ഉപയോക്താവ്:Glps anappanthy

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 7 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps anappanthy (സംവാദം | സംഭാവനകൾ) ('ഗവ എൽ പി സ്കൂൾ ആനപ്പന്തി സ്കൂൾ ചരിത്രം 1950 കൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗവ എൽ പി സ്കൂൾ ആനപ്പന്തി സ്കൂൾ ചരിത്രം 1950 കൾ കുടിയേറ്റ കർഷകരുടെ പ്രവേശന കാലം പരിസരത്തെ പുഴകളകൾക്കും തോടുകൾക്കും പാലങ്ങൾ ഇല്ലാതിരുന്നതിനാൽ ഒറ്റപെട്ടു വികസനം എത്തിനോക്കാത്ത കാടും കാട്ടു മൃഗങ്ങളും നിറഞ്ഞ ഇരുളടഞ്ഞ ഭൂ പ്രദേശം. കൂപ്പിൽ തടി വലിക്കാൻ എത്തുന്ന ആനകൾക്ക് പന്തി ഒരുക്കി ആന പന്തി ആയി . കാട്ടു മൃഗങ്ങളോടും മണ്ണിനോടും മലബനിയോടും മല്ലടിച്ചു , കാടു വെട്ടിത്തെളിച്ചു ജീവിതം കരുപിടിപ്പിച്ച ആദികാല കുടിയേറ്റ കർഷകരുടെ ത്യ ഗോഉജ്ജലമായ ജീവിത കഥ പുതു തലമുറക്ക് സങ്കല്പാതീതമാണ്. പരാതീനതകളാൽ നട്ടംതിരിയുന്നതിനിടയിലും ആദരണീയനായ ശ്രീ ചെറിയാൻ കാഞ്ഞമല ആനപ്പന്തി ഗ്രാമത്തിൻറെ ഹൃദ്യ ഭാഗത്തു സംഭാവനയായി നൽകിയ സെന്റ് സ്ഥലത്തു അദ്യേഹത്തോടപ്പം ചേർന്ന ശ്രീ കുരുവിള പട്ടമന , ശ്രീ ജോസഫ് വലിയത്തൊട്ടിയിൽ , ശ്രീ ലൂക്ക കൊച്ചുമല മുതലായവരുടെ നേതൃത്ത്വ ത്തിൽ; കൈ കോർത്ത ഒരു വലിയ സമൂഹത്തിന്റെ കഠിനാദ്ധ്യാനത്തിന്റെയയുംത്യാഗത്തിന്റെയ്യും സ്വപ്നത്തിന്റെയും സാക്ഷാത്കാരമായി മദറാസ് ജില്ലാ ബോർഡിന്റെ കീഴിൽ 1956 ആഗസ്ത് 13 തിയതി ആനപ്പന്തി ബോർഡ് എൽ പി സ്കൂൾ എന്ന നാമദേയത്തിൽ ഈ സ്കൂൾ സ്ഥാപിതമായി . ആ വര്ഷം തന്നെ പ്രവേശനം നേടിയ വിവിധ പ്രായക്കാരായ 56 ബാലിക ബാലന്മാർക് ആദ്യാക്ഷരം പകർന്നുനൽകാൻ ഒരേഒരു അദ്ധ്യാപകൻ മാത്രമേ ഉണ്ടായിരുന്നുള്ളു

   60  കളിലും  70 കളിലും സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ ഏറെ പുരോഗതി ഉണ്ടാകുകയും  നാലു ക്ലാസ്സുകളിയായി  രണ്ടു ഡിവിഷൻ വീതം ഇരുനൂറു കുട്ടികളിലേറെയായി സ്കൂൾ സ്ട്രെങ്ത്  വർധിക്കുകയും ചെയ്തിരുന്നു എന്നാൽ റോഡ് പാലം വാഹനങ്ങൾ  മുതലായ വികസന പരിപാടികളും ചുറ്റുപാടുമായി ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ  ആവിർഭാവവും  സ്കൂൾ അഡ്മിഷന് സാരമായി ബാധിക്കുകയും 2013-2014    വര്ഷം ആകെ 30  കുട്ടികൾ എന്നതിലേക്ക് സ്കൂൾ സ്ട്രെങ്ത് താഴുകയും ഉണ്ടായി . പഞ്ചായത്തിലെ ഏക  സർക്കാർ വിദ്യാലയമായ ഇതിനെ  ഈ ശോചനീയാവസ്ഥയിൽ നിന്നും  കരകയറ്റുവാനുള്ള പഞ്ചായത്തിന്റെയും  രക്ഷിതാക്കളുടെയും അധ്യാപകരുടെയും  കൂട്ടായ ശ്രമഫലമായി  നടപ്പുവർഷം  2016-2017 സ്കൂൾ അഡ്മിഷനിൽ നേരിയ പുരോഗതി കൈവരച്ചു സ്ട്രെങ്ത് 36 യെന്ന അവസ്ഥയിൽ എത്തി നില്കുന്നു  .
"https://schoolwiki.in/index.php?title=ഉപയോക്താവ്:Glps_anappanthy&oldid=348508" എന്ന താളിൽനിന്ന് ശേഖരിച്ചത്