വിദ്യാഭവനം

Schoolwiki സംരംഭത്തിൽ നിന്ന്
19:01, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42049 (സംവാദം | സംഭാവനകൾ) (ൗ)

വിദ്യാഭവനം, മുഹമ്മദ് ഷാന്‍ ക്ലാസ്: 10 A

ഓര്‍മ്മതന്‍ മനസ്സില്‍ അനുഭവ-
സ് മൃതികളൊഴുകുന്ന വിദ്യാഭവനം.
അക്ഷരദീപം ചൊല്ലിയതാദ്യ-
വാക്കിന്റെ വാചാലമായ് ഹൃദയം
എന്‍ വിദ്യാലയം എന്റെ വിദ്യാലയം
നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.
വിദ്യതന്‍ അഴകിന്റെ പുന്‍ചിരി-
തൂകുന്നു എന്‍ വിദ്യാലയം.
എത്രയോ കുട്ടികള്‍ വന്നുപോയി.
പക്ഷേ കളിചിരിമായാതെ,
കുസൃതികള്‍ മായാതെ ഇന്നും
എന്‍ മനസ്സില്‍ അണയാത്ത-
ശോഭയായി നില്‍ക്കുന്നു വിദ്യാലയം.
എന്‍ ദൈവമേ എനിക്കു നീ
ഒരു ബാല്യം കൂടി തന്നാലും
മനസ്സിന്റെ താളുകളില്‍
ഓര്‍ത്തുവക്കാന്‍ ഒരു വിദ്യാലയം കൂടി...........

"https://schoolwiki.in/index.php?title=വിദ്യാഭവനം&oldid=260791" എന്ന താളിൽനിന്ന് ശേഖരിച്ചത്