പരിസ്ഥിതി ക്ളബ്ബ് ‍‍

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 4 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19077 (സംവാദം | സംഭാവനകൾ)

പരിസ്ഥിതി ക്ലബ്ബ്

ക്രിയാത്മകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പരിസ്ഥിതി ക്ലബ്ബ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. പരിസ്ഥിതി ക്ലബ്ബന്റെ സഹായത്തോടെ സ്കൂളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിപത്തിനെ നേരിടാന്‍ സ്കൂളിലെ കുട്ടികള്‍ ഒന്നടങ്കം മുന്നിട്ടിറങ്ങി. സ്കൂള്‍ കാമ്പസില്‍നിന്ന് പ്ലാസ്റ്റിക് വസ്തുക്കള്‍ മുഴുവന്‍ പെറുക്കി മാറ്റി കാമ്പസിനെ പ്ലാസ്റ്റിക് വിമുക്തമാക്കി. പെറുക്കിയെടുത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ എല്ലാം തന്നെ പ്രത്യേകം തയ്യാറാക്കിയ വീപ്പകളിലും കുഴികളിലും ഇട്ടു തീ കൊളുത്തി. പരിസരമലിനീകരണം ഉണ്ടാക്കാത്ത രീതിയിലായിരുന്നു വസ്തുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. സംസ്ഥാന ഗവണ്‍മെന്റ് പുറത്തിറക്കിയ " തെളിമ " പുസ്തകം കുട്ടികള്‍ക്ക് പരിസ്ഥിതി ശുചിത്വകാര്യത്തില്‍ കൂടുതല്‍ പ്രചോദനം നല്‍കുന്നതായിരുന്നു. വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യവും നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ട ആവശ്യകതയെക്കുറിച്ചും ക്ലാസുകളില്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയിരുന്നു. വളരെയേറെ പോരായ്മകളുള്ള നമ്മുടെ സ്ഥാപനത്തില്‍ ഉള്ള സൗകര്യങ്ങള്‍ വെച്ചുകൊണ്ട് നല്ലരീതിയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ പരിശ്രമിക്കുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

"https://schoolwiki.in/index.php?title=പരിസ്ഥിതി_ക്ളബ്ബ്_‍‍&oldid=62134" എന്ന താളിൽനിന്ന് ശേഖരിച്ചത്