ലിനക്സ്

Schoolwiki സംരംഭത്തിൽ നിന്ന്
18:14, 25 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hassainarmankada (സംവാദം | സംഭാവനകൾ)

ലിനക്സ് എന്ന നാമം സാധാരണഗതിയില്‍ സൂചിപ്പിക്കുന്നത് ലിനക്സ് കെര്‍ണലിനെയാണു്. ലിനക്സ് കെര്‍ണല്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും ചിലപ്പോഴൊക്കെ ലിനക്സ് എന്നു പറയാറുണ്ട്. എന്നാല്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത് ഗ്നൂ/ലിനക്സ് എന്നാണ്. ലിനക്സ് കെര്‍ണലിനൊപ്പം ഗ്നൂ പ്രോജക്റ്റിന്റെ ഭാഗമായി എഴുതപ്പെട്ട യൂട്ടിലിറ്റി പ്രോഗ്രാമുകളും സോഫ്റ്റ്‌വെയര്‍ ലൈബ്രറികളും മറ്റും കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നൂ/ലിനക്സ്.

വിവിധങ്ങളായ ഉപയോഗങ്ങള്‍ക്കു വേണ്ടി കെര്‍ണലില്‍ മാറ്റങ്ങള്‍ വരുത്തിയും, പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയറുകള്‌ കൂട്ടിച്ചേര്‍ത്തും മറ്റും ഗ്നു/ലിനക്സിന്റെ പല പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇത്തരം പതിപ്പുകളെ ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷന്‍സ് അല്ലെങ്കില്‍ ഡിസ്ട്രോ എന്നാണ് പറയുക, റെഡ്‌ഹാറ്റ് ലിനക്സ്, ഫെഡോറ ലിനക്സ്, സൂസെ ലിനക്സ്, ഉബുണ്ടു, ഐ.ടി.@സ്കൂള്‍ ഗ്നൂലിനക്സ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

"https://schoolwiki.in/index.php?title=ലിനക്സ്&oldid=631" എന്ന താളിൽനിന്ന് ശേഖരിച്ചത്