സ്മാരക മന്ദിരം തുടർന്നു വായിക്കുക
ദേശം കാത്തിരുന്ന സുദിനം വന്നണഞ്ഞു. നൂറ്റാണ്ട് പിന്നിട്ട പൂത്തൃക്ക സര്‍ക്കാര്‍ വിദ്യാലയത്തിന്റെ ശതാബ്ദി സമാരക മന്ദിരം ഫെബ്രുവരി 6 ന് ബഹു.കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. പി ശ്രീരാമകൃഷ്ണന് നാടിനു സമര്‍പ്പിച്ചു 2012 മാര്‍ച്ച് 31 നാണ് വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കു തിരിതെളിഞ്ഞത്. വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒരാണ്ടിലേറെ നീണ്ടു നിന്നു ആഘോഷം. അന്ന് ആസൂത്രണം ചെയ്യപ്പെട്ട സ്വപ്ന പദ്ധതിയാണ് ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്ന ശതാബ്ദി സ്മാരകം. ഇനിമുതല്‍ ഈ മന്ദിരം പൂത്തൃക്കയുടെ പഴമയും പാരമ്പര്യവും വിളിച്ചോതുന്ന കീര്‍ത്തിസ്തംഭം. ഒരു നൂറ്റാണ്ടിനപ്പുറം 1912 ല്‍ ക്രൈസ്തവ സഭയുടെ സഹായത്തോടെ പൗരപ്രമുഖര്‍ അടിത്തറ പാകി വളര്‍ത്തിയെടുത്തതാണീ വിദ്യാലയെ. പുരവത്ത പൈലി, ചേറ്റിക്കുഴി വര്‍ക്കി വര്‍ക്കി, കാവുമോളേല് പൗലോസാശാന്‍, എന്‍ വി ചാക്കോ എം എല്‍സി, വി ജെ മാത്യു സാര്‍, എന്‍ വി ജോസഫ് എം എല്‍ എ ...അറിഞ്ഞാദരിക്കേണ്ട പൂര്‍വ്വ സൂരികള്‍. വിദ്യാലയ സ്ഥാപനത്തിനും വികസനത്തിനും പല കാലങ്ങളില്‍ കൈകോര്‍ത്തവര്‍. സ്ക്കൂള് ആരംഭിച്ചത് രാജഭരണകാലത്താണ്. പിന്നാടാണ് തിരുവിതാംകൂര്‍-കൊച്ചി സംയോജനം. തിര-കൊച്ചി സംസ്ഥാന ഭരണകൂടടവും തുടര്‍ന്ന് കേരള സംസ്ഥാന ജനപ്രതിനിധി സഭയും പൂത്തൃക്കയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ സമുചിതമായി സഹകരിച്ചു ,സഹായിച്ചു. അതിനു തെളിവാണീ വിദ്യാലയ വികസനത്തിന്റെ വിജയഗാഥ. 1966-67 കാലത്താണ് ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച് പടിയിറങ്ങിയത്. അന്നേ തുടങ്ങിയതും ഇന്നും തുടരുന്നതുമാണ് വിജയശതമാനത്തിലെ മികവ്. പലവട്ടം നൂറുമേനി. ഇന്നാണെങ്കില്‍ എല്ലാ വിഷയങ്ങല്ക്കും എ പ്ലസ് വിജയത്തില്സമീപ സ്ക്കൂളുകളെ പിന്നിലാക്കി മുന്നേറുന്നു പൂത്തൃക്ക വിദ്യാലയം. 2012 മാര്‍ച്ചില്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തത് ബഹു.എക്സൈസ് തുറമുഖ വകുപ്പ് മന്ത്രി ശ്രീ കെ ബാബു, ആഘോഷ സമാപനത്തിനെത്തിയ മുഖ്യാതിഥി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. ശ്രീ.പി കെ അബ്ദുറബ്ബ്. ഇപ്പോള്‍ ശതാബ്ദി മന്ദിര ഉദ്ഘാടനത്തിനെത്തിയത് ബഹു.കേരള നിയമസഭാ സ്പീക്കര്‍. ്തെ, പൂത്തൃക്ക വിദ്യാലയം കേരളത്തിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണെന്നതിന് ഈ സമുന്നത വ്യക്തികളുടെ സാന്നിദ്ധ്യം തന്നെയാണ് ഒന്നാംതരം തെളിവ്. കേരളം വളര്‍ന്നതിനൊപ്പം വിദ്യാലയ വ്കസനത്തിനും സംരക്ഷണത്തിനും പുതിയ സംവിധാനങ്ങള്‍ വന്നു. അദ്ധ്യാപക രക്ഷാക്രത്തൃസമിതി, മാതൃ സംഗമം, വികസന സമിതി, ക്ഷേമ സമിതി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, എന്നിങ്ങനെ എണ്ണമറ്റ പ്രയത്നങ്ങളിലൂടെ , സംരംഭങ്ങളിലൂടെ ഒപ്പം നിന്ന എത്രയെത്ര പ്രമുഖ വ്യക്തിത്വങ്ങള്‍, ജനപ്രതിനിധികള്‍, തദ്ദ്ശ സ്വയംഭരണ സ്ഥാപനങ്ങള്‍............ നന്ദിയോടെ സ്മരിക്കേണ് നിര നീളുന്നു. 2012 ല്‍ ശതാബ്ദി ആഘോഷവേളയില്‍ തന്നെ ഈ സ്മാരക മന്ദിരത്തെപ്പറ്റി ആലോചനകള്‍ സജീവമായി. ഒടുവില്‍ നാലുകോടി നാല്പതു ലക്ഷം രൂപയുടെ ഫണ്ട് ലഭ്യമായി. ധനസമാഹരണത്തിനു മുന്‍കൈയെടുത്ത പൂര്‍വ്വ വിദ്യാര്‍ത്ഥി ശ്രീ. വി പി ജോയി ഐ എ എസ്, ശ്രീ.വി പി സജീന്ദ്രന് എം എല്‍ എ തുടങ്ങിയവര്‍ക്ക് ദേശമൊന്നാകെ നന്ദിചൊല്ലുന്നു.പണ്ട് ഇവിടെയുണ്ടായിരുന്ന വൈക്കോല്പ്പുരയും അതിന്റെ ഇറയത്തിരുന്ന് മണലില്‍ വിരലൂന്നി എവുതി പഠിച്ച കുരുന്നുകളും ഗുരുനാഥന്മാരും സ്മൃതിപഥത്തിലുണ്ടാവണം. ഇന്ന് അതേയിടത്ത് പരന്നുയര്ന്നു നില്‍ക്കുന്നത് ബഹുനില മന്ദിരങ്ങല്‍. അക്,രത്തറവാടിനു പുതുശോഭ വന്നിരിക്കുന്ന ഈ സന്ദര്‍ഭത്തെ ധന്യമാക്കാം. നമുക്കൊരുമിച്ച് കൈകോര്‍ത്ത് വരവേല്‍ക്കാം. ഐശ്വര്യപൂര്‍ണ്ണമായ ഭാവികാലത്തെ.
-
സ്മാരക മന്ദിരം
-
ഉദ്ഘാടനം