പൂത്രിക്ക/ജൂനിയർറെഡ്ക്രോസ്

15:54, 6 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dcktm (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ശ്രീ.കെ.സി.ബേബി, ശ്രീ.ജോസ് ജോണ്‍ എന്നീ കൗണ്‍സിലര്‍മാരുടെ നേതൃ…)

ശ്രീ.കെ.സി.ബേബി, ശ്രീ.ജോസ് ജോണ്‍ എന്നീ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ജൂനിയര്‍ റെഡ്ക്രോസ് ടീം പ്രവര്‍ത്തിച്ചുവരുന്നു. എറണാകുളം റവന്യൂ ജില്ലയിലെ ഏക മാതൃകാ യൂണിറ്റ് എന്ന ഖ്യാതി നേടാന്‍ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്. റവന്യൂജില്ലയിലെ ഏറ്റവും മികച്ച യൂണിറ്റിലുള്ള്ട്രോഫി 2004-05,2005-06,2006-07 എന്നിങ്ങനെ തുടര്‍ച്ചയായി മൂന്നു വര്‍ഷങ്ങളില്‍ ലഭിച്ചു. 2006 നവംബര്‍ 14 ന് അന്നത്തെ എറണാകുളം ജില്ലാ കളക്ടറായിരുന്ന ശ്രീ.എ.പി.എ. മുഹമ്മദ് ഹനീഷ് ഐ.എ.എസ് സ്ക്കൂള്‍ ജെ.ആര്‍.സി. യൂണിറ്റിനെ മാതൃകാ യൂണിറ്റായി പ്രഖ്യാപിച്ചു. ജില്ലാ സംസ്ഥാന ഭാരവാഹികളുടെ നിരന്തര പരിശ്രമ ഫലമായി ജെ.ആര്‍.സി അംഗങ്ങള്‍ക്ക് എ,ബി,സി എന്നീ മൂന്നു ലവല്‍ പരീക്ഷകളും പാസ്സായാല്‍ എസ്.എസ്.എല്‍.സി യ്ക്ക് 10 മാര്‍ക്ക് ബോണസ് മാര്‍ക്കായി നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഈ ഉത്തരവനുസരിച്ച ആനുകൂല്യം ലഭിക്കുന്ന ആദ്യബാച്ച് 2009 ല്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി. ആദ്യ ബാച്ചില്‍തന്നെ ഞങ്ങളുടെ യൂണിറ്റിലെ 12 അംഗങ്ങള്‍ക്ക് 10 മാര്‍ക്ക് ബോണസ് മാര്‍ക്കായി ലഭിച്ചു. ഈ ഗ്രേസ് മാര്‍ക്ക് ലഭിച്ചതിലൂടെ 4 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ചു. എല്ലാ വര്‍ഷവും ആതുരാലയങ്ങള്‍ സന്ദര്‍ശിക്കല്‍, ഭക്ഷണം, വസ്ത്രം, മുതലായവ വിതരണം ചെയ്യല്‍, സ്ക്കൂളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ ,മാതാപിതാക്കള്‍ ഇവരുടെ ആശുപത്രി ചികിത്സാ ചെലവിന്റെ ഒരു ഭാഗം വഹിക്കല്‍ , കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ , യൂണിഫോം മുതലായവയുടെ വിതരണം തുടങ്ങിയ ആതുര സേവന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിര്‍വഹിച്ചുവരുന്നു.