ജി.എച്ച്.എസ്.എസ്. നെടുങ്ങോം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്.എസ്. നെടുങ്ങോം
വിലാസം
നെടുങ്ങോം

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-2009Ghssnedungome




കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തില്‍, ശ്രീകണ്ഠപുരം - പയ്യാവൂര്‍ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം

  നെടുങ്ങോം- 
  പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ദീപ്തസ്മരണകളുടെ ഉണര്‍ത്തുപാട്ടുകളില്‍ പ്രതിധ്വനിക്കുന്ന നാമം. 

മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയില്‍ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ വിദ്യാലയത്തിനു പറയാനുള്ളത് ഒരു നാടിന്റെ സംസ്കൃതിയുടെ ചരിത്രമാണ്. ഭൗതികസാഹചര്യങ്ങളുടെ ഇല്ലായ്മവല്ലായ്മകള്‍ അതിജീവിച്ചു വളര്‍ന്ന ഈ വിദ്യാലയത്തിന്റെ ചരിത്രനാള്‍വഴികളില്‍ തെളിഞ്ഞുനില്കുന്ന സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍, നിസ്വാര്‍ത്ഥതയുടെയും ത്യാഗസന്നദ്ധതയുടെയും കൊടുംയാതനകളുടെയും പ്രോജ്വലപ്രതീകങ്ങളാണ്. സുവ്യക്തരേഖകളുടെ അഭാവത്താലും, വിദ്യാലയത്തോടൊപ്പം ജീവിച്ചുപോന്ന മഹാവ്യക്തിത്വങ്ങള്‍ മണ്‍മറഞ്ഞുപോയതിനാലും, യുക്തിഭദ്രവും സമൂര്‍ത്തവുമായ സൂക്ഷ്മചരിത്രാവലോകനം ദുസ്സാധ്യമാണ്. എങ്കിലും കാലമാകുന്ന വിസ്മൃതിയുടെ വല്മീകങ്ങള്‍ ഏറെ മൂടിയിട്ടില്ലാത്ത ചില സുമനസ്സുകളുടെ വാമൊഴികളില്‍ ചില ചിത്രങ്ങള്‍ തെളിയുന്നുണ്ട്. അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്ന് നാടിന്റെ തിലകച്ചാര്‍ത്തായി മാറിയ വിദ്യാലയത്തിന്റെ പോയനാളുകളുടെ ഉര്‍വ്വരമായ വാങ്മയചിത്രഭൂമികയിലേക്ക് ഒരല്പം....

   1957-ല്‍ ഏകാധ്യാപകവിദ്യാലയമായി ഹരിശ്രീ കുറിച്ചു. പതിമൂന്ന് വിദ്യാര്‍ത്ഥികളുമായി 

പഠനപ്രവര്‍ത്തനങ്ങളാരംഭിച്ചുവെങ്കിലും, പിന്നീട് മുപ്പത്തിയഞ്ചോളം പേര്‍ ആദ്യബാച്ചില്‍ ഉണ്ടായിരുന്നതായി, പ്രഥമ അധ്യാപകനായ ശ്രീ.എസ്.പി.രാമര്‍കുട്ടിനമ്പ്യാരുടെ സ്മരണകളില്‍ തെളിയുന്നുണ്ട്. ആറു വര്‍ഷക്കാലം ഏകാധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. യശഃശരീരനായ സി.എച്ച്.കുഞ്ഞിരാമന്‍ നമ്പ്യാരുടെ വീട്ടുവരാന്തയിലായിരുന്നു തുടക്കം. പിന്നീട് ശ്രീ.എടവന്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെ കളപ്പുരയിലേക്കു മാറി. സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവുമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പിന്നെയുമേറെക്കാലം കാത്തിരിക്കേണ്ടിവന്നു.

  സ്കൂളിനുവേണ്ട ആദ്യസ്ഥലം -82 സെന്റ് -പുതിയവീട്ടില്‍ കൃഷ്ണന്‍ എന്ന മനുഷ്യസ്നേഹി നല്കിയതാണ്. 

വിദ്യാലയത്തിന്റെ പ്രധാന കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നത് അദ്ദേഹം സംഭാവന ചെയ്ത മണ്ണിലാണ്. സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ എം.സി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെയും, സര്‍വശ്രീ സി.എച്ച്.കുഞ്ഞിരാമന്‍ നമ്പ്യാര്‍, എടവന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍, കുറ്റ്യാട്ട് കണ്ണന്‍ നമ്പ്യാര്‍ എന്നിവരുടെയും നേതൃത്വത്തില്‍ ഗ്രാമവാസികളുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു ആദ്യ സ്കൂള്‍ കെട്ടിടം. പിന്നീട് സ്കൂളിനുവേണ്ടി രണ്ടര ഏക്കറോളം സ്ഥലം സംഭാവന നല്കിയത് പാറയില്‍ നാരായണമാരാര്‍ - നാരായണിയമ്മ ദമ്പതികളാണ്. ]]

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.055647" lon="75.557678" zoom="16" width="350" height="350" selector="no" scale="yes" controls="large"> 11.071469, 76.077017, MMET HS Melmuri 12.055437, 75.557849, GHSS Nedungome GHSS Nedungome </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.