ജി.എഫ്.യു.പി.എസ്. കോട്ടിക്കുളം
ജി.എഫ്.യു.പി.എസ്. കോട്ടിക്കുളം | |
---|---|
വിലാസം | |
കോട്ടിക്കുളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-03-2017 | Gfupskottikulam |
ചരിത്രം
ചിറമ്മല്‍ ഭാഗത്ത് ശ്രീ കണ്ടാരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വീട്ടില്‍വെച്ച് വിദ്യാഭ്യാസം നല്‍കുന്ന കാലം.അക്കാലത്ത് പ്രദേശത്തെ ചെറുപ്പക്കാരാരും തന്നെ വിദ്യാഭ്യാസം നേടാന്‍ താല്പര്യപ്പെട്ടിരുന്നില്ല ഒരു പ്രായമാകുമ്പോള്‍ത്തന്നെ തൊഴിലുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് തിരിയാനാണ് പലരും താല്പര്യം കാണിച്ചിരുന്നത്.ഇതിന്റെ പരിണിതഫലം മനസ്സിലാക്കിയ തുറയിലെ പൗരപ്രമുഖനായ ശ്രീ രാമന്‍മാസ്റ്റര്‍ ചെറുപ്പക്കാരെ വിദ്യാലയങ്ങളിലെത്തിക്കുവാനുള്ള ശ്രമം ഏറ്റെടുത്തു.ഈയൊരു സാഹചര്യത്തിലാണ് ഈ പ്രദേശത്തെ ചെറുപ്പക്കാരെ വിദ്യാലയത്തിലെത്തിക്കാന്‍ കോട്ടിക്കുളം ഭാഗത്ത് ഒരു സ്കൂള്‍ എന്ന ആശയം രൂപപ്പെട്ടത്.ഈ ആശയം സഫലമാക്കാന്‍ അക്കാലത്ത് ഫിഷറീസ് ഓഫീസറായിരുന്ന ദൂമപ്പന്‍ എന്ന വ്യക്തിയുടെ സഹായവും ഉണ്ടായിരുന്നു.
രാമന്‍മാസ്റ്ററുടെ വാക്കുകളും ദര്‍ശനങ്ങളും സമൂഹത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിരുന്നത്.ചിറമ്മല്‍ ഭാഗത്ത് ശ്രീ കണ്ടാരന്‍മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന എല്‍ പി സ്കൂളില്‍നിന്നും കോട്ടിക്കുളം, മലാംകുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികളെ ചേര്‍ത്തുകൊണ്ട് 1956-ല്‍ കോട്ടിക്കുളം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര ഭരണസമിതി അനുവദിച്ചുനല്‍കിയ സ്ഥലത്ത് ആദ്യത്തെ സ്കൂള്‍ കെട്ടിടം ഉയര്‍ന്നു.ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടമായിരുന്നു.1966-ല്‍ രാമന്‍മാസ്റ്ററുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായി ഇത് യുപി സ്കൂളായി ഉയര്‍ത്തപ്പെട്ടു.പിന്നീട് നാട്ടുകാരേയും അമ്പലക്കമ്മിറ്റിയേയും പൂര്‍ണമായും സഹകരിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിഞ്ഞതിനാല്‍ സ്കൂളിന്റെ കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഒരു സമയത്ത് നാനൂറിലധികം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു.തുടര്‍ന്ന് മാറിവന്നുകൊണ്ടിരുന്ന സ്കൂള്‍ പി ടി എ യുടേയും പ്രധാനാധ്യാപകരുടേയും നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് അമ്പലക്കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഒരു ജനകീയക്കമ്മിറ്റി ഉണ്ടാക്കുകയും 2009-ല്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഇരുനിലക്കെട്ടിടം എന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയും ചെയ്തു.ഇതിന് ചുക്കാന്‍ പിടിച്ചത് അന്നത്തെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ കെ നാരായണന്‍ മാസ്റ്ററായിരുന്നു.നാട്ടുകാരുടെ സാമ്പത്തിക സഹായംകൊണ്ടാണ് ഒരു ഗവണ്‍മെന്റ് സ്കൂളിന് ഇത്ര നല്ല കെട്ടിടം യാഥാര്‍ഥ്യമായത് എന്നത് എടുത്തുപറയേണ്ടതുതന്നെയാണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിന്‍
- പതിപ്പുകള്‍ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെല്‍ത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര