മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ്
2012-13വര്‍ഷത്തെ ചേര്‍പ്പ് ഉപജില്ല കലോത്സവം മണ്ണംപ്പേട്ട മാതാ സ്ക്കൂളില്‍ നവംബര്‍ 26,27,28,29 എന്നീ ദിവസങ്ങളില്‍ നടന്നു. ചെണ്ടമേളം , നാടന്‍പാട്ട്, ഉറുദുസംഘഗാനം, മലയാളനാടകം, പരിചമുട്ട്, ഉറുദുഗസല്‍, UP ലളിതഗാനം എന്നീ മത്സരങ്ങള്‍ ജില്ലയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതില്‍ ചെണ്ടമേളത്തിന് ജില്ല മത്സരത്തിന് 1st with A grade ലഭിച്ചു. സംസ്ഥാനതലത്തിലേക്ക് ചെണ്ടമേളയ്ക്ക് പോകുന്നവര്‍ അമല്‍ കൃഷ്ണ് , പ്രജിത്ത് , ആകര്‍ഷ് , നിതീഷ്, അരുണ്‍, വിഷ്ണു , ജിനീഷ് എന്നിവരാണ്. നാടന്‍പാട്ടിന് ജില്ല കലോത്സവത്തില്‍ 2nd A grade ലഭിച്ചു 2013-14
ചേര്‍പ്പ് സബ് ജില്ലാ കലാസാഹിത്യവേദി മത്സരത്തില്‍ കുട്ടിക്കവിതയ്ക്ക് ഗോപിക ഗോപിനാഥന്‍ (Std 2 A) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേര്‍പ്പ് സബ്ജില്ലാ ബാലകലോത്സവം കവിതാലാപനത്തില്‍ 4-ാം ക്ലാസ്സിലെ ആന്‍മരിയ A grade നേടി.