നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്
നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ് | |
---|---|
വിലാസം | |
നിടുമ്പ്രം രാമകൃഷ്ണ എല്‍.പി.എസ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-02-2017 | 14444 |
ചരിത്രം
സാധാരണക്കാരായ ആളുകളുടെ സ്വപ്നസാക്ഷാത്കാരമായി1886ല്‍ സ്ഥാപിതമായ ഈവിദ്യാലയം 2017 ആകുുമ്പോഴേക്കും 131 വര്‍ഷം പിന്നിട്ടു .കണ്ണൂര്‍ ജില്ലയില്‍ ചൊക്ലി സബ്ബ് ജില്ലയില്‍ നിടുമ്പ്രം പ്രദേശത്ത് തലശ്ശേരി -തൊട്ടില്‍പാലം റോഡില്‍ കേന്ദ്രഭരണ പ്രദേശമായ മാഹിയോട് അതിര്‍ത്തി പങ്കിട്ട് നിലകൊള്ളുന്ന സ്ഥാപനത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിയിട്ടുണ്ട് 17ാം വാര്‍ഡിലെ ഒരേ ഒരു സ്കൂളാണ് ഇത്.പ്രധാനമായും ഗ്രാമത്തി പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസസാംസ്കാരിക രംഗങ്ങളില്‍ ഗണ്യമായ സ്ഥാനമുള്ള വിദ്യാലയവും കൂടിയാണ് ഈ വിദ്യാലയം
വിദ്യാഭ്യാസം സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രമായിരുന്ന കാലഘട്ടത്തില്‍ തൊഴില്‍ രംഗവും വളരെ മോശമായിരുന്നു.പാരമ്പര്യമായി കിട്ടുന്ന കൃഷിയും മറ്റ് കൂലിവേലകളും മാത്രം ചെയ്ത് വന്നിരുന്ന ഒരു സാഹചര്യത്തില്‍ ഈസ്ഥാപനം നിലവില്‍ വന്നു
ഭൗതികസൗകര്യങ്ങള്‍
ഒന്ന് മുതല്‍ അഞ്ച് വരേ ഓരോ ക്ലാസ് മുറികള്‍ പ്രീപ്രൈമറി ക്ലാസ് പ്രധാന ഹാളില്‍ തന്നെ പ്രവര്‍ത്തിച്ചു വരുന്നു .കുുട്ടികള്‍ക്ക് ആവശ്യമായ ബെഞ്ചും ഡസ്ക്കും ,ഓരോ ക്ലാസിനും ബ്ലാക്ക്ബോര്‍ഡും ഓരോ ക്ലാസിനേയും വേര്‍തിരിക്കാനാവശ്യമായ തട്ടികളും നിലവില്‍ ഉണ്ട് കുട്ടികള്‍ക്ക് വായിക്കാനാവശ്യമായ നാനൂറോളം ലൈബ്രറി പുസ്തകങ്ങള്‍ വിദ്യാലയത്തില്‍ ഉണ്ട് . ഒരു ഓഫീസ്റൂം , ആണ്‍കുട്ടികള്‍ക്കും പെണ്‍കുുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ്കള്‍ ,പചകപ്പുര ,കുട്ടികള്‍ക്ക് കുടിവെള്ളത്തിനാവശ്യമായ കിണര്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ടി അതിഷ്ടിത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാവശ്യമായ ഒരു കമ്പ്യൂട്ടര്‍ ,കളിസ്ഥലം,,ചുറ്റുമതില്‍ ,ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ആവശ്യമായ പൈപ്പ് കമ്പോസ്റ്റ് വാഴത്തോട്ടം എന്നിവ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
എല്ലാ ബുധനാഴ്ചയും യോഗ ക്ലാസുകള്‍ ,വിദ്യാരംഗം കലാസാഹിത്യവേദി ,വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ,ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പഠനക്കളരി ,കബ്ബ് യൂണിറ്റ്,മാസ്ഡ്രില്‍
മാനേജ്‌മെന്റ്
പി .എന്‍ രാമകൃഷ്ണന്‍
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
എഞ്ചിനിയര്‍മാര്‍, ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ബിസ്സ്നസ്സുകാര്‍ വിദ്യാഭ്യാസ ഒാഫീസര്‍മാര്‍ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിലും പ്രവര്‍ത്തിച്ചു വരുന്ന പ്രഗല്‍ഭരെ ഈവിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്
വഴികാട്ടി
{{#multimaps: 11.730824, 75. 547120| width=800px | zoom=16 }}