എസ്. ഐ. യു. പി. എസ്. മാടൻവിള
{Infobox AEOSchool | സ്ഥലപ്പേര്= മാടന്‍വിള | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂള്‍ കോഡ്= 42362 | സ്ഥാപിതവര്‍ഷം= 1964 | സ്കൂള്‍ വിലാസം= പെരുമാതുറ പി. ഓ, തിരുവനന്തപുരം | പിന്‍ കോഡ്= 695303 | സ്കൂള്‍ ഫോണ്‍= 047124289550 | സ്കൂള്‍ ഇമെയില്‍= madanvilaschool@gmail.com | ഉപ ജില്ല= ആറ്റിങ്ങല്‍ | ഭരണ വിഭാഗം= എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം | പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 87 | പെൺകുട്ടികളുടെ എണ്ണം= 84 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 171 | അദ്ധ്യാപകരുടെ എണ്ണം= 9 | പ്രധാന അദ്ധ്യാപകന്‍= ജി. മിനി | പി.ടി.ഏ. പ്രസിഡണ്ട്= ജുമൈലത്ത് | സ്‌കൂള്‍ ചിത്രം= |
ചരിത്രം
1960 കളില്‍ പെരുമാതുറയില്‍ ഒരു എല്‍.പി.സ്‌കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത്.കയര്‍ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കളായ കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം ചെയ്യുന്നതിന് വേണ്ടി നാട്ടുകാരുടെ ശ്രമഫലമായി 1964 ല്‍ ഗവണ്‍മെന്റ് ഒരു യു.പി.സ്‌കൂള്‍ അനുവദിച്ചു.1-6-1964 ല്‍ സ്‌കൂള്‍ സ്ഥാപിതമായി.മാടന്‍വിള വലിയവിളാകത്ത് വീട്ടില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ ശ്രീ എ.അബ്ദുല്‍ മജീദാണ് സ്‌കൂളിലെ ആദ്യത്തെ മാനേജര്‍.സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകന്‍ ചിറയിന്‍കീഴ് ആലുവിള വീട്ടില്‍ ശ്രീ ഷാഹുല്‍ ഹമീദിന്റെ മകന്‍ എസ്.മുഹമ്മദ് സാലിയും,ആദ്യത്തെ വിദ്യാര്‍ത്ഥി മാടന്‍വിള വലിയ വിളാകത്തുവീട്ടില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ അ.മുഹമ്മദ് അസ്ലമുമാണ്.
ഭൗതികസൗകര്യങ്ങള്‍
7 ക്ലാസ് മുറികളും,പ്രത്യേകം സജ്ജമാക്കിയ ലൈബ്രറിയും 3 കമ്പ്യൂട്ടറുകളും എല്‍.സി.ഡി.പ്രൊജക്ടറും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബും സ്‌കൂളില്‍ പ്രവര്‍ത്തന ക്ഷമമാണ്.എല്ലാ ക്ലാസ് റുമുകളിലും സ്പീക്കര്‍ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ കായിക പരിശീലനത്തിനായി കളിസ്ഥലവും ഉണ്ട്.സ്‌കൂള്‍ അങ്കണത്തിലെ പൂന്തോട്ടം സ്‌കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാചകപ്പുരയും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- മുഹമ്മദ് സാലി
നേട്ടങ്ങള്‍
ഈ സ്‌കൂള്‍ നിരവധി തവണ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികള്‍ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയിലും,ഈ സ്‌കൂളിലെ നിരവധി കുട്ടികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയിലും പങ്കെടുത്തിട്ടുണ്ട്. ഈ സ്‌കൂള്‍ ആറ്റിങ്ങല്‍ ഉപജില്ലാ സ്‌കൂള്‍ അറബിക് കലോത്സവത്തിലും ഓവറോള്‍ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികള്‍ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂള്‍ അറബിക് കലോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്.
സ്‌കുളിലെ നിലവിലെ അധ്യാപകര്‍
Sl No. | Name |
---|---|
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8.6329179,76.7920746 |width=800px |zoom=16}} }}