ലഹരിവിരുദ്ധശില്പം
ഉദിനൂര്‍ സ്കൂളില്‍ തിലകച്ചാര്‍ത്തായി ശില്പം ഒരുങ്ങി
ഉദിനൂര്‍ - ജി.എച്ച്.എസ്.എസ് ഉദിനൂരില്‍ സാമൂഹ്യ തിന്‍മയ്ക്കെരെ ശക്തമായ സന്ദേശം നല്‍കുന്ന കമനീയ ശില്പം ഒരുങ്ങി.സ്കൂള്‍ ചിത്രകലാധ്യാപകനായ ശ്രീ.കെ.ടി പത്മനാഭന്‍ നമ്പ്യരാണ്ഏറെ നാളായി മനസില്‍ താലോലിച്ച തന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചത്.ഇന്നത്തെ യുവ തലമുറയെയും കുട്ടികളെയും അടിമയാക്കിക്കൊണ്ടിരിക്കുന്ന മദ്യം,മയക്കുമരുന്ന് എന്നീ സാമൂഹ്യ വിപത്തിനെതിരെ സ്വന്തം ചെലവില്‍ ശില്പം ഒരുക്കിയത് 30 വര്‍ഷത്തെ സ്തുത്യ- ര്‍ഹമായ സേവനത്തിന് ശേഷം ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഈ അധ്യപകന്‍ സമൂഹത്തോടുള്ള തന്റെ കടപ്പാടാണ് ഈ ശില്പ സമര്‍പ്പണത്തിലൂടെ സാദ്ധ്യമാക്കിയത് .മാസങ്ങള്‍ക്ക് മുമ്പ് സ്കൂളിലേക്ക് കടന്ന് വന്ന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗാണ് ഈ അധ്യപകനെ ഈ ശില്പം ഒരുക്കുന്നതിന് പ്രേരണ യായതെന്ന് ഇദ്ദേഹം പറഞ്ഞു.30.01.17 തിങ്കളാഴ്ച രാവിലെ 10.30 ന് ബഹുമാനപ്പെട്ട ത്രക്കരിപ്പൂര്‍ എംഎല്‍ എ ശ്രീ.രാജഗോപാലന്‍ ശില്പത്തിന്റെ അനാച്ഛാദനം നിര്‍വ്വഹിക്കുന്നു.