സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്

19:28, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14037 (സംവാദം | സംഭാവനകൾ) (Editing)
സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്
വിലാസം
അടക്കാത്തോട്

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,English
അവസാനം തിരുത്തിയത്
08-09-201714037





ചരിത്രം

മലയോര കുടിയേറ്റ മേഖലയായ അടക്കാത്തോടിന്റെ ചിരകാലസ്വപ്നമായിരുന്നു ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം. 1982- ല്‍ അന്നത്തെ ഇടവകവികാരി റവ.ഫാദര്‍ അബ്രാഹാം കാപ്പംകുന്നേലിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിന്റെ ഫലമായിഅടക്കാത്തേട്ടീല്‍ ഒരു ഹൈസ്കുള്‍ അനുവദിച്ചുു. റവ. ഫാദര്‍ അബ്രഹാം കാപ്പംകുന്നേല്‍ സ്കൂള്‍ മാനേജരായി ഹെഡ് മാസ്റ്റര്‍ പി.ഒ വര്‍ക്കി സാറിന്റെ നേതൃത്വത്തില്‍ 5-7-1982-ല്‍ അടക്കാത്തോട് സെന്റ്ജോസഫ് സ്കൂള് പ്രവര്‍ത്തനമാരംഭിച്ചുു.തുടക്കത്തില്‍ 3 ഡിവിഷനും 101 കുട്ടികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുംമായി ആരംഭിച്ച സ്ഥാപനം 1984-85-ല്‍ സംമ്പൂര്‍ണ ഹൈസ്കൂള്‍ ആയിതീര്‍ന്നു. ഇപ്പോള്‍ മൊത്തം 6 ഡിവിഷനുകളിലായി 216 കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നു ജീവിതത്തിന്റെ വിവിധ തുറകളില്‍ സേവനമനുഷ്ഠിക്കുന്ന അനേകം മഹത് വ്യക്തികളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ടെന്നതില്‍ നമുക്കഭിമാനിക്കാം. 1988 വരെ സിങ്കിള്‍ മാനേജ്മെന്റ് സ്കൂള്‍ ആയി പ്രവര്‍ത്തിച്ചുുവന്ന ഈ സ്ഥാപനം 1988-ല്‍ മാനന്തവാടി രൂപതാ കോര്പറേറ്റ് എഡ്യൂക്കേഷലന് ഏജന്സിയുടെകീഴില് ലയിപ്പിക്കുകയുണ്ടായി ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാദര്‍ ജോൺ ,സ്കൂൾ മാനേജർ റവ .ഫാദർ ജോണി കുന്നത്ത് എന്നിവരുടെയും നേതൃത്വത്തിൽ സ്കൂൾ പ്രവർത്തിച്ചു പോരുന്നു . ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ വർക്കി പി ജെ സാർ ആണ് .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികള്‍ ഉണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

13 കമ്പ്യൂട്ടറുകളുള്ള ഒരു ലാബുുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

     മാനന്തവാടി  ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.         മാര്‍  ജോെസ      പൊരുന്നേടം  രക്ഷാധികാരിയും        ഫാദര്‍   ജോൺ       കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ വർക്കി പി ജെ  സാർ ആണ്  .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.ഒ വര്‍ക്കി, പി.ജെ മേരി, കെ.എം ജോസ്, കെ.എസ്.മാനുവല്‍, കെ.സി ദേവസ്യ, കെ. എ അന്നക്കുട്ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ബിജു ‍ - ഡോക്ടര്‍
  • ജോമോന്‍ മാത്യു - ഓഫീസര്‍
  • ഉണ്ണി മേനോന്‍ -
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.