ഗണിത ക്ളബ്ബ്
എല്ലാ വര്‍ഷവും അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ ഗണിതശാസ്ത്രക്ളബ്ബ് രൂപം കൊണ്ടു.40 കുട്ടികളാണ് ഇതില്‍ അംഗങ്ങളായുള്ളത്.എല്ലാ ഗണിതശാസ്ത്ര അധ്യാപകരും ഇതില്‍ സജീവമായ പങ്കു വഹിക്കുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.45 മുതല്‍ 1.45 വരെയാണ് കുട്ടികള്‍ക്ക് പരിശീലനം കൊടുക്കുന്നത്.കുട്ടികള്‍ക്ക് സെമിനാറും വറ്‍ക്ക്ഷോപ്പും സംഘടിപ്പിക്കാറുണ്ട്.ചില ദിവസങ്ങളില്‍ മറ്രു സ്ക്കൂളിലെ അധ്യാപകരും ക്ളാസ്സ് എടുക്കാന്‍ വരാറുണ്ട്.ഗണിത ക്വിസ് നടത്തി സമ്മാനങ്ങള്‍ കൊടുക്കാറുണ്ട്.കുട്ടികള്‍ക്ക് ചാറ്‍ട്ട്,മോഡല്‍ ഗയിമുകള്‍ പസ്സില്സ് എന്നിവയെക്കുറിച്ച് അറിവ് നേടിക്കൊടുക്കാന്‍ ക്ളബ്ബ് സഹായിക്കുന്നുണ്ട്.റവന്യുതലം വരെ കുട്ടികള്‍ മത്സരിക്കാറുണ്ട്.