ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി
|
ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി | |
---|---|
വിലാസം | |
തുറക്കല്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-07-2017 | 18084 |
മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി പഞ്ചായത്ത് ചെമ്മലപ്പറമ്പിൽ സ്ഥിതിചെയ്യുന്ന ഒരു മാനേജ്മെന്റ് വിദ്യാലയമാണ്
ഇ.എം .ഇ.എ. ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. 1983-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പ്രശസ്ത വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
*1981 ലാണ് ഇ എം ഇ എ അസോസിയേഷൻ നിലവിൽ വന്നത് .പരേതനായ സി എച് മുഹമ്മദ് കോയ സാഹിബ് ,പി . സീതിഹാജി ,അവുക്കാദർകുട്ടി നഹ എന്നിവരാണ് ഈ മഹാ സംരംഭത്തിന് തുടക്കം കുറിച്ചത്..സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാനുതകുന്നതിനാവശ്യമായ സ്കൂളുകൾ,കോളേജുകൾ , മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ,ഗവേഷണ സ്ഥാപനങ്ങൾ മുതലായവ സ്ഥാപിക്കുക.മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭാസവും സാംസ്കാരികപരവുമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുക .എന്നിവ ലക്ഷ്യങ്ങളിൽ ചിലതാണ്. 1983 ൽ ആയിരുന്നു ഇ .എം .ഇ.എ. സ്കൂളിന്റെ തുടക്കം മുണ്ടപ്പലത്തെ മദ്രസ്സയിൽ 56 വിദ്യാർത്ഥികളെയും 4 അധ്യാപകരുമായി തുടങ്ങിയ ഈ സ്ഥാപനം അടുത്ത വർഷം പഴയങ്ങാടിയിൽ കോളേജ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റി 1992 മെയ് മാസത്തിൽ മൂന്നു നില കെട്ടിടത്തിന് ശിഹാബ് തങ്ങൾ തറക്കല്ലിട്ടു . 1993 ൽ സ്കൂൾ ചെമ്മലപ്പറമ്പിലേക്കു മാറ്റിയപ്പോൾ പ്രവർത്തനം ഓല ഷെഡിൽ ആയിരുന്നു. 1994 ൽ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റി .1998 ൽ പ്ലസ് ടു കോഴ്സ് ലഭിക്കുകയും ഹയർ സെക്കന്ററി സ്കൂളായി ഉയരുകയും ചെയ്തു. ഇന്ന് പഠന നിലവാരം കൊണ്ടും അച്ചടക്കം കൊണ്ടും ജില്ലയിൽ നല്ല നിലവാരം പുലർത്തുന്ന സ്ഥാപനമായി മാറി .
മാനേജ്മെന്റ്
*ഏറനാട് മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ കീഴില്‍ ഉള്ള ഒരു വിദ്യാലയമാണു ഇത്.സി.പി മുഹമ്മദ് കുട്ടി എന്ന കുഞ്ഞാൻ ആണ് ഈ സ്ഥാപനത്തിന്റെമാനേജര്‍.
ഭൗതികസൗകര്യങ്ങള്‍
*3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

*സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കനുസ്യതമായി സ്കൂളിന്റെ ഇന്‍ഫ്ര സ്ട്രകചര്‍ ഒരുക്കുന്നതില്‍ സ്കൂളിന്റെ മാനെജ്മെന്‍റും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തില്‍ അവരുടേതായ സംഭാവനക്കള്‍ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങള്‍ സയന്‍ ലാബ്, കമ്പ്യൂട്ടര്‍ ലാബ്

സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെര്‍നെറ്റ്, ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷന്‍, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തില്‍ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഗവണ്മെണ്ടില്‍ നിന്ന് കമ്പ്യൂട്ടറുകളും അതിന്‍റെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിന്‍റെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിന്‍റെ ശ്രമങ്ങള്‍ തുടങ്ങി.ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ സ്മാര്‍ട്ട് റൂമുകള്‍ ഉണ്ട്.
>>> സ്കൗട്ട് & ഗൈഡ്സ്.
*സ്കൗട്ട് & ഗൈഡ്സ് ഭാരത് സ്കൗട്സ് & ഗൈഡ്സ് ന്റെ ഓരോ യൂണിറ്റ് ഇവിടെ പ്രവര്ത്തിക്കുന്നു.
സുബൈർ.പി . മൈമൂന എ കെ എന്നീ ടീച്ചേർസ് ഇവയ്ക്ക് നേതൃത്വം നൽകിവരുന്നു.
>>> റെഡ് ക്രോസ്.
2015 -16 ലെ ഏറ്റവും മികച്ച റെഡ് ക്രോസ്സ് യൂണിറ്റ് ആയി ഇ എം ഇ എ ഹൈ സ്കൂളിലെ റെഡ് ക്രോസ്സ് യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു .
>>> ഇംഗ്ളീഷ് ക്ലബ്.
*2016 - 17 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിൽ ഒൻപതാം ക്ലാസ് പാഠഭാഗത്തിൽ നിന്ന് DRAMA LISTEN TO THE MOUNTAIN അവതരിപ്പിച്ചു . BEST ACTOR ക്ക് അവാർഡ് നൽകി. NATURE CALAMITIES , NATURE 'S RESPONSE TO HUMAN BEING എന്ന വിഷയത്തെ കുറിച്ച് കുട്ടികൾ DEBATE നടത്തി .best perfomer ക്ക് അവാർഡ് നൽകി .
>>> വിദ്യാരംഗം കലാ സാഹിത്യ വേദി.
*2016 -17 അധ്യയന വർഷത്തിൽ അനേകം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. സ്കൂൾ തലത്തിൽ കഥ, കവിത, ഉപന്യാസം ,
ചിത്രരചന . വായനാദിനത്തിൽ പ്രസംഗ മത്സരം കവിതാലാപനം ,നാടൻപ്പാട്ടു ,മാപ്പിളപ്പാട്ടു,മിമിക്രി ,
മോണോ ആക്ട് ,ക്ലാസ്സ് തല ശില്പശാല , മാഗസിൻ നിർമാണം .ശില്പശാലയിൽ സ്കൂൾതലം , സബ്ജില്ലാതലം,ജില്ലാതലം
മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് .
>>> ഐ.ടി. ക്ലബ്.
*വിശാലമായ ഐ ടി ലാബിൽ 25 കംപ്യൂട്ടറുകളും 4 ലാപ്‌ടോപ്പുകളും ഇന്റര്‍നെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് മലയാളം ടൈപ്പിംഗ്, ഹാര്‍ഡ് വെയര്‍ പരിശീലനം നൽകിവരുന്നു. . വെബ്പേജ് നിര്‍മാണം,ഡിജിറ്റല്‍ പെയിന്റിംഗ് എന്നിവയില്‍ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരാറുണ്ട്. സബ്‌ജില്ലാ ഐ ടി ഫെയറിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ഐ ടി ക്വിസിൽ രണ്ടാം സ്ഥാനം ലഭിച്ചു.
>>> സ്പോര്‍ട്‌സ്.
*2016 - 17 അധ്യയന വർഷത്തിൽ വിപുലമായി സ്പോർട്സ് മീറ്റ് സ്കൂൾ ഗ്രൗണ്ടിൽ നടത്തി. കൊണ്ടോട്ടി സി. ഐ . മുഹമ്മദ് ഹനീഫ ഉദ്‌ഘാടനം ചെയ്തു .
>>> സയന്‍സ് ക്ലബ്.
*സ്ക്കൂളില്‍ സയന്‍സ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയില്‍ നടന്നുവരുന്നു. പരിസ്ഥിതി ദിനാചരണം,
പരിസ്ഥിതി പഠനയാത്ര, പരിസ്ഥിതി ക്വിസ്സ്,
എന്നിവ നടന്നു. കൂടാതെ
ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും
പുരോഗമിച്ചുവരുന്നു.
>>> സോഷ്യല്‍ സയന്‍സ് ക്ലബ്
*എസ്.എസ്. ക്ളബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനത്തിൽ പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനര്‍ഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങള്‍ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ജൂലായ് 5 - ചാന്ദ്രദിനം,ആഗസ്റ്റ് - 6 ഹിരോഷിമാ ദിനം, ആഗസ്റ്റ് -15 സ്വാതന്ത്ര്യദിനം, ഒക്ടോബര്‍ -2 ഗാന്ധി ജയന്തി എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധറാലി, കൊളാഷ് നിര്‍മാണ മത്സരം, പോസ്റ്റര്‍ നിര്‍മാണ മത്സരം, ക്വിസ് മത്സരം, പതിപ്പ് നിര്‍മാണം, പ്രബന്ധ രചന എന്നിവ നടത്തി. കൊണ്ടോട്ടി സബ്‌ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ ഓവർ ഓൾ ഒന്നാം സ്ഥാനം ലഭിച്ചു.
>>> W.E. ക്ലബ്.
*ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവൃത്തിപരിചയമേളയില്‍ ഉള്‍പ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്.
കൂടാതെ ഇവിടത്തെ കുട്ടികള്‍ ഉപജില്ല, ജില്ല.സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവുന്നു.
2016-17വര്‍ഷത്തില്‍ സ്കൂള്‍തല പ്രവൃത്തിപരിചയമേള നടത്തി. സബ്‌ജില്ലാതലത്തില്‍ 20 പേരെ പങ്കെടുപ്പിച്ചതില്‍ 12 പേര്‍ സമ്മാനാര്‍ഹരായി.
7 പേര്‍ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. കൂടാതെ on the spot മത്സരത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം
Exhibition - ല്‍ .രണ്ടാം സ്ഥാനം ലഭിച്ചു. സംസ്ഥാന മത്സരത്തിൽ പങ്കെടുത്തവർക്ക് എ ഗ്രേഡും ലഭിച്ചിട്ടുണ്ട് .
കൂടാതെ ഔഷധ തോട്ടങ്ങളും പൂന്തോട്ടങ്ങളും നാട്ടു പിടിപ്പിച്ചു .ക്രിസ് മസ് അവധിക്ക് എൻ .എസ്. എസ് ന്റെ കീഴിൽ
പേപ്പർ ബാഗ് നിർമാണം നടത്താൻ തീരുമാനിച്ചിട്ടുണ്ട് . . മുന്‍ വര്‍ഷങ്ങളിലെ തനതു പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി
നടന്നു വരുന്നു.
>>> ഹെൽത്ത് ക്ലബ്.

*കൊണ്ടോട്ടി മുനിസിപ്പാലിറ്റി യും ഇ എം ഇ എ ഹെൽത്ത്
ക്ലബും സംയുക്തമായി നടപ്പാക്കിയ മാലിന്യ നിർമാർജനം
ഡെപ്യൂട്ടി എച് . എം ശ്രീമതി സുഹറാബി. സി. കെ ഉത്ഘാടനം ചെയ്യുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
*
>>> ക്ലാസ് മാഗസിന്‍.
*
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. *കെ. കെ . മൂസക്കുട്ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
*ടി .എ . ഷാഹിദ് (പ്രശസ്ത സിനിമാ കഥാകൃത്ത് )

*അനസ് എടത്തൊടിക ( പ്രശസ്ത ഫുട്ബോൾ പ്ലേയർ)

ഫയൽ ചിത്രങ്ങൾ
*മുൻ ഹെഡ്‌മാസ്റ്റർ കെ.കെ. മൂസക്കുട്ടി മാസ്റ്ററുടെ യാത്രയയപ്പ് ചിത്രം .

വഴികാട്ടി
{{#multimaps: 11.168340,75.952001 | width=600px| zoom=15}}
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍===
* കൊണ്ടോട്ടി നഗരത്തില്‍ നിന്നും NH 213 ല്‍ 3 km അകലെ കോഴിക്കോട് റോഡില്‍ തുറക്കൽ, ചെമ്മലപ്പറമ്പിൽ സ്കൂള്സ്ഥിതി ചെയ്യുന്നു.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 3 km അകലം
|