ജി.എൽ.പി.എസ്.അരിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 8 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20520 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.അരിക്കാട്
വിലാസം
അരിക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-08-201720520




ചരിത്രം

പാലക്കാട് ജില്ലയില്‍ തൃത്താല സബ്‌ജില്ലയിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡായ അരിക്കാട് കയ്യാങ്കളി കുന്നിന്റെ മുകളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒതളൂര്‍, പറക്കുളം, കാടംകുളം, വെളരച്ചോല തുടങ്ങിയവ സ്ക്കൂളിനടുത്തു വരുന്ന സ്ഥലങ്ങളാണ്. സ്ക്കൂളിനു വേണ്ടി സ്ഥലം വാങ്ങിയത് ഇന്നാട്ടിലെ ജനങ്ങളുടെ കൂട്ടായ്മയാണ്. 2000-2001 വര്‍ഷത്തില്‍ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ച് ഡി.പി.ഇ.പി.യുടെ കീഴിലായിരുന്നു ആദ്യകാലത്ത് ഈ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഡി.പി.ഇ.പി. പദ്ധതി അവസാനിച്ചതിനെ തുടര്‍ന്ന് സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.

യുവഭാവന ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിലെ ഒരു മുറിയില്‍ ദിവസക്കൂലിക്കാരായ അധ്യാപകരുടെ സഹായത്തോടെ 30-05-200 മുതല്‍ ഡി.പി.ഇ.പി.യുടെ കീഴില്‍ ഒന്നാം ക്ലാസ് ഒരു ഡിവിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2002 മുതല്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഡി.പി.ഇ.പി.ക്കു ശേഷം എസ്.എസ്.എയുടെ കീഴിലായി. ദിവസവേതനത്തിലായിരുന്നു അധ്യാപകര്‍ ജോലി ചെയ്തിരുന്നത്. 2005 മാര്‍ച്ച് മാസത്തിലാണ് അംഗീകാരം ലഭിച്ച് സര്‍ക്കാരിന്റെ അധീനതയിലായത്. 2005-2006 വര്‍ഷം മുതലാണ് സ്ഥിരം അധ്യാപകരെ നിയമിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് സ്ക്കൂളിന്റെ ഭൌതികവും അക്കാദമികവുമായ നിലവാരം വളരെ മെച്ചപ്പെട്ടതാണ്. എസ്.എസ്.എയുടെയും പഞ്ചായത്തിന്റെയും പി.ടി.എ.യുടെയും സഹായത്തോടെ ഭംഗിയായി മുന്നോട്ടു നീങ്ങുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രവേശനോത്സവം

2017-18 അധ്യായന വർഷത്തെ പട്ടിതതറ പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1 ന് അരിക്കാട് ജി.എൽ.പി.സ്കൂളിൽ ഗംഭീരമായി നടന്നു.ബഹു.എം.എൽ.എ.ശ്രീ.വി.ടി.ബൽറാം ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.സുജാത അധ്യക്ഷയായി.പനിനീർ പൂക്കളും ബലൂണുകളും നൽകിയാണ് പുതിയ പൂമ്പാറ്റകളെ ഈ അക്ഷര പൂന്തോട്ടത്തിലേക്ക് ആനയിച്ചത്.കുമരനല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കും ഡി.വൈ.എഫ്.ഐ. വിത്തുകളും പി.ടി.എ.പഠനകിറ്റും വിതരണം ചെയ്തു.തുടർന്ന് മധുര വിതരണവും ഉണ്ടായി.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ അന്നേ ദിവസം ഉത്സവാന്തരീക്ഷം തന്നെയായിരുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

പരിസ്ഥിതി ക്ലബ്ബ്

ജൂൺ 5 മുതൽ പരിസ്ഥിതി വാരാഘോഷമായി തന്നെ പരിസ്ഥിതി ക്ലബ്ബ് തങ്ങളുടെ പരിപാടികൾ ആരംഭിച്ചു. ബഹു.പഞ്ചായത്ത് മെമ്പർ ശ്രീ.ശശിധരൻ തൈനട്ടു ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ.പ്രസിഡൻറും അധ്യാപകരും കുട്ടികളും നാട്ടുപ്രമുഖരും തൈകൾ നട്ടു പങ്കാളികളായി. പരിസരശുചീകരണം,മഴക്കുഴി നിർമ്മാണം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു. ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുന്നതിനും തുടക്കം കുറിച്ചു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.അരിക്കാട്&oldid=377914" എന്ന താളിൽനിന്ന് ശേഖരിച്ചത്