എം.ഡി എച്ച്.എസ്.എസ്.തോളേലി
എം.ഡി എച്ച്.എസ്.എസ്.തോളേലി | |
---|---|
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | Baijup80 |
................................
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- എബ്രാഹം കെ.പി
- പൊള്‍ വര്‍ഗിസ്. പി
- സാറാ പി.ജെ
- മേരി പൊള്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}
ആമുഖം
തോളേലി സീനായ് ഗിരി സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള മാര്‍ ദിവന്നാസിയോസ് സീനായ് ഹൈസ്കുള്‍ (എം ഡി. എച്ച് എസ്സ് ) 1976 ജൂണ്‍ മാസം ഒന്നാം തീയതി പ്രവര്‍ത്തനമാരംഭിച്ചു. ഈ സ്ഥാപനം അനുവദിച്ചുകിട്ടുന്നതിനു വേണ്ടി അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രിയായിരുന്ന ബഹു. ചാക്കീരി അഹമ്മദുകുട്ടി നഹ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുകയും അംഗീകാരത്തിനായി അക്ഷീണം പരിശ്രമിക്കുകയും ചെയ്തത് നി.വ.ദി.മ. ശ്രീ ആംബൂന്‍മോര്‍ ബസോലിയോസ് പ്രഥമന്‍ ബാവാ തിരുമനസ്സാണ്. ഈ സ്ഥാപനം ഇവിടെ പടുത്തുയര്‍ത്തുന്നതിന് പല ക്ലേശങ്ങള്‍ സഹിച്ചും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും അശ്രാന്തം പരിശ്രമിച്ചത് സ്ഥാപകമാനേജരായ ശ്രീ.പി.ഒ.പൗലോസ് അവറുകളാണ്. 1976 ജൂണ്‍ മാസം ഒന്നാം തീയതി 8- ക്ലാസ്സില്‍ 96 വിദ്യാര്‍ത്ഥികളും അഞ്ച് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകന്‍ ശ്രീ.എ.വി ഔസേഫ് ആയിരുന്നു.1978-79-ല്‍ ഈ സ്ഥാപനം ഒരു പൂര്‍ണ്ണ ഹൈസ്കൂളായി ഈ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 1982 മാര്‍ച് മാസം രണ്ടാം തീയതി അന്ത്യോക്യായുടെയും കിഴക്കൊക്കെയുടെയും അധിപനായ പരിശുദ്ധപാത്രിയര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാപ്രഥമന്‍ ബാബാ നിര്‍വ്വഹിച്ചു..
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
ഈ സ്ഥാപനത്തിന്റെ സര്‍വ്വതന്മുഖമായ യശസ്സിനും പുരോഗതിക്കും മേല്‍നേട്ടം വഹിക്കുന്നത് തോളേലി സെന്റ് മേരീസ് പള്ളി ഇടവക പൊതുയോഗത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഗവെണിംഗ് ബോഡിയാണ്. ഇപ്പോള്‍ ഈ സ്കൂളിന്റെ മാനേജരായി സേവനമനുഷ്ടിക്കുന്നത് ശ്രീ.ഷിജോ വര്‍ഗീസ് അവര്‍കളാണ്. 8 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 132 വിദ്യാര്‍ത്ഥികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നു. 10 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉള്‍പ്പെടെ 14 സ്റ്റാഫ് സേവനമനുഷ്ടിക്കുന്ന ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകന്‍ ശ്രീമതി. വല്‍സ കെ.എ ആണ്. വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന പി.റ്റി .എ യും മാതൃസംഗവും ഉണ്ട് . പിന്നിട്ട ഓരോ വര്‍ഷങ്ങളിലേയും എസ്സ്. എസ്സ്. എല്‍.സി പരീക്ഷകളില്‍ 99% റിസല്‍ട്ട് കരസ്ഥമാക്കിയും കലാ കായീക ശാസ്ത്രമേഖലകളില്‍ മികവുംപുലര്‍ത്തിയും തോളേലി ഗ്രാമത്തിന്റെ ശ്രേയസ്സിന് വിളനിലമായി ഈ സഡ്ഃആപനം പ്രശോഭിക്കുന്നു.
മറ്റു പ്രവര്‍ത്തനങ്ങള്‍
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്നം
ജാനുവരി 27 നു രവിലെ 11 മണിക്ക് സ്കൂള്‍ അസ്സെംബ്ളി വിളിച്ച് ചേര്‍ത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്നത്തെക്കുറിച്ച് ഒരു ലഖുവിവരണം നടത്തി. തുടര്‍ന്ന് ഗ്രീന്‍ പ്രൊട്ടൊക്കൊള്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ച് അതിനെക്കുറിച്ച് വിശദികരിച്ചു. അസ്സെംബ്ളിക്കുശേഷം ക്ളാസ്സുകള്‍ ആരംഭിച്ചു. രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, പൂര്‍വവിദ്യാര്‍ത്തികള്‍ എന്നിവര്‍ ചേര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു..
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേല്‍വിലാസം
പിന്‍ കോഡ് : 686692 ഫോണ്‍ നമ്പര്‍ : 0485 2843387 ഇ മെയില്‍ വിലാസം : tholely27045@gmail.com