വി വി എസ് എച്ച് എസ് മണ്ണുത്തി

15:48, 10 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22043 (സംവാദം | സംഭാവനകൾ)


തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ മണ്ണുത്തി എന്ന സ്ഥലത്ത് വിദ്യാഭിവര്‍ദ്ധക സമിതി ഹൈസ്കൂള്‍ എന്ന വി.വി.എസ്.ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു . എയ്‍ഡഡ് വിഭാഗത്തില്‍ പെടുന്ന ഈ വിദ്യാലയത്തില്‍ 6 മുതല്‍ 10 വരെയുള്ള ക്ലാസുകളാണ് ഇപ്പോഴുള്ളത്. 6 മുതല്‍ 10 വരെയുളള ക്ലാസുകളിലായി 77 കുട്ടികളാണ് ഈ അദ്ധ്യയന വര്‍ഷം സ്കൂളില്‍ പഠിക്കുന്നത്.

വി വി എസ് എച്ച് എസ് മണ്ണുത്തി
വിലാസം
മണ്ണുത്തി

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-07-201722043



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ കുളങ്ങര ഉണ്ണീരവി നായരുടെ നേതൃത്വത്തില്‍ ഉള്ള ഒരു സമിതിയാണ്. മാടക്കത്തറ എന്‍. എസ്.എല്‍.പി സ്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1936 ല്‍ ആരംഭിച്ചത് യു.പി വിഭാഗത്തോടെ ആയിരുന്നുവെങ്കിലും 1953 ല്‍ ഈ വിദ്യാലയം ഹൈസ്കൂള്‍ ആയി മാറുകയും ചെയ്തു. 1936 കാലഘട്ടത്തില് കുറച്ചു വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച വിദ്യാലയം പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും 70-80 കാലഘട്ടത്തില്‍ 1500-2000 വിദ്യാര്‍ത്ഥികള്‍ ആവുകയും ചെയ്തു. ചുറ്റുപാടുമുള്ള എല്ലാ പ്രേേദേശങ്ങളിലേയും അതായത് പീച്ചി,പട്ടിക്കാട്, മുളയം,നടത്തറ, ഒല്ലൂക്കര, കാളത്തോട്, പറവട്ടാനി മുതലായ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനുള്ള ഏക വിദ്യാലയമായിരുന്നു ഇത്. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ സി.പ്രഭാകര മേനോനായിരുന്നു. വിവിധ തലങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച ഒട്ടേറെ വ്യക്തികളെ ഈ വിദ്യാലയം സമ്മാനിക്കുകയുണ്ടായി.

ആണ്‍കൂട്ടികളും, പെണ്കുട്ടികളും ഉള്ള വിദ്യാലയമാണിത് . പഠനത്തില്‍ വലിയ മികവ് ആദ്ധ്യകാലങ്ങളില് ഉണ്ടായിരുന്നില്ലെങ്കിലും കായികമികവില്‍ ഒന്നാംസ്ഥാനത്ത് നിന്നിരുന്നത് ഈ വിദ്യാലയമായിരുന്നു. കായികമത്സരങ്ങളില്‍ ഒരു പാടുതവണ ഒന്നാം സ്ഥാനം കൈവരിച്ച സുവര്‍ണ്ണ കാലഘട്ടമുണ്ട് ഈ വിദ്യാലയത്തിന്.

മണ്ണുത്തിക്ക് ചുറ്റുപാടുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളിലും ഇഗ്ലീഷ് മീഡിയം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഗേള്‍സ് സ്കൂള്‍, യൂണിവേഴ്സിറ്റി സ്കൂള് , ഗവണ്മെന്റ് സ്കൂള്സ് മുതലായവ നിലവില്‍ വന്നതോടെ ഈ വിദ്യാലയത്തി ലേക്കുള്ള കുട്ടികളുടെ വരവ് കുറയുകയും ചെയ്തു. ഇപ്പോള് ഈ സ്കുളില്‍ പാവപ്പെട്ടവരായ 77 വിദ്യാര്ത്ഥികള് മാത്രമാണുള്ളത്.

നിലനില്പ് തന്നെ അപകടകരമായിരിക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തില്‍ എല്ലാ കുട്ടികളെയും പഠിപ്പിച്ച് പത്താം ക്ലാസില് നല്ല ഗ്രയ്ഡുകള്‍ക്ക് അര്‍ഹരാക്കി തീര്‍ക്കുക എന്നതാണ് ഇന്നുള്ള അദ്ധ്യാപകരുടെ ലക്ഷ്യം. ആയത് കഴിഞ്ഞ 3 വര്‍ഷത്തെ എസ്.എസ്.എല്.സി റിസല്‍ട്ടിലൂടെ നേടി എടുക്കാനും സാധിച്ചു. എല്ലാ വിഷയങ്ങളും പഠിപ്പിക്കാന് അദ്ധ്യാപകരില്ലെങ്കിലും ഉള്ള അദ്ധ്യാപകര്‍ പരിശ്രമിച്ച് 2007 ല്‍ എസ്.എസ്.എല്‍.സി ക്ക് 75% വും 2008 ല്‍ 93% വും 2009 ല് 100% വും 2010 ല്‍ 63% ,2011 ല്‍ 92% വും 2012 മുതല്‍ 2016 വരെ തുടര്‍ച്ചയായി 100% റിസല്‍റ്റ് ആക്കി ചരിത്ര നേട്ടം കൈവരിക്കുകയുണ്ടായി. 2017 ല്‍ 94% ആണ് SAY പരീക്ഷയ്ക്കുശേഷം 100% ആവുകയും ചെയ്തു. ഈ വിജയം തുടര്‍ന്നും ലഭ്യമാക്കുന്നതിനുവേണ്ടി അദ്ധ്യാപകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.2009 - 2010 ല്‍ 32 കുട്ടികള്‍ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ഇന്ന് 77 കുട്ടികളായി കൂടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ഈ വിദ്യാലയത്തില്‍ 3000 ത്തിലധികം ബുക്കുകളുള്ള ഒരു ലൈബ്രറി സൗകര്യം ഉണ്ട് , ഇതില്‍ ആദ്യകാല ബുക്കുകള്‍ മുതല്‍ ഇപ്പോഴുള്ള ബുക്കുകള്‍ വരെയുണ്ട്. എല്ലാ വിഷയങ്ങളും റഫര്‍ ചെയ്യുന്നതിന് ഈ ലൈബ്രറി സൗകര്യ പ്രദമാണ്. അതുപോലെ തന്നെ ഒരു ലാബ് സൗകര്യവും ഉണ്ട്.

കമ്പ്യൂട്ടര്‍ ലാബും ഈ വിദ്യാലയത്തില്‍ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

വര്‍ത്തമാന പത്രങ്ങളായ ദേശാഭിമാനി , മാധ്യമം , മംഗളം കുട്ടികള്‍ക്ക് സ്കൂളില്‍ ലഭ്യമാണ്.ഉച്ചഭക്ഷണത്തിനായി സ്കൂളില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • QEPR ന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശനം, ഫലപ്രദമായ ക്ലാസ്സ് പി.ടി.എ
  • ഒരുക്കം, കൗസിലിങ്ങ് ക്ലാസ്സുകള്‍
  • ക്ലാസ് മാഗസിന്‍,വിഷയാധി​ഷ്ഠിത മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ദിനാചരണങ്ങള്‍

. സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സ്

മാനേജ്മെന്റ്

സിംഗിള്‍ മാനേജ്മെന്‍റ് മാനേജര് : ഡോ. റ്റി. ഗോപിനാഥമേനോന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1936 - 1997 വരെയുള്ള പ്രധാനദ്ധ്യാപകരുടെ രേഖകള്‍ കളവ് നടന്ന് നഷ്ടപ്പെട്ടതുകൊണ്ട് ലഭ്യമല്ല.

  • 1998-1999 എം.സി. ശശീന്ദ്രന്‍
  • 1999-2000 ടി.എസ്.രവീന്ദ്രനാഥന്‍
  • 2001-2002 സി.എ.തോമസ്
  • 2002-2003 എം.സി. എസ്ഥേര്‍
  • 20-2-2003 മുതല്‍ ചമേലി മേനോന്‍ കെ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീമതി റോസിലി - കൗണ്‍സിലര്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍
  • സഖാവ് കൊച്ചനിയന്‍
  • കെ.കെ.സുരേന്ദ്രന്‍- തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് അംഗം
  • എം.കെ. വര്‍ഗീസ് - മുന്‍കൗണ്‍സിലര്‍ തൃശ്ശൂര്‍
  • കെ.ആര്. ചാക്കുണ്ണി- മുന്‍ ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ്
  • കെ.എം.കുഞ്ഞുമരയ്ക്കാര്-മുന്‍ ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ്
  • ടിി.ചന്ദ്രന്‍ -ഐ.പി.എസ്
  • കെ.കെ.രാധാകൃഷ്ണന്‍ -എ.ഇ.ഒ.റിട്ടയേര്‍ഡ്‍
  • പി.യു.ഹംസ -മുല്ലക്കര കൗണ്‍സിലര്‍

വഴികാട്ടി

{{#multimaps:10.5387,76.2663|zoom=15}} 11.071469, 76.077017, MMET HS Melmuri 10.539965, 76.268463

VVSHS Mannuthy

</googlemap>