ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ഗണിത ക്ലബ്ബ്-17

14:33, 9 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32057 (സംവാദം | സംഭാവനകൾ) (' MATHS CLUB ഗവ.വി.എച്ച്.എസ്.എസ് തിടനാട് സ്കൂളിലെ ഗണി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  MATHS CLUB

ഗവ.വി.എച്ച്.എസ്.എസ് തിടനാട് സ്കൂളിലെ ഗണിത ക്ലബ്ബിന്റെ 2017-2018 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ 20-6-2016 പ്രവര്‍ത്തനമാരംഭിച്ചു.കുട്ടികളില്‍ ഗണിത ശാസ്ത്രത്തെക്കുറിച്ചുള്ള അവബോധം കൗതുകകരവും വിജ്ഞാനപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നത്. അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ നിന്ന് ഗണിതശാസ്ത്രത്തോട് താല്‍പര്യമുള്ളവരാണ് പ്രധാനമായും ഈ ക്ലബ്ബിലെ അംഗങ്ങള്‍. ആഴ്ചയില്‍ എല്ലാ ചൊവ്വാഴ്ച്ചയും ഉച്ചയ്ക്കുള്ള ഇടവേളയില്‍ ക്ലബ്ബിന്റെ യോഗം കൂടുകയും വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു മാഗസിന്‍ തയ്യാറാക്കാനുള്ള എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളെ വിവിധ ക്ലാസ്സുകളില്‍ നിന്ന് തിരഞ്ഞെടുക്കുകയും കുട്ടികള്‍ മാഗസിന്‍ വേണ്ടിയുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും നോട്ടീസ് ബോര്‍ഡില്‍ വിവിധ ഗണിത പ്രശ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ അവയ്ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. 18-7-2017ല്‍ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു ഗണിത ക്വിസ് നടത്തുകയും വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു