സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി
വിലാസം
കല്ലുുരുട്ടി
സ്ഥാപിതം12 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-03-201747349




കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1982 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റി നാലാം ‍ഡിവിഷനില്‍ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരത്ത് കല്ലുരുട്ടി എന്ന മനോഹരമായ കൊച്ചു ഗ്രാമത്തില്‍ ദൈവസ്നേഹം, പരസ്നേഹം, അച്ചടക്കം ഇവയെ ജീവിത വ്രതമാക്കി മത സൗഹാര്‍ദ്ദം മുഖമുദ്രയാക്കി പഠിച്ചുയരുക, സംസ്കാര സമ്പന്നരാവുക ,എന്നത് ജീവിത ലക്ഷ്യമാക്കി കഴിഞ്ഞ 34 വര്‍ഷങ്ങളായി സെന്റ് തോമസ് യു പി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.

റവ.ഫാ.ജോര്‍ജ്ജ് നെല്ലുവേലിയുടെ നേതൃത്വത്തില്‍ കല്ലുരുട്ടി നിവാസികളുടെ അക്ഷീണ പ്രയത്ന ഫലമായി 1982 ജൂലൈ 12 ന് സ്കൂള്‍ സ്ഥാപിതമായി. 52 വിദ്യാര്‍ത്ഥികളും   4  അധ്യാപകരുമായി പ്രധാനാധ്യാപകന്‍ ശ്രീ. പി.ടി.മാത്യുവിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വിന്‍സന്റ് മാത്യു മഞ്ചേരി ആയിരുന്നു പ്രധമ വിദ്യാര്‍ത്ഥി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്കൂള്‍ പടിപടിയായി പുതിയ പുതിയ ഡിവിഷനിലേക്ക് നീങ്ങി. വിശാലമായ  പരിസര പ്രദേശങ്ങളില്‍ നിന്നും ഓരോ വര്‍ഷവും 400 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഈ  വിദ്യാലയത്തില്‍ വിദ്യ തേടിയെത്തി. കഴി‍ഞ്ഞ 34 വര്‍ഷമായി വിവിധ മാനേജര്‍മാരുടെ കീഴില്‍ സ്കൂള്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. സമീപ കാലത്ത് പരിസര പ്രദേശങ്ങളില്‍ ആരംഭിച്ച അണ്‍എയ്ഡഡ് സ്കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവു വരുത്തിയെങ്കിലും നമ്മുടെ വിദ്യാലയം ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്നു.

ശ്രീമതി പി. കെ മേരി, ശ്രീ.കെ.ടി. ജോസഫ്, ശ്രീമതി. റോസ പി. എം., എം ജെ. ആഗസ്തി തുടങ്ങിയ മുന്‍ പ്രധാനാധ്യാപകരുടെ പാത പിന്‍തുടര്‍ന്ന് കൊണ്ട് ശ്രീ. സിബി കുര്യാക്കോസ് സ്കൂളിനെ വിജയ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുന്നു. സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.117 വിദ്യാര്‍ത്ഥികളും 7 അധ്യാപകരും ഒരു അനധ്യാപകനുമായി സെന്റ് തോമസ് യു പി സ്കൂള്‍ അറിവിന്റെ ചക്രവാളത്തിലേക്കുള്ള പ്രയാണം തുടരുന്നു.

==ഭൗതികസൗകരൃങ്ങൾ==മായി

മികവുകൾ

സ്നേഹക്കൂട കുട്ടികളും, അധ്യാപകരും സംഭാവന ഉ പയോഗിച്ച് പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നു.

ദിനാചരണങ്ങൾ

                                   ജൂണ്‍ 

1 പ്രവേനോത്സവം 5 പരിസ്ഥിതി ദിനം 8 സമുദ്ര ദിനം 12 ബാലവേല വിരുദ്ധദിനം 19 മുതല്‍ വായനാ വാരം 26 അന്തര്‍ദേശീയ മയക്കുമരുന്ന് ഉപയോഗ വിപണന വിരുദ്ധ ദിനം

                                  ജൂലൈ

1 വൈദ്യ ശാസ്ത്ര ദിനം 21 ചാന്ദ്ര ദിനം 30 സൗഹൃദ ദിനം ആഗസ്റ്റ് 6 ആഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനം ഒക്ടോബര്‍ 2 ഗാന്ധി ജയന്തി

                                   ആഗസ്റ്റ് 

6 മുതല്‍ 12 വരെ ഒരാഴ്ച രോഗപ്രതിരോധ ബോധവല്‍കരണ ക്ലാസുകള്‍ രക്ഷിതാക്കളെയും ഉള്‍പെടുത്തിക്കൊണ്ട് നടത്തി 9 ഹിരോഷിമ , നാഗസാക്കി ദിനം കുട്ടികള്‍ പോസ്റ്ററുകളിലൂടെയും മറ്റും സമാധാന സന്ദേശം നല്‍കി, ആയിരം സഡാക്കോകളെ പറത്തി 15 സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു സ്കൂള്‍ മാനേജര്‍ പതാകയുയര്‍ത്തി. 20 ന് സ്കൂളുകളിലും, ഒഴിവു ദിവസം പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ ‍ഡ്രൈ ഡേ ആചരിച്ചു 29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിനെ അനുസ്മരിച്ചു

                                സെപ്തംബര്‍ 

5 അധ്യാപക ദിനം റിട്ട. അധ്യാപകരുടെ നേതൃത്വത്തില്‍ വളരെ വിപുലമായി ആഘോഷിച്ചു 16 ഓസോണ്‍ ദിനം ആചരിച്ചു ഡോക്യു മെന്ററി പ്രദര്‍ശനം ,ക്വിസ് എന്നിവ നടത്തി

                                ഒക്ടോബര്‍

2 ഗാന്ധി ജയന്തി ആഘോഷിച്ചു. ക്വിസ്, പ്രസംഗം, പെയ് ന്റിഗ് തുടങ്ങിയ മത്സരങ്ങള്‍ നടത്തി 24 എെക്യരാഷ്ട്ര സഭാ ദിനം ആചരിച്ചു

                               നവംബര്‍

1 കേരളപ്പിറവി വിവിധ പരിപാടികളോടെ ആഘോഷിച്ചു

അദ്ധ്യാപകർ

സിബി കുര്യാക്കോസ്

പൗളി അഗസ്റ്റിന്‍

റോയി അഗസ്റ്റിന്‍

സി.മേരി ജോബ്

ടില്‍ജി പി തോമസ്

ഷിജി കോര

ലൈല പി എം.

സജി വി സി (ഓഫീസ് അറ്റന്റന്റ്)

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സിസിറ്റര്‍ മേരി ജോബിന്റെ നേതൃത്ത്വത്തില്‍ 4 ഡിവിഷനുകളില്‍ നിന്നുമായി 20 കുട്ടികളുള്ള ക്ലബ് വളരെ വിപുലമായി പ്രവര്‍ത്തിക്കുന്നു.

ഗണിത ക്ളബ്

പൗളി അഗസ്റ്റിന്‍ ടീച്ചറുടെ നേതൃത്ത്വത്തില്‍ നടത്തിയവരുന്നു. ഗണിത ശാസ്ത്ര മേളയില്‍ വിവിധ പരിപാടികളില്‍ കുട്ടികള്‍ സമ്മാനങ്ങള്‍ നേടി. സജീവമായി ക്ലബ് പ്രവര്‍ത്തിക്കുന്നു.

ഹെൽത്ത് ക്ളബ്

ശ്രീമതി ടില്‍ജി.പി. തോമസിന്റെ നേതൃത്ത്വത്തില്‍ ക്ലബ് പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും കുട്ടികള്‍ക്ക് അയണ്‍ ഗുളികകള്‍ നല്‍കിവരുന്നു. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വിവിധ ബോധവല്‍കരണ ക്ലാസുകള്‍, കുത്തിവെപ്പുകളെക്കുറിച്ച് മുക്കം കമ്മ്യൂണിറ്റി സെന്ററിലെ ഡോ. ഷാജി ക്ലാസെടുത്തു.

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3583019,75.9862894|width=800px|zoom=12}}