പെരിങ്ങാടി എൽ പി എസ്
പെരിങ്ങാടി എൽ പി എസ് | |
---|---|
വിലാസം | |
പെരിങ്ങാടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-02-2017 | 14421 |
ചരിത്രം
കണ്ണൂര്‍ ജില്ലയിലെ ന്യു മാഹി പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1901 ആണ് ഈ സ്‌കൂൾ സ്ഥാപിതമായത്.ചന്തുകുറുപ്പ് എന്ന അധ്യാപകനാണ് ഈ സ്‌കൂളിന്റെ സ്ഥാപിതൻ .സ്‌കൂളിന്റെ എണ്ണം വളരെ കുറഞ്ഞ ആ കാലഘട്ടത്തിൽ നാടിന്റെ വളർച്ചയെ സഹായിക്കാൻ ഈ വിദ്യാലയത്തിന്~ കഴിഞ്ഞു. കരുത്തന്മാരായ വ്യക് തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിലെ പങ്കെടുത്തവരി ൽ ഈ വിദ്യാലയത്തിൽ പഠിച്ചവരുണ്ട്. പ്രസ്തുത സ്‌കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ കുറിച്ച് ചിന്തിച്ചാൽ ന്യു മാഹി പഞ്ചയാത്തിലെ സാമ്പത്തികമായും ഭൗ തി കമായും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ്. 2012 ൽ 3 കുട്ടികൾ മാത്രമായതിനാൽ ആ കുട്ടികൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി പോയി.2016 വരെ ഈ സ്‌കൂളിൽ കുട്ടികൾ ചേർന്നിരുന്നില്ല.2016ഏപ്രിൽ മാസം ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്ത്വത്തിൽ പ്രധാനാധ്യാപിക (ഇൻ ചാർജ്) നാട്ടുകാരുടെ യോഗം വിളിച്ച് ചേർത്തു. യോഗത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സ്‌കൂളിൽ കുട്ടികളെ ചേർക്കണമെന്ന് തീരുമാനമായി. പ്രധാനാധ്യാപിക (ഇൻ ചാർജ്) സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു.2016 പ്രവർത്തി ദിവസത്തിന്റെ കണക്ക് പ്രകാരം 6 കുട്ടികൾ ഉണ്ട്.അതിന് ശേഷം 2 കുട്ടികൾ കൂടി ചേർന്നു
ഭൗതികസൗകര്യങ്ങള്‍
നാല് ക്ലാസ് മുറികളുണ്ട് . ഒരു ഒഫിസ് മുറിയുമുണ്ട് .ഒരു വരാന്തയുമുണ്ട്. ഒരു ടോയ്‌ലറ് ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഇഗ്ലിഷ് ക്ലബ് , കാർഷിക ക്ലബ് , ആരോഗ്യ ക്ലബ്ബ് എന്നിവയുണ്ട് . പാട്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നല്കുന്നുന്നുണ്ട്. സബ് ജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.