ഗ്രാമീണ ഭംഗി പ്രതിഫലിക്കുന്ന തോലനൂർ എന്ന ചെറു ഗ്രാമം കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയയുന്നു .തോലനൂരിന്റെ സ്ഥലനാമ ഉത്ഭവം തോലൻ എന്ന മന്ത്രവാദിയുമായി ബന്ധപെട്ടതാണെന്നാണ് ഇവുടത്തെ ഗ്രാമവാസികളുടെ വിശ്വാസം .1903 ഇന്നത്തെ പോസ്റ്റോഫിസിനു സമീപം ശ്രീ കുമാരദാസ് എന്ന അധ്യാപകൻ സ്ഥാപിച്ച പ്]മറി സ്കൂളാണ് പിന്നീട് തോലനൂർ ഗവണ്മെന്റ് ഹൈസ്കൂൾ ആയി മാറിയത് ,ശ്രീ കോവിലിങ്കാൽ കുഞ്ഞാണ്ട്‌,ശ്രീ ഓണംകോട് നാവുർ റാവുത്തർ എന്നിവർ നൽകിയ എട്ടു ഏക്കർ സ്ഥലത്താണ് ഈ കെട്ടിടം ഇന്ന് നിലകൊള്ളുന്നത് .DPEP ,ജില്ലാ പഞ്ചായത്ത് ,എംപി ,MLA ,എന്നീ വികസന ഫണ്ടുകൾ ഉപയോഗിച്ചു പണിഞ്ഞതാണ് മറ്റു കെട്ടിടങ്ങളെല്ലാം

ജി.എച്ച്.എസ്സ്.തോലന്നൂർ
വിലാസം
tholanur

Palakkad ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലPalakkad
വിദ്യാഭ്യാസ ജില്ല Palakkad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-07-2017Ghs21015



ചരിത്രം

ഭൗതികസൗകര്യങ്ങള്‍

. HS വിഭാഗത്തില്‍ മൂന്ന് സയന്‍സ് ലാബുകള്‍ ,നല്ല വലിപ്പവും ഭംഗിയുമുള്ള മൈതാനം ,ചുറ്റു വട്ടവും പരന്നു കിടന്ന് തണല്‍ തരുന്ന മരങ്ങള്‍ ,ഇവയെല്ലാം സ്കൂളിന്റെ വിലയേറിയ സമ്പത്താണ് ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. . ഓരോ ക്ലാസ്സിലെ കുട്ടികളെ വിവിധ ക്ലബ്ബുകളിൽ അംഗങ്ങളാക്കി എല്ലാ മാസത്തിലെയും ആദ്യത്തെ ബുധനാഴ്ച ഒരു പീരീഡ് ക്ലബ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു .

ഗവര്‍മെന്റ്

. പാലക്കാട് ‍ജില്ലാപഞ്ചാത്ത് മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ.വിദ്യാലയം .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

2017-2018 ലെ പ്രവര്‍ത്തനങ്ങള്‍ പ്രവേശനോല്‍സവം :2017-18
(1-6-2017)

ഈ വര്‍ഷത്തെ പ്രവേശനോല്‍സവം സമുചിതമായി ആഘോഷിച്ചു.

അന് നു നടന്ന assembly യില്‍ കുട്ടികളെ പ്രത്യകം സ്വീകരിച്ച് PTA ,HM,വാര്‍ഡ് മെമ്പര്‍,അദ്ധ്യാപകര്‍,എന്നിവരുടെ നേത്യത്വത്തില്‍ അന്ന് അവിടെ വന്ന രക്ഷിതാകള്‍ക്കും കുട്ടികള്‍ക്കും നല്ല നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി,LP കുട്ടിക

ള്‍ക്ക ലഡു വിതരണം നടത്തി SSLC,PLUS 2, എന്നീ ക്ളാസ്സുകളില്‍ ഉയര്‍ന്ന വിജയം നേടിയ കുട്ടികള്‍ക്കും,LSS നേടിയ കുട്ടികള്‍ക്കും സമ്മാന വിതരണം നടത്തി

FULL A + നേടിയ രഹന

LSS സ്കോളര്‍ഷിപ്പ് നേടിയവര്‍




പരിസ്ഥിതി ദിനം (ജൂൺ 5 )

]

പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി. HM ,പഞ്ചായത്ത് പ്രസിഡന്റ് ,വാർഡ് മെബര്‍,,PTA പ്രസിഡന്റ്,,അധ്യാപകർ എന്നിവര്‍ ദിവസത്തിന്‍ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു ,പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴകിണറിന്റെ നിർമാണത്തിന് തുടക്കം കുറിച്ചു.മുൻ അദ്ധ്യാപകനായ ശ്രീ അപ്പുമാഷിന്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിന് ചുറ്റും കരിമ്പനകൾ നട്ടു
9/7/2017
ക്ളാസ്സ് പി ടി എ

പ്രീപ്രൈമറി,,എല്‍ പി ,പത്ത് എന്നീ ക്ളാസ്സുകളിലേ രക്ഷാകര്‍തൃയോഗങ്ങള്‍ ജൂണ്‍ മാസത്തില്‍ കൂടി.

ഈ വർഷം പ്രീപ്രൈമറിയിൽ 70 കുട്ടികൾ അഡ്മിഷൻ നേടി .ക്ലാസ്സിന്റെ സുഗമമായ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ 9 /6/17 രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി .HM ,PTA പ്രസിഡന്റ് ,അധ്യാപകർ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു ,യൂണിഫോം ,ഡാൻസ് ക്ലാസ് ,ടെക്സ്റ്റ് ബുക്ക്സ് ,എന്നീ വിഷയങ്ങൾ ചർച്ച ചെയ്ത്,ഉചിതമായ തീരുമാനങ്ങൾ എടുത്തു ,കുട്ടികള്‍ക്ക് കുതിര,ഊഞാല്‍ എന്നീ കളിപ്പാട്ടങ്ങള്‍ വാങ്ങിച്ചു.

,പത്താം ക്ളാസ്സില്‍ ജൂണ്‍ 29 ാം തിയ്യതി മുതല്‍ വൈകുനേരവും ,ശനിയാഴ്ചകളിലും എക്സട്രാ ക്ളാസ്സുകള്‍ എടുക്കാന്‍ തുടങ്ങി.



സൗജന്യ കണ്ണു് പരിശോധന
S S A യുടെ നേതൃത്വത്തില്‍ ട്രിനിറ്റി ഹോസ്പിറ്റല്‍ ജീവനക്കാര്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യമായി കണ്ണു പരിശോധന നടത്തി ,കാഴ്ചക്ക് പ്രശ്നമുള്ളവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി

കെട്ടിട ശിലാ സ്ഥാപനം, പുസ്തക പ്രകാശനം (ജൂണ്‍ 19)
സ്കൂൾ അങ്കണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം ,ബാല സാ‍ഹിത്യ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ വായനാവാരം ഉത്ഘാടനം,പുസ്തക പ്രകാശനം എന്നിവ ബഹുമാനപെട്ട മന്ത്രി ശ്രീ എ കെ ബാലൻ നിർവഹിച്ചു . ബാല സാ‍ഹിത്യ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീ പള്ളിയറ ശ്രീധരന്‍,ബാല സാ‍ഹിത്യ ഇന്‍സ്റ്റിട്ട്യൂട് സംസ്ഥാന -ജില്ലാ നേതാക്കള്‍,പ‍‍‌ഞ്ചായത്ത് അംഗങ്ങല്‍,പി ടി എ അംഗങ്ങള്‍,എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു
.

,



.



.

.

വായനാ ദിനാഘോഷങ്ങള്‍(ജൂണ്‍ 19)
വായനാദിനത്തോടനുബന്ധിച്ച് സ്കൂളില്‍ പുസ്തക പ്രദര്‍ശനം,,ക്വിസ്സ് മത്സരം,,വായനാ മത്സരം എന്നിവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്കി

മത്സരവിജയികള്‍








പുസ്തക പ്രകാശനം
സ്കുളിലെ ഹിന്ദി അധ്യാപികയായ ശ്രീ പ്രീത ടീച്ചര്‍ക്ക് ഡോക്ട്രേറ്റ് നലകിയ പുസ്തകത്തിന്റെ പ്രകാശനം HM ശ്രീമതി വി പി ശാന്തി നിര്‍വഹിചു

ശുചിത്വ വാരം(02/07/2017)
ശുചിത്വ വാരത്തോടനുബന്ധിച്ച് കുട്ടികള്‍ സ്കുുള്‍ പരിസരം വൃത്തിയാക്കി









ബഷീര്‍ ദിനം(ജൂലൈ 5)
ബഷീര്‍ ദിനത്തില്‍ അസംബ്ളിയില്‍ കുറിപ്പു വായന ,ചിത്ര പ്രദര്‍ശനം എന്നിവ നടത്തി





ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു
കഴിഞ്ഞവര്‍ഷം പത്ത് ഒന്‍പത് ക്ളാസ്സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി






സൗജന്യ യണിഫോം വിതരണം (10/07/2017)
ഈ വര്‍ഷത്തെ സൗജന്യ യൂണിഫോം വിതരണം ,വാര്‍ഡ് മെബര്‍ ജമീല,പി ടി എ പ്രസിഡന്റ് ശ്രി നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ് കുട്ടികൾക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു

ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്മാര്‍ (ജൂലൈ 10)
സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാസ്ക്കറ്റ് ബോള്‍ ടീം അംഗങ്ങള്‍ക്കുള്ള ട്രോഫി വിതരണം വാര്‍ഡ് മെബര്‍ ജമീല,പി ടി എ പ്രസിഡന്റ് ശ്രി നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തി

വായനാക്കളരി
മലയാള മനോരമ പത്രത്തിന്റെ വിതരണം,സ്കുളിലേക്ക് പത്ത് പത്രം സ്പോണ്‍സര്‍ ചെയ്ത ശ്രീ ശിവന്‍ വെളിച്ചപ്പാട് നിര്‍വഹിച്ചു

ക്ളബുകളുടെ ഉദ്ഘാടനം (ജൂലൈ 14)
സ്കുളിലെ ക്ളബുകളുടെ ഉത്ഘാടനം പാലക്കാട് ജില്ല എൈ റ്റി കോര്‍ഡിനേറ്റര്‍ ശ്രീ വി പി ശശികുമാര്‍ നിര്‍വഹിച്ചു,ഏഴാം ക്ളാസ്സിലെ ഇംഗ്ളീഷ് ക്ളബ് അംഗങ്ങള്‍ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനവും ശ്രേയഷ് എന്ന വിദ്യാര്‍ഥിയുടെ മലയാള കവിതയും ഉണ്ടായിരുന്നു










വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.തോലന്നൂർ&oldid=371653" എന്ന താളിൽനിന്ന് ശേഖരിച്ചത്