തൊടീക്കളം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 25 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Byju (സംവാദം | സംഭാവനകൾ)
തൊടീക്കളം എൽ പി എസ്
വിലാസം
തൊടീക്കളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-02-2017Byju




ചരിത്രം

കൂത്തൂപറമ്പ് ഉപജില്ലയില്‍ ചിററാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തില്‍ കണ്ണവം ഗ്രാമത്തില്‍ തൊടീക്കളം ക്ഷേത്രത്തിനു സമീപത്താണ് ഗവഃ എല്‍. പി. പി സ്കൂള്‍ തൊടീക്കളം സ്ഥിതിചെയ്യുന്നത്. 1925ല്‍ തുടങ്ങിയ ഈ വിദ്യാലയം ബാലാരിഷ്ടതകള്‍ ഏറെ താണ്ടിയാണ് ഇന്നത്തെ നിലയിലെത്തിയത്.സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതെ വീടുകളില്‍ ചെറമുറികളിലായിരുന്നു ആദ്യകാലം. ഇന്ന് 50 സെന്‍റ് ഭൂമിയും അത്യാവശ്യത്തിന് കെട്ടിടവും ചുററുമതിലുമൊക്കെയായി നാട്ടിന്ന് അലങ്കാരമായി നിലകൊളളുന്നു.

ഭൗതികസൗകര്യങ്ങള്‍

50 സെന്‍റ് ഭൂമി. ചുററുമതില്‍. ഒരു സ്മാര്‍ട്ട് ക്ലാസ്സ്റൂം. അടച്ചുറപ്പുളള ക്ലാസ്സ്ഭുറികള്‍. നിലവില്‍ ആവശ്യത്തിന് ശുചിമുറികള്‍. സ്റ്റോര്‍ മുറിയോട് കൂടിയ പാചകമുറി. സ്റ്റേജ്. വാട്ടര്‍ ടേപ്പുകള്‍. ടൈല്‍സ് പാകിയ തറ. ട്യൂബ്,ഫാന്‍ ഉളള ക്ലാസ്സ് മുറികള്‍. തണല്‍ മരങ്ങള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഈ വര്‍ഷം മുതല്‍ പ്രീ സ്കൂളും പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ മത്സരപരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. കണ്ണംവെളളി ഫ്രന്‍റസ് വായനശാല നടത്തിയ ജില്ലാ തല ക്വിസ്സ് മത്സരത്തില്‍ അനഘ കെ ഒന്നാംസ്ഥാനം നേടി. പാട്യം സ്മാരക ഉത്തര മേഖലാ ക്വിസ്സ് മത്സരത്തില്‍ അനഘയ്ക് രണ്ടാം സ്ഥാനം. യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത് തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ചില്‍ നാലുംഈ സ്കൂളിലെ കുട്ടികളാണ്. കെ എസ് ടി എ നടത്തിയ എല്‍ എസ് എസ് മാതൃകാ പരീക്ഷയില്‍ അമ്പത് മാര്‍ക്കില്‍ കൂടുതല്‍ കിട്ടിയ നാല് കുട്ടികളും ഈ സ്കൂളില്‍ നിന്നാണ്.

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സര്‍ക്കാര്‍ ഈടമസ്ഥതയിലുളള ഈ വിദ്യാലയത്തില്‍ പ്രശസ്തരായ ഏറെപ്പേര്‍ പഠിച്ചിട്ടുണ്ട്. ഡെല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിററി ജനറല്‍ സെക്രട്ടറി ശ്രീ.കെ എന്‍ ജയരാജ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ററാന്‍റിംഗ് കമ്മററി ചെയര്‍മാന്‍ ശ്രീ. വി കെ സുരേഷ് ബാബു എന്നിവര്‍ ഏറെ പ്രശസ്തര്‍.

വഴികാട്ടി

കൂത്തുപറമ്പ് നിടുംപൊയില്‍ റൂട്ടില്‍ കണ്ണവം എന്ന സ്ഥലത്ത് ബസ്സിറങ്ങി രണ്ടര കി മീ ഇടുമ്പ റുട്ടില്‍ യാത്ര ചെയ്താല്‍ സ്കൂളില്‍ എത്താം. കൂത്തുപറമ്പില്‍ നിന്നും തൊടീക്കളത്തേക്ക് നേരിട്ട് ബസ്സ് ഉണ്ട്. ബസ്സിറങ്ങി 400 മീററര്‍ നടക്കണം.

"https://schoolwiki.in/index.php?title=തൊടീക്കളം_എൽ_പി_എസ്&oldid=343122" എന്ന താളിൽനിന്ന് ശേഖരിച്ചത്