എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം
| എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം | |
|---|---|
| വിലാസം | |
അന്തിയൂര്‍ക്കോണം തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 05 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 31-01-2017 | 44064 |
നെയ്യാറ്റിന്‍കര താലൂക്കില്‍ മലയിന്‍കീഴീന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എല്‍.എഫ്..എച്ച് എസ് അന്തിയൂര്‍ക്കോണം.1936ല്‍ വിന്‍സന്റ് ഡി പെരേര എന്നബിഷപ്പ് ഈ സ്കൂള്‍ വില കൊടുത്ത് വാങ്ങി.തുടര്‍ന്ന് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ എന്ന് പേരു നല്‍കി.1979 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1996 മുതല്‍ നെയ്യാറ്റിന്‍കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.എല്‍.എഫ്.എച്ച്.എസ്. അന്തിയൂര്‍ക്കോണം ഈ ഗ്രാമത്തിന്റെ വിളക്കായി,ഹൃദയത്തുടിപ്പായി ,നൂറ്റാണ്ടിന്റെ തിളക്കവുമായി തലമുറകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിക്കൊണ്ട് നില്‍ക്കുന്നു.
ചരിത്രം
അന്തിയൂര്‍ക്കോണം പാലത്തിനു സമീപം പുത്തന്‍ വീട്ടീല്‍ ശ്രീ കൊചുകൃഷ്ണപിള്ള 1885 ല്‍ കുടിപ്പള്ളീക്കുടമായി ആരംഭിചു.1923 ല്‍ പഴയ കെട്ടികം പൊളിച്ചു മാറ്റുകയും പുതിയ കെട്ടിടം പണിത് നാലാം ഫോറം വരെ ക്ലാസ്സുകള്‍ തുടങ്ങുകയും ചെയ്തു.1963 ല്‍റവ.ബിഷപ്പ് വിന്‍സന്‍റ് ഡി.പെരേര (തിരുവനന്തപുരം ബിഷപ്പ്) ഈ സ്കൂള്‍ വില കൊടുത്ത് വാങ്ങി.തുടര്‍ന്ന് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ എന്ന് പേരു നല്‍കി.1979 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1996 മുതല്‍ നെയ്യാറ്റിന്‍കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 ക്ലാസ് മുറികളും എല്‍ പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൃഷിയ്കായി പ്രത്യേക സ്ഥലം ഉണ്ട്.MLA fund ല്‍ നിന്നും അനുവദിച്ചു കിട്ടിയ ഒരു smart classroom ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.ആറ് ഹൈടെക് ക്ലാസ്സ് മുറികള്‍ പുതിയ സ്കൂള്‍ കെട്ടിടത്തില്‍ ഒരുങ്ങിക്കഴിഞ്ഞു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- സ്കുൂള്‍ മാഗസിന്‍
സ്കുൂളിന്റെ മുറ്റത്ത് ഒരരികില്‍ ഞങ്ങള്‍ ഒരു മരം നട്ടു.അത് ഒരു ഉത്സവമാക്കി മാറ്റി പത്താം തരത്തിലെ കുട്ടികള്‍...കാരണം പ്രധാനാദ്ധ്യാപിക ലതിക റ്റീച്ചര്‍ പറഞ്ഞു,"ഇത് നിങ്ങളുടെ മരമാണ്, ഈ വര്‍ഷത്തെ പത്താം തരത്തിലെ കുട്ടികളുടെ പ്രതിനിധിയായി ഈ മരം നൂറ്റാണ്ടുകള്‍ ഈ സ്ക്കൂള്‍ മുറ്റത്തു നില്‍ക്കും..."

പത്ത് എ യിലെ നന്ദന എം കെ ആഹ്ലാദം പങ്കിട്ടത് മനോഹരമായ ഒരു കവിത എഴുതിയാണ്..

ഓര്‍മ്മയ്ക്കായി ഒരു മാവ്
വീണ്ടും ഞാനാ തിരുമുറ്റത്തെത്തും.
അന്ന് ഞാന്‍ കാണും പടര്‍ന്നു
പന്തലിച്ചൊരു കൂട്ടായ്മയുടെ വിജയത്തെ
ഓര്‍മ്മയ്ക്കായി ഒരു മാവിനെ..
വീണ്ടും ഞാനാ ഓര്‍മ്മയുടെ തിരുമുറ്റത്തെത്തും
അന്നു ഞാന്‍ ഓര്‍ക്കും ബാല്യത്തിലെ
നൊമ്പരവും ആഹ്ലാദവും സൗഹൃദങ്ങളും
അതോര്‍ക്കാന്‍ തന്നെന്തു രസം..
വീണ്ടും ഞാനാ പടിക്കലെത്തി..
ആ മാവിന്‍ തണലാസ്വദിച്ച്
ഓര്‍മ്മകളൊന്നൊന്നായി വീണ്ടെടുത്ത്..
നെയ്തെടുക്കുെമെന്‍ ബാല്യത്തെ....
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.http://littleflowerhsanthiyoorkonam.blogspot.in/
ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ Debate,Panel discussion,SKIT എന്നിവയ്ക് പരിശീലനം നല്‍കി വരുന്നു. നെയ്യാറ്റിന്‍കരയില്‍ നടന്ന ഇംഗ്ലീഷ് ഫെസ്റ്റില്‍ സ്കിറ്റിന് ഒന്നാം സ്ഥാനം ലഭിച്ചു
കാര്‍ഷിക ക്ലബ്ബ്
കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിനാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യുന്നു.
കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കരനെല്‍ കൃഷി ആരംഭിച്ചു.

നെല്‍ചെടികള്‍ വളരുകയാണ്.....

പച്ചക്കറി വിളവെടുപ്പ്
പ്രധാനാധ്യാപിക ശ്രീമതി.ലതിക കുമാരി,കാര്‍ഷിക ക്ലബ് കണ്‍വീനര്‍ ശ്രീമതി..പുഷ്പം വിദ്യാര്‍ത്ഥികള്‍
ശ്രി.ഫ്രാന്‍സിസ് എന്നിവര്‍ പച്ചക്കറി വിളവെടുക്കുന്നു.

മാനേജ്മെന്റ്
നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്കാകോര്‍പ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് അനില്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ.ജോയി സാബു ഡയറക്ടര്‍ ആയും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ശ്രീ.തിമോത്തിയോസ്,ശ്രീ.ഏലിയാസ്,ശ്രി.ഫ്രാന്‍സിസ്,ശ്രീ.കിങ്സിലി ജോര്‍ജ്,ശ്രിമതി.സുഗന്ധിഭായി,ശ്രീമതി.എെഡ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഷാജീ ഏലിയാസ്- ഡോക്ടര്‍, ഉഷസ്സ് -ഡോക്ടര്‍, വിജയകൃഷ്ണന്‍- സാഹിത്യകാരന്‍, സത്യദാസ്സ്- അവാര്‍ഡ് ജേതാവ്, പ്രഭാകരന്‍ -സെയില്‍ട്ടാക്ക്സ് കമ്മീഷണര്‍
=
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന
വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണിത്.ലോകമാതൃദിനത്തില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് നടത്തി.
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍(മികവ്)
എല്‍ പി വിഭാഗം


]
== പ്രവര്‍ത്തി പരിചയ ക്ലബ് പ്രവര്‍ത്തനങ്ങള്‍ ==
പേപ്പര്‍ കൂടനിര്‍മ്മാണം----പ്ലാസ്റ്റിക്കിനു പകരം പേപ്പര്‍ കൂട
സ്കൂള്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് മുക്തമാക്കി.

വഴികാട്ടി
{{#multimaps: 8.4912926,77.0485675 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|