ഓസോൺ കുടയും ആഗോള താപനവും

Schoolwiki സംരംഭത്തിൽ നിന്ന്
02:18, 9 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT.D.V.H.S.S (സംവാദം | സംഭാവനകൾ)

ഓസോണ്‍ പാളിയില്‍ അന്റാര്‍ട്ടിക്കയ്‌ക്കു മുകളില്‍ ഈ വര്‍ഷം രൂപപ്പെടുന്ന വിള്ളല്‍ 2007-ലേതിനെ അപേക്ഷിച്ച്‌ വലുതായിരിക്കുമെന്ന്‌ ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്‌. ഓസോണ്‍ ശോഷണത്തിനു കാരണമാകുന്ന രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കാന്‍ ലോകമെങ്ങും ശ്രമം തുടരുന്നതിനിടെയാണ്‌ ആശങ്കയുളവാക്കുന്ന ഈ വെളിപ്പെടുത്തല്‍.


Ozone Umbrella
Ozone Umbrella
Ozone formation
Ozone formation

സൂര്യനില്‍നിന്നെത്തുന്ന അള്‍ട്രാവയലറ്റ്‌ കിരണങ്ങളെ തടഞ്ഞു നിര്‍ത്തുന്നത്‌ അന്തരീക്ഷ പാളിയായ സ്‌ട്രാറ്റോസ്‌ഫിയറിലെ ഓസോണ്‍ ആണ്‌. അതില്‍ 90 ശതമാനവും തടയുക വഴി, ഭൂമിയുടെ ഒരു സംരക്ഷണകുട പോലെയാണ്‌ ഓസോണ്‍പാളി പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍, 1930-കള്‍ മുതല്‍ ശീതീകരണികളിലും സ്‌പ്രേകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവന്ന ക്ലോറോ ഫ്‌ളൂറോകാര്‍ബണ്‍ (സി.എഫ്‌.സി.) അന്തരീക്ഷ ഓസോണിനു ഭീഷണിയായതാണ്‌ ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണം.അന്തരീക്ഷത്തിലെത്തുന്ന സി.എഫ്‌.സി.തന്മാത്രകള്‍ ഓസോണിനെ വന്‍തോതില്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ, ഓസോണ്‍ ശോഷണം ആരംഭിച്ചു.


UV Radiation reaching Earth's surface


അന്റാര്‍ട്ടിക്കയ്‌ക്കു മുകളില്‍ ഭീമാകാരമായ ഓസോണ്‍വിള്ളല്‍ വര്‍ഷതോറും പ്രത്യക്ഷപ്പെടുന്നത്‌ 1980-കളില്‍കണ്ടെത്തിയതോടെയാണ്‌ അതിന്റെ ഭീകരത ലോകം തിരിച്ചറിഞ്ഞത്‌. എല്ലാവര്‍ഷവും വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെയത്ര വിസ്‌തൃതി വരുന്ന വിള്ളലാണ്‌ പ്രത്യക്ഷപ്പെടാറ്‌. നിരീക്ഷണം ആരംഭിച്ച ശേഷം ഏറ്റവും വലിയ ഓസോണ്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്‌ 1996-ലാണ്‌. എന്നാല്‍,അത്രയുംവലുതായിരിക്കില്ല ഈ വര്‍ഷത്തേതെന്ന്‌, യു.എന്നിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോക കാലാവസ്ഥാസംഘടന അറിയിപ്പില്‍ പറയുന്നു.



വിളനാശത്തിനും മനുഷ്യരില്‍ ചര്‍മാര്‍ബുദത്തിനും,നേത്രരോഗങ്ങള്‍ക്കും കാരണമാകുന്ന അപകടകാരിയാണ്‌ അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍.



ഓസോണ്‍ശോഷണം ചെറുക്കാനുള്ള ആഗോളശ്രമത്തിന്റെ ഭാഗമായി 1987-ലാണ്‌ മോണ്‍ട്രിയല്‍ ഉടമ്പടിക്ക്‌ രൂപം നല്‍കുന്നത്‌.



ആ ഉടമ്പടിയില്‍ ഒപ്പുവെച്ച 189 രാഷ്ട്രങ്ങള്‍ ഓസോണിനു ദോഷം ചെയ്യുന്ന 15 ലക്ഷം ടണ്‍ രാസവസ്‌തുക്കള്‍ ഇതിനകം നശിപ്പിച്ചിട്ടുണ്ട്‌. അത്തരമൊരു നടപടി ഉണ്ടായിരുന്നില്ലെങ്കില്‍, അന്തരീക്ഷത്തിലെ സി.എഫ്‌.സി.യുടെ സാന്ദ്രത ഈ നൂറ്റാണ്ടിന്റെ പകുതിയാകും മുമ്പ്‌ അഞ്ചിരട്ടി വര്‍ധിക്കുമായിരുന്നു.



മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചെങ്കിലും ആ ഉടമ്പടിക്ക്‌ നിയമപ്രാബല്യം നല്‍കാത്ത ഒട്ടേറെ രാജ്യങ്ങളുണ്ട്‌. ഇസ്രായേല്‍, ചൈന, ജര്‍മനി,ഡെന്‍മാര്‍ക്ക്‌, നെതര്‍ലന്‍ഡ്‌സ്‌, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ അതില്‍പ്പെടുന്നു.


ഇത്തരം രാജ്യങ്ങള്‍ കൂടി ആ സുപ്രധാന ഉടമ്പടി അംഗീകരിച്ച്‌ പ്രവര്‍ത്തിച്ചാലേ ഓസോണ്‍ പാളിക്കേറ്റ പരിക്ക്‌ വരും വര്‍ഷങ്ങിളലെങ്കിലും മാറിക്കിട്ടൂ. ഈ ഓസോണ്‍ദിനം ഓര്‍മപ്പെടുത്തുന്നതും മറ്റൊന്നല്ല. കൂടുതല്‍ "ഓസോണ്‍ സൌഹൃദപരമായ"...ച്ഫ്ച് രഹിത സാധനങ്ങള്‍ ഉപയോഗിക്കാന്‍ പരമാവധി ശ്രമിയ്ക്കുമെന്ന്‌ നമുക്കു പ്രതിജ്ഞ ചെയ്യാം. നല്ല ഒരു ലോകത്തിനായി ആരോഗ്യമുള്ള ജനതയ്ക്കായി നമുക്കു പ്രയത്നിയ്ക്കാം.....


തയ്യാറാക്കിയത് : ദീപാ ജി നായര്‍, സയന്‍സ്‌ ക്ലബ്ബ് കണ്‍വീനര്‍, ഡി.വി.എച്ച്.എസ്സ്. എസ്സ്. ചാരമംഗലം

"https://schoolwiki.in/index.php?title=ഓസോൺ_കുടയും_ആഗോള_താപനവും&oldid=31560" എന്ന താളിൽനിന്ന് ശേഖരിച്ചത്