ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി

05:45, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ)


നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് കൊയിലാണ്ടി മാപ്പിള വൊക്കേഷണൽ ഹയർ സിെക്കന്ററി സ്കൂള്‍. നേഴ്സറി മുതൽ പ്ലസ് ടു വരെയും വി.എഛ്.എസ്.സി പഠനവും ലഭ്യമാവുന്ന അപൂർവം സ്ഥാപനങ്ങളിൽ ഒന്നാണ് ഞങളുടെ വിദ്യാലയം

ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി
വിലാസം
കൊയിലാണ്ടി

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Tknarayanan



ചരിത്രം

           1900-04 കാലഘട്ടത്തില്‍ കലന്തന്‍ കുട്ടി എന്ന വ്യക്തിയാണ് സ്‌ക്കൂള്‍ ആരംഭിച്ചത്.കൊയിലാണ്ടിയിലെ ഐസ് പ്ലാന്റ് റോഡിനു സമീപം കമ്പിക്കൈ വളപ്പില്‍ കലന്തന്‍ കുട്ടിക്കാന്റെ സ്‌ക്കൂള്‍ എന്നാണ് ഈ വിദ്യാലയം അന്ന് അറിയപ്പെട്ടിരുന്നത്.    സ്വകാര്യ സ്ഥാപനമായിരുന്ന ഈ ഏകാധ്യാപക വിദ്യാലയം ഡിസ്‌ട്രിക്‌റ്റ് ബോര്‍ഡ് ഏറ്റെടുക്കുകയും പീന്നീട് ബോര്‍ഡ് മാപ്പിളസ്‌ക്കൂള്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു.    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരെ കുറവായിരുന്ന ആ കാലത്ത് വളരെ ദൂരത്ത് നിന്ന് കാല്‍നടയായി വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു.       

ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായിരുന്ന സ്ഥാപനം തീപ്പിടുത്തത്തെ തുടര്‍ന്ന് 1917-ല്‍ ഇന്ന് ഗവണ്‍മെന്റ് മാപ്പിള വൊക്കെഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്മാറ്റുകയാണുണ്ടായത്. സ്ക്കൂള്‍ നിര്‍മ്മിക്കാനവശ്യമായ സ്ഥലം സംഭാവന ചെയ്തത് ചങ്ങരംപള്ളിമാടത്തുമ്മല്‍ മീത്തലകത്ത് അബ്‌ദുള്ള മുസ്ല്യാരാണ്. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും 1957-ല്‍ യൂ പി സ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.

  അതിവേഗതയില്‍ പുരോഗതിപ്രാപിച്ച ഈ സ്ഥാപനം 1978-ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.1996 ല്‍ വി എച്ച് എസ് സി ക്ലാസ്സും ആരംഭിച്ചു.  ഭൗതികസൗകര്യം വളരെ പരിമിതമായ ഈ സ്ഥാപനത്തില്‍ ഒന്ന് മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.'

ഭൗതികസൗകര്യങ്ങള്‍

സ്മാർട്ട് റൂം

ഐ ടി ലാബ് യു പി

ഐ ടി ലാബ് ഹൈസ്കൂൾ

ശാസ്ത്രപോഷിണി ലാബ്

ലൈബ്രറി

എഞ്ചിനീയറിംഗ് വർക്ക് ഷോപ്

പ്യൂരിഫൈഡ് ഡ്രിങ്കിങ് വാട്ടർ (for students)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • എറക്കാന്റകത്ത് അബ്‌ദുള്‍ ഖാദര്‍
  • അഹമ്മദ് മാസ്റ്റര്‍
  • മോഹന്‍ദാസ്2010-13
  • ശോഭന2013-14
  • പ്രസന്നകുുമാരി-2014-15

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • യു.എ.ഖാദര്‍

വഴികാട്ടി