്ടത്തിന്റെ രണ്ടാം ഘട്ട പരിശീലനം സെപ്തംമ്പര്‍ 7,8 തീയതികളില്‍ ആരംഭിക്കും.