എല്ലിൻ കഷണങ്ങളെ റബ്ബർപോലെ വലിച്ചുനീട്ടാം

- അവശ്യ വസ്തുക്കള്‍
- ചിക്കന്‍ കറിയിലെ നേര്‍ത്ത എല്ലിന്‍ കഷ്ണങ്ങള്‍.
- ഒരു ഗ്ളാസ്സ് ബൗള്‍
- വിനാഗിരി

- പ്രവര്‍ത്തനം
- എല്ലിന്‍ കഷ്ണങ്ങള്‍ കഴുകിയുണക്കി ഗ്ളാസ്സ് ബൗളില്‍ വിനാഗിരിയില്‍ മുക്കി വെയ്ക്കുക.
- രണ്ടു ദിവസത്തിനു ശേഷം നോക്കിയാല്‍ എല്ലിന്‍ കഷ്ണങ്ങള്‍ റബ്ബറുപോലെ മാര്‍ദ്ദവമുള്ളതായി മാറിയിരിക്കുന്നതുകാണാം.
- എല്ലുകള്‍ക്ക് കാഠിന്യവും ദൃഢതയും നല്‍കുന്ന കാല്‍സ്യം വിനാഗിരിയുമായി പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലുകള്‍ മാര്‍ദ്ദവമുള്ളതാകുന്നു.
- വയസ്സാകുമ്പോള്‍ ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ്കുറയുന്നതിനാലാണ് എല്ലിന് ബലക്കുറവ് ഉണ്ടാകുന്നത്.
- അതുകകൊണ്ടുതന്നെ കാല്‍സ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും, ശരിയായ വ്യായാമവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.